Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാനെ തോല്‍പ്പിച്ചത് ബട്‌ലറുടെ ആ സിക്‌സ്, ധോണിയുടെ ആ തന്ത്രം വന്നത് ഇങ്ങനെ

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റതില്‍ അമ്പരപ്പിലാണ് ജയിക്കാവുന്ന മത്സരമാണ് അവര്‍ തോറ്റത്. സിഎസ്‌കെ 188 റണ്‍സ് എടുത്തപ്പോള്‍ തന്നെ രാജസ്ഥാന്‍ വിജയം മണത്തിരുന്നു. എന്നാല്‍ സ്ഥിരതയില്ലാത്ത അവരുടെ ബാറ്റിംഗ് മത്സരത്തെ നശിപ്പിച്ചു എന്നാണ് വിമര്‍ശനം. എന്നാല്‍ നല്ല അസ്സല് വാരിക്കുഴിയില്‍ വീണാണ് അവര്‍ തോല്‍വി വഴങ്ങിയത്. മത്സരത്തില്‍ മഞ്ഞുവീഴ്ച്ച അവരെ സഹായിക്കേണ്ടതായിരുന്നു. പക്ഷേ ജോസ് ബട്‌ലറുടെ ഒരു സിക്‌സ് എല്ലാം മാറ്റിമറിച്ചിരിക്കുകയാണ്.

ധോണി പഠിച്ച പാഠം

ധോണി പഠിച്ച പാഠം

മഹേന്ദ്ര സിംഗ് ധോണി വാംഖഡെയിലെ പിച്ചില്‍ നിന്ന് പഠിച്ചൊരു പാഠമാണ് രാജസ്ഥാനെതിരെ ഉപയോഗിച്ചത്. 2016ലെ ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ പരാജയപ്പെടാനുള്ള പ്രധാന കാരണം മഞ്ഞുവീഴ്ച്ചയായിരുന്നു. അന്ന് വെസ്റ്റിന്‍ഡീസിനെ രവിചന്ദ്രന്‍ അശ്വിന് രണ്ടോവറില്‍ കൂടുതല്‍ കൊടുക്കാനും സാധിച്ചില്ല. ഇത്തവണ പക്ഷേ ധോണിക്ക് പിച്ചിനെ കുറിച്ച് നന്നായി അറിയാമായിരുന്നു. പക്ഷേ മഞ്ഞുവീഴ്ച്ച ധോണിയെ തുടക്കത്തില്‍ ബുദ്ധിമുട്ടിരുന്നു. രവീന്ദ്ര ജഡേജ ഏഴാം ഓവറില്‍ പന്തെറിയാന്‍ എത്തുമ്പോള്‍ രണ്ട് ബൗണ്ടറിയോടെയാണ് ബട്‌ലര്‍ സ്വീകരിച്ചത്. ഇത് മഞ്ഞുവീഴ്ച്ച കാരണമായിരുന്നു. പന്ത് ഇടയ്ക്കിടെ ജഡേജ തുടയ്ക്കുന്നതും കാണാമായിരുന്നു.

ബട്‌ലറുടെ സിക്‌സ്

ബട്‌ലറുടെ സിക്‌സ്

ബട്‌ലര്‍ അടിച്ച ഒരു സിക്‌സാണ് കളി തോല്‍പ്പിച്ചതെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. പത്താം ഓവറിന്റെ അഞ്ചാം പന്തില്‍ ജഡേജ ഒരു നോബോള്‍ എറിഞ്ഞു. അതില്‍ ബട്‌ലര്‍ സിക്‌സറടിക്കുകയും ചെയ്തു. എന്നാല്‍ ഈ പന്ത് തിരിച്ചെത്തിയില്ല. മഞ്ഞില്‍ കുതിര്‍ന്ന ഈ പന്തായിരുന്നു ഇന്നിംഗ്‌സ് മുഴുവന്‍ കളിക്കേണ്ടിയിരുന്നത്. എന്നാല്‍ സിക്‌സറില്‍ പന്ത് നഷ്ടമായത് കൊണ്ട് പുതിയ പന്ത് അമ്പയര്‍മാര്‍ക്ക് എടുക്കേണ്ടി വന്നു. ശാര്‍ദുല്‍ താക്കൂറിനോട് മത്സരത്തില്‍ ചൂടായ ധോണി ജഡേജയോടും ചൂടാവേണ്ടതായിരുന്നു. എന്നാല്‍ ധോണിക്ക് പുതിയ വന്നതോടെ കാര്യങ്ങള്‍ കൃത്യമായി മനസ്സിലായി. പന്തില്‍ നനവില്ല, നന്നായി തിരിയുമെന്ന് ധോണി പറയുന്നതും മത്സരത്തില്‍ കണ്ടിരുന്നു.

ധോണി ഒരുക്കിയ വാരിക്കുഴി

ധോണി ഒരുക്കിയ വാരിക്കുഴി

പുതിയ പന്ത് വന്നതോടെയാണ് ധോണിയിലെ ക്യാപ്റ്റന്‍ ശരിക്കും ഉഷാറായത്. ഫ്രീ ഹിറ്റില്‍ ഒരു സിംഗില്‍ മാത്രമാണ് ജഡേജ നല്‍കിയത്. 11ാം ഓവറില്‍ ബ്രാവോ വന്നു. അതുകഴിഞ്ഞതോടെ വീണ്ടും ജഡേജ തന്നെ പന്തെറിയാനെത്തി. ശരിക്കും പന്ത് തിരിയുന്നുണ്ട്. അതിനനുസരിച്ച് എറിയാനായിരുന്നു ജഡേജയോട് നിര്‍ദേശിച്ചത്. കൃത്യമായി ജഡേജ പന്തെറിഞ്ഞു. ഏത് വഴിയാണ് ബോള്‍ പോയതെന്ന് പോലും ബട്‌ലറിന് മനസ്സിലായില്ല. പന്തില്‍ ഗ്രിപ്പ് കിട്ടിയത് കൊണ്ടാണ് ഈ ടേണ്‍ ശരിക്കും വന്നത്. ധോണി അത് കൃത്യമായി മനസ്സിലാക്കിയത് മത്സരഫലം തന്നെ മാറ്റി മറിക്കുകയും ചെയ്തു.

സ്പിന്നര്‍മാര്‍ വാഴാത്ത വാംഖഡെ

സ്പിന്നര്‍മാര്‍ വാഴാത്ത വാംഖഡെ

ഈ മത്സരത്തിന് മുമ്പുള്ള 11 കളിയില്‍ വെറും ആറ് വിക്കറ്റാണ് സ്പിന്നര്‍മാര്‍ വാംഖഡെയില്‍ നേടിയത്. ഈ വര്‍ഷത്തെ കണക്കെടുത്താല്‍ 48.4 ഓവര്‍ ചെയ്ത സ്പിന്നര്‍മാര്‍ വിട്ടുകൊടുത്തത് 439 റണ്‍സാണ്. ഒമ്പത് റണ്‍സാണ് ഇക്കോണമി. എന്നാല്‍ ജഡേജ ബട്‌ലറെ പുറത്താക്കിയ ശേഷം സ്പിന്നര്‍മാര്‍ വിട്ടുകൊടുത്തത് 5.2 ഓവറില്‍ 15 റണ്‍സാണ്. അഞ്ച് വിക്കറ്റും വീഴ്ത്തി. മോയിന്‍ അലി മൂന്നോവറില്‍ മൂന്ന് വിക്കറ്റാണ് വീഴ്ത്തിയത്. ശരിക്കും ധോണിയെന്ന ക്യാപ്റ്റന്റെ ഗെയിമാണ് സിഎസ്‌കെയെ ജയിപ്പിച്ചത്. ചെസ് കളിക്കാരന്റെ പാടവം അതിനുണ്ടായിരുന്നു. ബട്‌ലറുടെ ആ ഷോട്ടിന് ബലം കുറഞ്ഞിരുന്നെങ്കില്‍ ജഡേജയ്ക്ക് തിളങ്ങാനും സാധിക്കുമായിരുന്നില്ല.

Story first published: Tuesday, April 20, 2021, 22:36 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+