Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍- ആദ്യ അഞ്ചില്‍ മൂന്നും വിദേശതാരങ്ങള്‍! സഞ്ജു അഞ്ചാമന്‍

ഐപിഎല്ലിന്റെ 14ാം സീസണില്‍ 22 മല്‍സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. പകുതിയോളം മല്‍സരങ്ങള്‍ ഇരുടീമുകളും കളിച്ചു കഴിഞ്ഞു. പതിവുപോലെ തന്നെ ഈ സീസണിലും സിക്‌സര്‍ വേട്ടയ്ക്കു ഒട്ടും കുറവുണ്ടായിട്ടില്ല. ഏറ്റവുമധികം സിക്‌സറടിച്ച ആദ്യത്തെ 10 താരങ്ങളെയെടുത്താല്‍ ഇവര്‍ മാത്രം വാരിക്കൂട്ടിയത് 94 സിക്‌സറുകളാണ്.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മില്‍ ചൊവ്വാഴ്ച രാത്രി നടന്ന മല്‍സരങ്ങള്‍ വരെയുള്ള കണക്കെടുത്താല്‍ സിക്‌സര്‍ വേട്ടയില്‍ മുന്നിട്ടുനില്‍ക്കുന്ന താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 ജോണി ബെയര്‍സ്‌റ്റോ (14 സിക്‌സര്‍)

ജോണി ബെയര്‍സ്‌റ്റോ (14 സിക്‌സര്‍)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണറും ഇംഗ്ലീഷ് വിക്കറ്റ് കീപ്പറുമായ ജോണി ബെയര്‍സ്‌റ്റോയാണ് സിക്‌സര്‍ വേട്ടയില്‍ തലപ്പത്ത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 14 സിക്‌സറുകളുമായാണ് അദ്ദേഹം ഒന്നാംസ്ഥാനത്തുള്ളത്. 141.61 സ്‌ട്രൈക്ക് റേറ്റോടെ 211 റണ്‍സും ബെയര്‍‌സ്റ്റോ നേടിയിട്ടുണ്ട്

കെഎല്‍ രാഹുല്‍ (11 സിക്‌സര്‍)

കെഎല്‍ രാഹുല്‍ (11 സിക്‌സര്‍)

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് സിക്‌സര്‍ വേട്ടയില്‍ ബെയര്‍‌സ്റ്റോയ്ക്കു പിന്നില്‍ രണ്ടാമന്‍. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിന് അവകാശിയായിരുന്ന രാഹുല്‍ ഇത്തവണയും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മൂന്നു ഫിഫ്റ്റികള
ക്കം 129 സ്‌ട്രൈക്ക് റേറ്റോടെ 240 റണ്‍സുമായി അദ്ദേഹം പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ ശിഖര്‍ ധവാന് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്) പിിന്നിലായി രണ്ടാമതുണ്ട്.

 ഗ്ലെന്‍ മാക്‌സ്വെല്‍ (10 സിക്‌സര്‍)

ഗ്ലെന്‍ മാക്‌സ്വെല്‍ (10 സിക്‌സര്‍)

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിക്കവെ ഒരു സിക്‌സര്‍ പോലും നേടാനാവാതെ നാണം കെട്ട ഗ്ലെന്‍ മാക്‌സ്വെല്‍ റോയല്‍ ചാലഞ്ചേഴ്‌സിനൊപ്പം മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ആറു മല്‍സരങ്ങളില്‍ നിന്നും 10 സിക്‌സറുകള്‍ ഓസ്‌ട്രേലിയയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ നേടിക്കഴിഞ്ഞു. 14.5 കോടിക്കു ടീമിലേക്കേു കൊണ്ടു വന്ന മാക്‌സി തന്റെ മൂല്യത്തിനൊത്ത പ്രകടനമാണ് ആര്‍സിബിക്കായി നടത്തിക്കൊണ്ടിരിക്കുന്നത്. 223 സിക്‌സറുകളാണ് ഇതിനകം അദ്ദേഹം സ്‌കോര്‍ ചെയ്തത്. ഇതില്‍ 60 റണ്‍സും സിക്‌സറുകളില്‍ നിന്നു മാത്രമാണ്.

എബി ഡിവില്ലിയേഴ്‌സ് (10 സിക്‌സര്‍)

എബി ഡിവില്ലിയേഴ്‌സ് (10 സിക്‌സര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തന്നെ മിസ്റ്റര്‍ 360 എബി ഡിവില്ലിയേഴ്‌സ് ഈ സീസണിലും ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷകള്‍ തെറ്റിച്ചിട്ടില്ല. ആറു മല്‍സരങ്ങളില്‍ നിന്നും 10 സിക്‌സറുകളുമായി മാക്‌സ്വെല്ലിനൊപ്പം തന്നെ എബിഡിയുമുണ്ട്. 204 റണ്‍സാണ് ഈ സീസണില്‍ അദ്ദേഹം നേടിയിട്ടുള്ളത്.

 സഞ്ജു സാംസണ്‍ (9 സിക്‌സര്‍)

സഞ്ജു സാംസണ്‍ (9 സിക്‌സര്‍)

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസാണ് രാഹുലിനെക്കൂടാതെ ടോപ്പ് ഫൈവിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ കളിയില്‍ ഇടിവെട്ട് സെഞ്ച്വറിക്കു ശേഷം ഫോമില്‍ ഇടിവുണ്ടായെങ്കിലും അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒമ്പത് സിക്‌സറുകള്‍ സഞ്ജുവിന്റെ പേരിലുണ്ട്. ആകെ നേടിയ ഒമ്പത് സിക്‌സറില്‍ ഏഴും പഞ്ചാബിനെതിരേയുള്ള സീസണിലെ ആദ്യ മല്‍സരത്തിലായിരുന്നു. സീസണില്‍ ടീമിനായി കൂടുതല്‍ സിക്‌സറുകളടിച്ചതും അദ്ദേഹമാണ്.

Story first published: Wednesday, April 28, 2021, 19:34 [IST]
Other articles published on Apr 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+