Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദേശീയ ടീമിനായി കളിച്ചിട്ടും ഇവര്‍ക്കു അവസരമില്ല! രണ്ടു വെടിക്കെട്ട് താരങ്ങളും കൂട്ടത്തില്‍

ഐപിഎല്ലിന്റെ 14ാം സീസണ്‍ പാതിവഴിയിലെത്തി നില്‍ക്കുമ്പോള്‍ ദേശീയ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ചില താരങ്ങള്‍ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഹര്‍ഷല്‍ പട്ടേല്‍, അവേശ് ഖാന്‍, വരുണ്‍ ചക്രവര്‍ത്തി, ചേതന്‍ സക്കരിയ എന്നിവരടക്കമുള്ള താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മറുഭാഗത്ത് ദേശീയ ടീമിനായി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങള്‍ ഫ്‌ളോപ്പായി മാറിയിട്ടുമുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, നിക്കോളാസ് പൂരന്‍, സുനില്‍ നരെയ്ന്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഈ ഗണത്തില്‍ പെടുത്താവുന്നവരാണ്.

ഇതു കൂടാതെ മൂന്നാമതൊരു വിഭാഗം കൂടിയുണ്ട്. ദേശീയ ടീമിനായി ഒട്ടേറെ മല്‍സരങ്ങളില്‍ കളിച്ചിട്ടും ഈ സീസണിലെ ഐപിഎല്ലില്‍ ഒരവസരം പോലും ലഭിച്ചിട്ടില്ലാത്തവരാണ് ഇവര്‍. ഇനിയുള്ള മല്‍സരങ്ങൡും തങ്ങള്‍ക്കു അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇവര്‍. ആരൊക്കെയാണ് ഈ പ്രമുഖ താരങ്ങളെന്നു നമുക്കു നോക്കാം.

 ചേതേശ്വര്‍ പുജാര (സിഎസ്‌കെ)

ചേതേശ്വര്‍ പുജാര (സിഎസ്‌കെ)

ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെ പരിഗണിച്ചപ്പോള്‍ ഏറെ പ്രതീക്ഷയിലായിരുന്നു ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പുജാര. ടെസ്റ്റ് മാത്രമല്ല നിശ്ചിത ഓവര്‍ ക്രിക്കറ്റും തനിക്കു വഴങ്ങുമെന്നു ലോകത്തിനു കാണിച്ചുകൊടുക്കാന്‍ അദ്ദേഹത്തിനു ലഭിച്ച മികച്ച അവസരമായിരുന്നു ഇത്.
എന്നാല്‍ 50 ലക്ഷം രൂപയ്ക്കു ടീമിലേക്കു വന്ന പുജാരയെ സിഎസ്‌കെ ഇനിയും കളിപ്പിച്ചിട്ടില്ല. മികച്ചൊരു ടീം കോമ്പിനേഷന്‍ കണ്ടെത്തിക്കഴിഞ്ഞതിനാല്‍ പുജാരയ്ക്കു ഇനി അവസരം ലഭിക്കുമോയെന്ന കാര്യം സംശയമാണ്. അദ്ദേഹത്തിന് ടീമിലെത്താനുള്ള ഏക വഴി അമ്പാട്ടി റായുഡുലിന്റെ പകരക്കാരനായാണ്. നാല് ഇന്നിങ്‌സുകളില്‍ നിന്നും 64 റണ്‍സ് മാത്രമേ റായുഡു നേടിയിട്ടുള്ളൂ. പക്ഷെ ടീമില്‍ അഴിച്ചുപണികള്‍ നടത്തുന്നത് ഇഷ്മില്ലാത്ത ക്യാപ്റ്റനായ ധോണി റായുഡുവിനെ മാറ്റി പകരം പുജാരയെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. 2014നു ശേഷം പുജാര ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിക്കു വേണ്ടിയും കളിച്ചിട്ടില്ല.

 ജാസണ്‍ റോയ് (എസ്ആര്‍എച്ച്)

ജാസണ്‍ റോയ് (എസ്ആര്‍എച്ച്)

സണ്‍റൈസേഴ്‌സ് ബാറ്റിങ് നിര മോശം പ്രകടനം തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയിയെ അവര്‍ ഇനിയും പരീക്ഷിച്ചിട്ടില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ പിന്‍മാറിയ മിച്ചെല്‍ മാര്‍ഷിനു പകരമാണ് റോയ് എസ്ആര്‍എച്ചിലെത്തിയത്. പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ കഴിയൂവെന്ന പരിമിതിയാണ് റോയ്ക്കു വിനയാവുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ പരമ്പരയില്‍ റോയ് മികച്ച ബാറ്റിങ് കാഴ്ചവച്ചിരുന്നു. ഇതാണ് അദ്ദേഹത്തെ എസ്ആര്‍എച്ച് ടീമിലെത്തിക്കാന്‍ കാരണം. കരിയറില്‍ ഇതുവരെ 235 ടി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള റോയ് 142.47 സ്‌ട്രൈക്ക് റേറ്റോടെ 6085 റണ്‍സെടുത്തിട്ടുണ്ട്.

 റോബിന്‍ ഉത്തപ്പ (സിഎസ്‌കെ)

റോബിന്‍ ഉത്തപ്പ (സിഎസ്‌കെ)

രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു വന്നപ്പോള്‍ വലിയ പ്രതീക്ഷയിലായിരുന്നു വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പ. സിഎസ്‌കെയില്‍ ഓപ്പണിങ് സ്ഥാനം തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചിരുന്നു. പക്ഷെ റുതുരാജ് ഗെയ്ക്ക്വാദ്- ഫഫ് ഡുപ്ലെസി ജോടി ക്ലിക്കായതോടെ ഉത്തപ്പയുടെ പ്രതീക്ഷ മങ്ങിയിരിക്കുകയാണ്. സിഎസ്‌കെയ്ക്കു വേണ്ടി അദ്ദേഹം ഇനിയും അരങ്ങേറിയിട്ടില്ല.
തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ പതറിയെങ്കിലും പിന്നീട് ഫോം വീണ്ടെടുത്ത റുതുരാജിനെ സിഎസ്‌കെ ഇനി ഒഴിവാക്കാന്‍ സാധ്യതയില്ല. മറുഭാഗത്ത് സീസണില്‍ ടീമിനായി കൂടുതല്‍ റണ്‍സെടുത്ത ഡുപ്ലെയിസും മികച്ച ഫോമിലാണ്. അതുകൊണ്ടു തന്നെ ഉത്തപ്പയ്ക്കു ഇനിയുള്ള മല്‍സരങ്ങളിലും കാഴ്ചക്കാരനായി തന്നെ തുടരേണ്ടി വന്നേക്കും.

 മായങ്ക് മര്‍ക്കാണ്ഡെ (ആര്‍ആര്‍)

മായങ്ക് മര്‍ക്കാണ്ഡെ (ആര്‍ആര്‍)

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് സ്ഥിരം സാന്നിധ്യമായിരുന്ന യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെയ്ക്കു രാജസ്ഥാന്‍ റോയല്‍സിലെത്തിയ ശേഷം കഷ്ടകാലമാണ്. സ്പിന്‍ ബൗളിങ് വിഭാഗം അത്ര ശക്തമല്ലെങ്കിലും മര്‍ക്കാണ്ഡെയ്ക്കു രാജസ്ഥാന്‍ ഇനിയും അവസരം നല്‍കിയിട്ടില്ല..
കഴിഞ്ഞ സീസണിലായിരുന്നു താരം രാജസ്ഥാനിലേക്കു ചേക്കേറിയത്. കഴിഞ്ഞ തവണയും ഒരു മല്‍സരത്തില്‍പ്പോലും മര്‍ക്കാണ്ഡെയെ കളിപ്പിച്ചില്ല. ഈ സീസണിലും യുവ സ്പിന്നറെ ഫ്രാഞ്ചൈസി മറന്ന മട്ടാണ്. ഐപിഎല്ലില്‍ 17 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ രാഹുല്‍ തെവാത്തിയയാണ് നിലവില്‍ രാജസ്ഥാന്റെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത്. ബാറ്റിങിലും തിളങ്ങാന്‍ കഴിയുന്നുവെന്നത് തെവാത്തിയ്ക്കു പ്ലസ് പോയിന്റാവുകയും ചെയ്തു.

 ഫിന്‍ അലെന്‍ (ആര്‍സിബി)

ഫിന്‍ അലെന്‍ (ആര്‍സിബി)

ഈ സീസണിലെ ഐപിഎല്ലിനു തൊട്ടുമുമ്പ് ദേശീയ ടീമിനു വേണ്ടി അരങ്ങേറിയ താരമാണ് ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഫിന്‍ അലെന്‍. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണ് അദ്ദേഹം. ഓസ്‌ട്രേലിയന്‍ താരം ജോഷ് ഫിലിപ്പെയ്ക്കു പകരമാണ് അലെന്‍ ആര്‍സിബിലെത്തിയത്.
നിലവില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ദേവ്ദത്ത് പടിക്കലും ചേര്‍ന്നാണ് ആര്‍സിബിക്കു വേണ്ടി ഓപ്പണ്‍ ചെയ്യുന്നത്. ടീമിനു മിക്ക മല്‍സരങ്ങളിലും മികച്ച തുടക്കം നല്‍കാനും ഈ സഖ്യത്തിനായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരിലൊരാള്‍ക്കു പകരം അലെനെ ആര്‍സിബി പരീക്ഷിക്കാന്‍ സാധ്യതയും കുറവാണ്. 16 ടി20 മല്‍സരങ്ങളില്‍ നിന്നും 625 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

Story first published: Saturday, May 1, 2021, 16:46 [IST]
Other articles published on May 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+