Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നാലു ടീമുകള്‍ എങ്ങനെ അവസാന സ്ഥാനക്കാരായി? കാരണം അഞ്ച് അബദ്ധങ്ങള്‍!

ഐപിഎല്ലിന്റെ 14ാം സീസണില്‍ എട്ടു ടീമുകളാണ് കിരീടത്തിനായി പോരടിച്ചുകൊണ്ടിരിക്കുന്നത്. ഇവയില്‍ നാലു ടീമുകള്‍ മികച്ച പ്രകടനത്തോടെ പ്ലേഓഫ് സ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിച്ചിരിക്കെ ശേഷിച്ച നാലു ടീമുകള്‍ ടോപ്പ് ഫോറിലേക്കു കയറാനുള്ള കഠിന ശ്രമത്തിലാണ്. നിലവില്‍ ആരും തന്നെ പ്ലേഒാഫില്‍ സ്ഥാനമുറപ്പിച്ചിട്ടില്ലാത്തതിനാല്‍ തന്നെ എട്ടു ടീമുകള്‍ക്കും പ്ലേഓഫ് പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്.

ചെന്നൈ സൂപ്പര്‍കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ടോപ്പ് ഫോറിലുള്ളത്. പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ ശേഷിച്ച നാലു സ്ഥാനങ്ങളിലും നില്‍ക്കുന്നു. അവസാന നാലു സ്ഥാനക്കാരുടെ മോശം പ്രകടനത്തിനു കാരണം അവരുടെ ഭാഗത്തു നിന്നുള്ള ചില അബദ്ധങ്ങള്‍ തന്നെയാണ്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

വിദേശ ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മ

വിദേശ ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മ

ഈ ഫ്രാഞ്ചൈസികളില്‍ ചില വിദേശ വമ്പന്‍ ബാറ്റ്‌സ്മാന്‍മാര്‍ കളിക്കുന്നുണ്ട്. ഇവരുടെ സ്ഥിരതയില്ലാത്ത പ്രകടനം ഫ്രാഞ്ചൈസികള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. രാജസ്ഥാന്റെ കാര്യമെടുത്താല്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലര്‍ക്കു ഇനിയും പ്രതീക്ഷയ്‌ക്കൊത്തുയരാനായിട്ടില്ല. ആറു ഇന്നിങ്‌സുകളില്‍ നിന്നും 130 റണ്‍സ് മാത്രമേ അദ്ദേഹത്തിന്റെ പേരിലുള്ളൂ. പഞ്ചാബിന്റെ നിക്കോളാസ് പൂരന്റെ കാര്യമെടുത്താല്‍ ഏഴിന്നിങ്‌സില്‍ നാലിലും അദ്ദേഹം ഡെക്കായിരുന്നു. വെറും 28 റണ്‍സാണ് പൂരന്റെ സമ്പാദ്യം.
കെകെആറിലേക്കു വന്നാല്‍ ക്യാപ്റ്റനും ഇംഗ്ലണ്ട് ബാറ്റ്‌സ്മാനുമായ ഒയ്ന്‍ മോര്‍ഗനും ഫ്‌ളോപ്പാണ്. ഏഴിന്നിങ്‌സില്‍ നേടാനായത് 92 റണ്‍സ് മാത്രം. എസ്ആര്‍എച്ചിലാവട്ടെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്. പതിവു ശൈലിയില്‍ അതിവേഗം റണ്‍സ് അടിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല.

മധ്യനിരയുയെ പ്രകടനം

മധ്യനിരയുയെ പ്രകടനം

മധ്യനിരയുടെ മോശം ബാറ്റിങ് പ്രകടനമാണ് നാലു ഫ്രാഞ്ചൈസികളുടെ പതനത്തിന്റെ മറ്റൊരു കാരണം. രാജസ്ഥാന്റെ കാര്യമെടുത്താല്‍ ശിവം ദുബെ, റിയാന്‍ പരാഗ് എന്നിവര്‍ക്കു ഈ സീസണില്‍ ഇനിയും ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാനായിട്ടില്ല. ഇരുവരുടെയും ബാറ്റിങ് ശരാശരി 20ലും താഴെയാണ്. പഞ്ചാബിന്റെ മധ്യനിരയുടെ കാര്യവും വ്യത്യസ്തമല്ല. നായകന്‍ കെഎല്‍ രാഹുലടക്കം ചില താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍ മാത്രമാണ് അവരെ മുന്നോട്ടു നയിക്കുന്നത്.
എസ്ആര്‍എച്ച്, കെകെആര്‍ എന്നിവരുടെ ബാറ്റിങ് നിരയാണ് ഏറ്റവും ദയനീയമെന്നതില്‍ സംശയമില്ല. മികച്ച തുടക്കം ലഭിച്ചാലും മധ്യനിരയുടെ മോശം പ്രകടനം കാരണം എസ്ആര്‍എച്ച് പല മല്‍സരങ്ങളിലും തോറ്റിട്ടുണ്ട്. കെകെആറിന്റെ കാര്യമെടുത്താല്‍ ദിനേശ് കാര്‍ത്തികിന് ഇനിയും മികച്ചൊരു ഇന്നിങ്‌സിലൂടെ ടീമിനെ വിജയിപ്പിക്കാനായിട്ടില്ല. കാര്‍ത്തിക്- ആന്ദ്രെ റസ്സല്‍ ജോടി മനസ്സുവച്ചാല്‍ കെകെആറിന് മികച്ച രീതിയില്‍ ഫിനിഷ് ചെയ്യാന്‍ കഴിയും. പക്ഷെ അതു സംഭവിക്കുന്നില്ലെന്നു മാത്രം.

ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തി

ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തി

ഓപ്പണര്‍മാര്‍ക്കു ടീം ആഗ്രഹിച്ചതു പോലെയൊരു തുടക്കം നല്‍കാന്‍ പലപ്പോഴും കഴിയുന്നില്ലെന്നതാണ് നാലു ഫ്രാഞ്ചൈസികള്‍ക്കും തിരിച്ചടിയാവുന്ന മറ്റൊരു കാര്യം. പഞ്ചാബിന്റെ കാര്യമെടുത്താല്‍ സീസണില്‍ ഇതുവരെ ഒരേയൊരു സെഞ്ച്വറി, ഫിഫ്റ്റി കൂട്ടുകെട്ടുകള്‍ മാത്രമേ ഓപ്പണര്‍മാര്‍ക്കു പടുത്തുയര്‍ത്താനായിട്ടുള്ളൂ.
കെകെആറിന്റെ ഓപ്പണിങ് നിരയും ഈ സീസണിലെ വലിയ ദുരന്തങ്ങളിലൊന്നാണ്. നേരത്തേ മിക്ക മല്‍സരങ്ങളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടാന്‍ അവരുടെ ഓപ്പണര്‍മാര്‍ക്കായിരുന്നു. പക്ഷെ ഈ മിടുക്ക് അവര്‍ക്കു നഷ്ടമായിരിക്കുകയാണ്. രാജസ്ഥാന്റെ കാര്യവും വ്യത്യസ്തമല്ല. ഓപ്പണിങ് സഖ്യത്തെ പല തവണ മാറ്റിയിട്ടും ഒരേയൊരു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ മാത്രമേ അവര്‍ ആദ്യ വിക്കറ്റില്‍ നേടിയിട്ടുള്ളൂ. എസ്ആര്‍എച്ചിലാവട്ടെ രണ്ടിന്നിങ്‌സുകളിലാണ് ഓപ്പണിങ് ജോടിയില്‍ നിന്ന് മോശമല്ലാത്ത സംഭാവന ലഭിച്ചത്.

 മുന്‍നിര സ്പിന്നര്‍മാര്‍ക്കു വിക്കറ്റുകളില്ല

മുന്‍നിര സ്പിന്നര്‍മാര്‍ക്കു വിക്കറ്റുകളില്ല

മുന്‍നിര സ്പിന്നര്‍മാര്‍ക്കു പ്രതീക്ഷിച്ചതു പോലെ വിക്കറ്റുകളെടുക്കാന്‍ കഴിയുന്നില്ലെന്നത് ഈ ഫ്രാഞ്ചൈസികളുടെ മറ്റൊരു തലവേദനയാണ്. എസ്ആര്‍എച്ചിന്റെ റാഷിദ് ഖാനും കെകെആറിന്റെ വരുണ്‍ ചക്രവര്‍ത്തിയും മോശമല്ലാതെ ബൗള്‍ ചെയ്യുന്നുണ്ടെങ്കിലും പഞ്ചാബ്, രാജസ്ഥാന്‍ എന്നിവരുടെ സ്പിന്നര്‍മാരുടെ പ്രകടനം ദയനീയമാണ്.
പഞ്ചാബ് മുരുഗന്‍ അശ്വിനെ തുടക്കത്തില്‍ പരീക്ഷിച്ചെങ്കിലും മൂന്നു കളികളില്‍ വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രമാണ്. പകരമെത്തിയ രവി ബിഷ്‌നോയ് ഇപ്പോള്‍ മോശമല്ലാത്ത പ്രകടനം നടത്തുന്നത് അവര്‍ക്കു ആശ്വാസമായിട്ടുണ്ട്. രാജസ്ഥാന്റെ കാര്യമെടുത്താല്‍ വിക്കറ്റെടുക്കാന്‍ ശേഷിയുള്ള സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ അവര്‍ക്കില്ലെന്നു കാണാം. ശ്രേയസ് ഗോപാലിനെ രണ്ടു മല്‍സരങ്ങളില്‍ അവര്‍ കളിപ്പിച്ചെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ലെന്നു മാത്രമല്ല നന്നായി തല്ലു വാങ്ങിക്കുകയും ചെയ്തു

 വിദേശ പേസര്‍മാര്‍

വിദേശ പേസര്‍മാര്‍

വിശ്വസിച്ച് ബോള്‍ ഏല്‍പ്പിക്കാവുന്ന വിദേശ പേസ് ബൗള്‍മാര്‍ ഇല്ലെന്നതാണ് ഈ ഫ്രാഞ്ചൈസികളുടെയെല്ലാം മറ്റൊരു വീക്ക്‌സെസ്. കടലാസില്‍ ചില വമ്പന്‍ പേസര്‍മാര്‍ ഇവര്‍ക്കുണ്ടെങ്കിലും അവരെല്ലാം റണ്‍സ് വിട്ടുകൊടുക്കാന്‍ പിശുക്കില്ലാത്തവരാണ്. പഞ്ചാബ്, രാജസ്ഥാന്‍ ടീമുകളുടെ കാര്യമാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ മോശം. പുതുതായെത്തിയ ഓസീസ് പേസര്‍ ജൈ റിച്ചാര്‍ഡ്‌സനെ തുടക്കത്തിലെ മല്‍സരങ്ങളില്‍ പഞ്ചാബ് പരീക്ഷിച്ചെങ്കിലും നന്നായി തല്ലുവാങ്ങിയിരുന്നു. 10ന് മുകളിലായിരുന്നു ഇക്കോണമി റേറ്റ്. മറ്റൊരു ഓസീസ് പേസര്‍ റിലേ മെറെഡിത്തിന്റെ കാര്യവും വ്യത്യസ്തമല്ല.
രാജസ്ഥാന്‍ ടീമില്‍ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും ആറു മല്‍സരങ്ങളില്‍ വീഴ്ത്തിയത് വെറും അഞ്ചു വിക്കറ്റാണ്. ഇക്കോണമി റേറ്റാവട്ടെ ഒമ്പതിന് അടുത്തുമായിരുന്നു. കെകെആറില്‍ പാറ്റ് കമ്മിന്‍സുണ്ടെങ്കിലും എല്ലാ മല്‍സരങ്ങളിലും മല്‍സരിച്ച് റണ്‍സ് വിട്ടുകൊടുക്കുകയാണ്. എസ്ആര്‍എച്ചിലേക്കു വന്നാല്‍ മികച്ചൊരു വിദേശ പേസര്‍ അവിടെയില്ലെന്നതു പോരായ്മയാണ്.

Story first published: Saturday, May 1, 2021, 18:33 [IST]
Other articles published on May 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+