IPL 2021: ഞാനും രഹസ്യമായി അതു ചെയ്യാറുണ്ട്, റണ്ണൗട്ടിന്റെ രഹസ്യം വെളിപ്പെടുത്തി ഇമ്രാന്‍ താഹിര്‍
ഐപിഎല്ലില്‍ ഞായറാഴ്ച വൈകീട്ട് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ തകര്‍പ്പനൊരു റണ്ണൗട്ട് നടത്തിയിരുന്നു. സീസണിലെ ആദ്യ മല്‍സരം കളിച്ച 42 കാരനായ താഹിര്‍ ആര്‍സിബിയുടെ കൈല്‍ ജാമിസണിനെയാണ് നേരിട്ടുള്ള ത്രോയില്‍ പുറത്താക്കിയത്. സിഎസ്‌കെ 69 റണ്‍സിന്റെ ആധികാരിക വിജയം കൊയ്ത മല്‍സരത്തില്‍ രണ്ടു വിക്കറ്റുകളുമായി ബൗളിങിലും താഹിര്‍ മിന്നിയിരുന്നു.
ഈ പ്രായത്തിലും ഇത്ര ചടുലമായ റണ്ണൗട്ട് നടത്തിയ താഹിറിനെ മല്‍സരശേഷം ടീമംഗവും സിഎസ്‌കെയുടെ വിജയശില്‍പ്പിയുമായ രവീന്ദ്ര ജഡേജ പ്രശംസ കൊണ്ടു മൂടിയിരുന്നു. ഈ റണ്ണൗട്ടിന്റെ രഹസ്യത്തെക്കുറിച്ചും ജഡേജയുമായുള്ള സംസാരത്തിനിടെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ താഹിര്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

രഹസ്യമായി പരിശീലിക്കാറുണ്ട്
നമ്മുടെ ടീമിന്റെ നെറ്റ് സെഷന്‍ നടക്കുമ്പോള്‍ ഞാനും രഹസ്യമായി ഫീല്‍ഡിങ് പരിശീലനം നടത്താറുണ്ട്. ഇതു പ്രൊഫഷണല്‍ ക്രിക്കറ്റാണെന്നു എനിക്കറിയാം, ഫീല്‍ഡില്‍ ആര്‍ക്കും ഒളിച്ചുനില്‍ക്കാന്‍ കഴിയില്ല. നീ ഞങ്ങളുടെ ടീമിലാണ്, ഇടിമിന്നല്‍ പോലെയാണ് നീ ബോളിനെ ആക്രമിക്കുന്നത്. എനിക്കും ഇതുപോലെ ചടുമായി ഫീല്‍ഡ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. നീ യുവതാരങ്ങളെ മാത്രമല്ല എന്നെയും പ്രചോദിപ്പിക്കുന്നുണ്ട്. നിങ്ങളെപ്പോലുള്ളവരെ നോക്കുമ്പോള്‍ ഞാനും കളിക്കുമ്പോള്‍ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിക്കാറുണ്ടെന്നും ജഡേജയോടു താഹിര്‍ പറഞ്ഞു.

താഹിറിനെ പ്രശംസിച്ച് ജഡ്ഡു
ആര്‍സിബിക്കെതിരായ മല്‍സരത്തില്‍ താഹിറിന്റെ ഫീല്‍ഡിങ് പ്രകടനത്തെ പ്രശംസിക്കാന്‍ ജഡേജ മടികാണിച്ചില്ല. നിങ്ങള്‍ 42ാം വയസ്സിലും വളരെ ഫിറ്റാാണ്, അതും ടി20 ടൂര്‍ണമെന്റിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇത്രയും കടുത്ത ചൂടിനിടയിലസും നിങ്ങള്‍ നടത്തിയ ശ്രമം അവിശ്വസനീയമാണ്. നിങ്ങളുടെ പ്രായത്തിലെത്തുമ്പോള്‍ എനിക്കു ഇതുപോലെ സംഭാവന ചെയ്യാന്‍ കഴിയുമോയെന്ന് താന്‍ ആശ്ചര്യപ്പെടുകയാണെന്നും താഹിറിനോടു ജഡേജ പറഞ്ഞു.

അവസാന ഓവര്‍ വെടിക്കെട്ട്
ടൂര്‍ണമെന്റില്‍ പര്‍പ്പിള്‍ ക്യാപ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയായ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ചു സിക്‌സറും നാലു ബൗണ്ടറികളുമടക്കം ജഡേജ 37 റണ്‍സ് വാരിക്കൂട്ടി റെക്കോര്‍ഡിട്ടിരുന്നു.
അവസാന ഓവറിനു മുമ്പ് ഞാന്‍ വളരെയധികം ക്ഷീണിതനായിരുന്നു. കാരണം അതിനു മുമ്പ് ഒരുപാട് രണ്ടു റണ്‍സ് ഞാന്‍ ഓടിയെടുത്തിരുന്നു. മഹി ഭായി അവസാന ഓവറിലെത്തിയപ്പോള്‍ എല്ലാ ബോളിലും ആഞ്ഞടിക്കാന്‍ ശ്രമിക്കുമെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. കാരണം കടുത്ത ചൂട് കാരണം ഞാന്‍ ക്ഷീണിച്ചിരുന്നു. കഴിയാവുന്നത്രയും ശക്തിയെടുത്ത് ഷോട്ട് കളിക്കാനായിരുന്നു ശ്രമിച്ചത്, അവയെല്ലാം നന്നായി ബോളില്‍ കൊള്ളുകയും ചെയ്തു. എന്നാല്‍ അഞ്ചു സിക്‌സറുകളടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചില്ല. ഇതു ടീമിനു വിജയം നേടിക്കൊടുക്കാന്‍ സഹായിച്ചതില്‍ താന്‍ ഏറെ ആഹ്ലാദവാനാണെന്നും ജഡേജ വ്യക്തമാക്കി.

ബൗളിങ് പ്രകടനം
വിക്കറ്റ് ടേണ്‍ ചെയ്യുകയും സ്പിന്നര്‍മാരെ തുണയ്ക്കുന്നതുമാണെങ്കില്‍ ഞാന്‍ സ്റ്റംപിനെ ആക്രമിക്കാനാണ് ശ്രമിക്കാറുള്ളത്. കാരണം ബോള്‍ ടേണ്‍ ചെയ്യുകയാണെങ്കില്‍ ക്യാച്ചായി ഔട്ടാവാനോ, സ്റ്റംപ് ചെയ്ത് പുറത്താക്കപ്പെടാനോയുള്ള സാധ്യതകളുണ്ട്. ബോള്‍ ടേണ്‍ ചെയ്തില്ലെങ്കില്‍ എല്‍ബിഡബ്യുവോ, ബൗള്‍ഡോ ആവാനും സാധ്യതയുണ്ട്. വിക്കറ്റ് ടു വിക്കറ്റ് ബൗള്‍ ചെയ്യാനായിരുന്നു എന്റെ ശ്രമം. കാരണം അങ്ങനെ ചെയ്താല്‍ വിക്കറ്റ് ലഭിക്കാന്‍ ഒരുപാട് ഓപ്ഷനുകളുണ്ടെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.
മല്‍സരത്തില്‍ നാലോവറില്‍ ഒരു മെയ്ഡനടക്കം 13 റണ്‍സ് മാത്രം വഴങ്ങി ജഡേജ മൂന്നു വിക്കറ്റുകളെടുത്തിരുന്നു. ഇതില്‍ അപകടകാരികളായ ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. നേരിട്ടുള്ള ത്രോയിലൂടെ ഒരു റണ്ണൗട്ടുമായി ഫീല്‍ഡിങിലും ജഡ്ഡു തന്റെ സാന്നിധ്യമറിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications