For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഐപിഎല്‍ ഭരണസമിതി എല്ലാം മുന്‍കൂട്ടിക്കണ്ടു, പക്ഷെ ബിസിസിഐ വഴങ്ങിയില്ല!

യുഎഅയിലേക്കു മാറ്റാന്‍ ഭരണസമിതി ശുപാര്‍ശ ചെയ്തിരുന്നു

ഒരിക്കലും ഭേദിക്കപ്പെടില്ലെന്നു കരുതപ്പെട്ട ബയോ ബബ്‌ളും പൊട്ടിച്ച് കൊവിഡ് 19 ഫ്രാഞ്ചൈസികള്‍ക്കു അകത്തേക്കും ആക്രമിച്ചു കയറിയതോടെ ഗത്യന്തരമില്ലാതെ ഐപിഎല്ലിന്റെ 14ാം സീസണ്‍ ബിസിസിഐയ്ക്കു നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഫ്രാഞ്ചൈസികളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

1

എന്നാല്‍ ഇങ്ങനെയൊരു ഭീഷണി ഐപിഎല്‍ ഭരണസമിതി നേരത്തേ തന്നെ മുന്നില്‍ കണ്ടിരുന്നതായും തുടര്‍ന്ന് ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റാന്‍ ബിസിസിഐയോടു അഭിപ്രായപ്പെട്ടിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിനായിരുന്നു ടൂര്‍ണമെന്റ് ആരംഭിച്ചത്. ഇതിന് ഒരാഴ്ച മുമ്പായിരുന്നു കഴിഞ്ഞ സീസണിലേതു പോലെ ഇത്തവണയും യുഎഇയെ വേദിയാക്കുന്ന കാര്യം പരിഗണിക്കണമെന്ന് ബ്രിജേഷ് പട്ടേലിനു കീഴിലുള്ള ഭരണസമിതി ബിസിസിഐയോടു നിര്‍ദേശിച്ചത്. പക്ഷെ അന്നു ഇതു ബിസിസിഐ തള്ളുകയും ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

ഈ സീസണിലെ ഐപിഎല്ലിന്റെ വേദിയായി യുഎഇ മതിയെന്ന നിര്‍ദേശത്തെ നാലു ഫ്രാഞ്ചൈസികള്‍ പിന്തുണച്ചിരുന്നതായും ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സീസണിലെ ടൂര്‍ണമെന്റിന്റെ വേദിയായി ഭരണസമിതിയുടെ പ്രഥമ പരിഗണന യുഎഇയ്ക്കായിരുന്നു. ടൂര്‍ണമെന്റിന് ഒരാഴ്ച മുമ്പും യുഎഇയിലേക്കു ഐപിഎല്‍ മാറ്റാന്‍ അവര്‍ ബിസിസിഐയോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഐപിഎല്‍ ബിസിസിഐ മാറ്റുകയാണെങ്കില്‍ വേദിയാവാന്‍ എമിറേറ്റ്‌സ് ക്രിക്കററ് ബോര്‍ഡും ഒരുക്കമായിരുന്നു. പക്ഷെ ബിസിസിഐയിലെ ആരും തന്നെ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത കാണിച്ചില്ല. ആദ്യ നീക്കത്തിനായി ഒഫീഷ്യലുകള്‍ പരസ്പരം കാത്തിരുന്നു. ഒടുവില്‍ നിര്‍ദേശം തള്ളിപ്പോവുകയും ചെയ്തതായി ദേശീയ മാധ്യമം വിശദീകരിക്കുന്നു.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ്, ഏകദിനം, ടി20 പരമ്പരകള്‍ വിജയകരമായി ഇന്ത്യയില്‍ നടത്താന്‍ കഴിഞ്ഞത് ബിസിസിഐയ്ക്കു ആത്മവിശ്വാസം നല്‍കിയതായും ഇതാണ് ഐപിഎല്ലുമായി മുന്നോട്ടുപോവാന്‍ അവര്‍ക്കു ധൈര്യം നല്‍കിയതെന്നുമാണ് വിവരം. കൂടുതല്‍ ടീമുകളും വേദികളുമുള്ളതിനാല്‍ തന്നെ ഐപിഎല്‍ പക്ഷെ വലിയ വെല്ലുവിളിയാണ്. പക്ഷെ തങ്ങള്‍ക്കു അതു മികച്ച രീതിയില്‍ നടത്താനുള്ള അടിസ്ഥാനസൗകര്യമുണ്ടെന്നു ബോര്‍ഡ് കരുതി. പക്ഷെ കാര്യങ്ങള്‍ ഇത്രയും വഷളായ അവസ്ഥയിലേക്കു പോവുമെന്ന് അവര്‍ക്കു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

Story first published: Tuesday, May 4, 2021, 16:45 [IST]
Other articles published on May 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+