Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സീസണ്‍ നിര്‍ത്തിയപ്പോള്‍ ഏറ്റവും നിരാശ ഒരു ടീമിന്റെ ഫാന്‍സിനാവും- ഇര്‍ഫാന്‍ പറയുന്നു

ഐപിഎല്ലിന്റെ 14ാം സീസണ്‍ അപ്രതീക്ഷിതമായി നിര്‍ത്തിവച്ചതില്‍ ഒരു ടീമിന്റെ ആരാധകര്‍ക്കാവും ഏറ്റവും നിരാശയെന്നു മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ടീമിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ഉജ്ജ്വലമായാണ് ഈ സീസണ്‍ ആര്‍സിബി ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തായിരുന്ന അവര്‍ സീസണ്‍ നിര്‍ത്തുമ്പോള്‍ മൂന്നാംസ്ഥാനത്തുണ്ടായിരുന്നു. ഏഴു മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലും ആര്‍സിബി വിജയിച്ചിരുന്നു. കിരീടഫേവറിറ്റുകളിലൊന്നും കോലിപ്പട മാറിയിരുന്നു.

1

പ്ലേഓഫിലേക്കു കുതിച്ച ആര്‍സിബി ഇത്തവണ കന്നിക്കിരീടമെന്ന സ്വപ്‌നവും പൂവണിയുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടെയാണ് ചില ഫ്രാഞ്ചൈസികളില്‍ വൈറസ് ബാധയുണ്ടായതോടെ സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്.

ടൂര്‍ണമെന്റ് നിര്‍ത്തിവച്ചതില്‍ ആര്‍സിബി ഫാന്‍സ് അല്‍പ്പം നിരാശരായിരിക്കും. കാരണം എബി ഡിവില്ലിയേഴ്‌സ് മികച്ച ഫോമിലായിരുന്നു, ഗ്ലെന്‍ മാക്‌സ്വെല്‍ മികച്ച ഫോമിലായിരുന്നു, ടീമും നന്നായി പെര്‍ഫോം ചെയ്തു വരികയായിരുന്നു, ബൗളിങും വളരെ മികച്ചതായിരുന്നുവെന്നും ഇര്‍ഫാന്‍ സ്റ്റാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അഭിപ്രായപ്പെട്ടു.

2

ആരാധകരുടെ ഭാഗത്തു നിന്നു നോക്കിയാല്‍ ഈ വര്‍ഷം കപ്പ് നമ്മള്‍ നേടുമെന്ന അവരുടെ മുദ്രാവാക്യം ഈ സീസണില്‍ ശരിയാവാനിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ അവര്‍ക്കു സീസണ്‍ പാതിവഴിയില്‍ അവസാനിപ്പിച്ചതില്‍ നിരാശയുണ്ടാവും. ഇതുവരെ നോക്കിയാല്‍ ആര്‍സിബിയെ സംബന്ധിച്ച് വളരെ നല്ല വര്‍ഷമായിരുന്നു ഇതെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു.

വിരാട് കോലിയെന്ന ബാറ്റ്‌സ്മാനേക്കാളുപരി വിരാട് കോലിയെന്ന ക്യാപ്റ്റനായിരിക്കും ഈ സീസണില്‍ ആര്‍സിബിയുടെ പ്രകടനത്തില്‍ കൂടുതല്‍ ആഹ്ലാദം നല്‍കുകയെന്ന് ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. ആര്‍സിബി ടീം എല്ലാ മേഖലയിലും മികവ് പുലര്‍ത്തി, കോലി- മൈക്ക് ഹെസ്സന്‍ (ടീം ഡയറക്ടര്‍) കോമ്പിനേഷന്‍ ക്ലിക്കാവുകയും ചെയ്തു. കഠിനാധ്വാനത്തിനുള്ള ഫലം കൂടിയാണ് ഈ സീസണില്‍ ആര്‍സിബി ലഭിച്ചതെന്നും ഇര്‍ഫാന്‍ പറഞ്ഞു.

ലേലത്തില്‍ ആര്‍സിബി മാക്‌സ്വെല്ലിനു പിറകെ പോയി, ടീമിലെത്തിക്കുകയും ചെയ്തു. ലേലത്തിനു മുമ്പ് നല്ല തയ്യാറെടുപ്പുകളാണ് അവര്‍ നടത്തിയത്. നമ്മള്‍ ഹര്‍ഷല്‍ പട്ടേലിനെക്കുറിച്ച് പറയുന്നു, പക്ഷെ അവര്‍ക്കു ഡാനിയേല്‍ സാംസിനെയും ലഭിച്ചു. ബെംഗളൂരുവില്‍ കളിക്കാന്‍ ഈ സീസണില്‍ അവസരം ലഭിച്ചാല്‍ ഇടംകൈയന്‍ പേസറായ സാംസ് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന കണക്കുകൂട്ടലായിരുന്നു അദ്ദേഹത്തെ കൊണ്ടു വരാന്‍ ആര്‍സിബിയെ പ്രേരിപ്പിച്ചത്. പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ നടന്നില്ല. എങ്കിലും ഹര്‍ഷല്‍ ഗംഭീര പ്രകടനം നടത്തിയതായും ഇര്‍ഫാന്‍ വിലയിരുത്തി.

Story first published: Saturday, May 8, 2021, 19:06 [IST]
Other articles published on May 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+