Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്തും, പ്രതീക്ഷയോടെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ 9ന് ആരംഭിക്കുകയാണ്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ഇത്തവണ തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ടൂര്‍ണമെന്റ് നടത്തുന്നത്. കോവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ എല്ല താരങ്ങളും വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കുന്നത്. എന്നാല്‍ ഇത്തവണ തിളങ്ങിയാല്‍ ദേശീയ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.


ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെസ്റ്റ് സ്പിന്നറാണ് ആര്‍ അശ്വിന്‍. ബുദ്ധിപൂര്‍വം പന്തെറിയുന്ന അശ്വിന്‍ നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന് പുറത്താണ്. 2017ലാണ് അവസാനമായി ഇന്ത്യക്കായി അദ്ദേഹം പരിമിത ഓവറില്‍ കളിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി ഐപിഎല്ലില്‍ കളിക്കുന്ന അശ്വിന്‍ ഇത്തവണ തിളങ്ങിയാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്.

നിലവിലെ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ടി20 ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ മികച്ചൊരു സ്പിന്നറെ ഇന്ത്യക്ക് ആവിശ്യമുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ അശ്വിന് തിളങ്ങാനായാല്‍ സീനിയര്‍ സ്പിന്നറെ ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചു വിളിച്ചേക്കും.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

എല്ലാ ഐപിഎല്‍ സീസണിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന താരമാണ് മനീഷ് പാണ്ഡെ. ഇന്ത്യക്കായി ടി20യും ഏകദിനവും കളിച്ചിട്ടുണ്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ മനീഷിന് സാധിച്ചില്ല. മനീഷിന് പകരം നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തിളങ്ങിയതോടെ മനീഷ് പാണ്ഡെയുടെ ദേശീയ ടീമിലെ ഇടം നഷ്ടമായി. ഇത്തവണ തിളങ്ങാനായാല്‍ മനീഷിന് ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മധ്യനിരയില്‍ കളിക്കാന്‍ ഉള്ളതിനാല്‍ ഗംഭീര പ്രകടനം കാഴ്ചവെച്ചാല്‍ മാത്രമെ മനീഷിന് തിരിച്ചുവരവ് സാധ്യമാകൂ.

വിജയ് ശങ്കര്‍

വിജയ് ശങ്കര്‍

ത്രീ ഡയമെന്‍ഷന്‍ താരമെന്ന നിലയില്‍ ഇന്ത്യ ഏകദിന ലോകകപ്പില്‍ കളിപ്പിച്ച താരമാണ് മീഡിയം പേസ് ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ വിജയ് ശങ്കര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കപ്പെട്ടേക്കും. കാരണം ഹര്‍ദിക് പാണ്ഡ്യയുടെ ബാക് അപ്പ് ആവാന്‍ നിലവില്‍ മറ്റൊരു ഓള്‍റൗണ്ടറില്ല. ശിവം ദുബെയ്ക്കും സാധ്യതകളുണ്ട്. മധ്യനിരയില്‍ വിജയ് ശങ്കര്‍ ഹൈദരാബാദിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് പ്രയാസമാണെങ്കിലും ഐപിഎല്ലില്‍ തിളങ്ങിയാല്‍ ചിലപ്പോള്‍ പരിഗണിക്കപ്പെട്ടേക്കും.

Story first published: Monday, April 5, 2021, 11:17 [IST]
Other articles published on Apr 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+