ഐപിഎല്‍ ക്രിക്കറ്റ് ആവേശത്തിന്റെ മാത്രം വേദിയല്ല, വിവാദങ്ങള്‍ക്കും ഇവിടെ വലിയ സ്ഥാനമുണ്ട്. ഇപ്പോള്‍ നടക്കുന്ന രണ്ടാം പാദത്തിലും വിവാദത്തിന് പഞ്ഞമില്ല. ആര്‍ അശ്വിനും ഇയാന്‍ മോര്‍ഗനും തമ്മിലുണ്ടായ വാക്‌പോരും തുടര്‍ന്ന് നടന്ന പ്രതികരണങ്ങളുമെല്ലാം തുറന്നത് വലിയ ചര്‍ച്ചകളിലേക്കുള്ള വാതിലാണ്. ക്രിക്കറ്റിന്റെ സ്പിരിറ്റിനെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നതില്‍. ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അശ്വിന്‍ ഇപ്പോള്‍.
ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു അശ്വിനും മോര്‍ഗനും കോര്‍ക്കുന്നത്. കളിക്കിടെ കൊല്‍ക്കത്തയുടെ ഫീല്‍ഡര്‍ എറിഞ്ഞ് പന്ത് ഡല്‍ഹി നായകന്‍ ഋഷഭ് പന്തിന്റെ കയ്യില്‍ കൊണ്ട് ഓവര്‍ ത്രോയായി. ഈ സമയം അശ്വിന്‍ സിംഗിള്‍ എടുക്കാന്‍ ശ്രമിച്ചു. പിന്നീട് അടുത്ത ഓവറില്‍ അശ്വിനെ ടിം സൗത്തി പുറത്താക്കി. ഈ സമയത്ത് അശ്വിനും സൗത്തിയും ഉരസി. ഇതിനിടയിലേക്ക് കൊല്‍ക്കത്തയുടെ നായകനായ ഇയാന്‍ മോര്‍ഗന്‍ കടന്നു വരികയും വലിയ വാക്ക് തര്‍ക്കമായത് മാറുകയുമായിരുന്നു. പിന്നീട് കൊല്‍ക്കത്തയുടെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇടപെട്ടാണ് ഇരുവരേയും പിരിച്ചു വിട്ടത്.

സംഭവത്തിന് പിന്നാലെ അശ്വിന്‍ ചെയ്തത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്തത് ആണെന്ന് ഷെയ്ന്‍ വോണ്‍ അടക്കമുള്ള ഒരു വിഭാഗം ആരോപിച്ചപ്പോള്‍ സെവാഗ് അടക്കമുള്ള മറ്റൊരു വിഭാഗം അശ്വിന്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് അഭിപ്രായപ്പെട്ടും രംഗത്ത് എത്തി. ഇപ്പോഴിതാ തന്റെ യൂട്യബ്് ചാനലിലൂടെ അശ്വിന്‍ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. കളിയുടെ നിയമം ലംഘിക്കാതെ തന്നെ, തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ക്രിക്കറ്റ് കളിക്കാന്‍ എല്ലാ താരങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് അശ്വിന്‍ പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്.
''ഞാന്‍ എന്നോട് സത്യസന്ധമായിരിക്കണം. എങ്ങനെ കളിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട്. അമേച്വര്‍-പ്രൊഫഷണല്‍ ക്രിക്കറ്റ് ഫോര്‍മാറ്റുകള്‍ തീരുമാനിക്കാതിരുന്ന കാലത്താണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്നത് നിശ്ചയിച്ചിരുന്നത്'' എന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. നേരത്തെ ട്വിറ്ററിലൂടെ തന്റെ ഭാഗം വിശദമാക്കി അശ്വിന്‍ രംഗത്ത് എത്തിയിരുന്നു. പന്തിന്റെ കയ്യില്‍ പന്ത് കൊണ്ട് തനിക്ക് അറിയില്ലായിരുന്നുവെന്നും എന്നാല്‍ അറിഞ്ഞിരുന്നുവെങ്കിലും താന്‍ ഓടുമായിരുന്നുവെന്നാണ് അശ്വിന്‍ പറഞ്ഞത്.
''ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയും ന്യൂസിലാന്റിലേയും ആളുകളെ വളര്‍ത്തി കൊണ്ടു വരുന്നത് വേറെ രീതിയിലാണ്. ഉദാഹരണത്തിന് ഒരു ഇംഗ്ലണ്ട് താരത്തിന് സെന്‍ട്രല്‍ കരാര്‍ നല്‍കിയെന്ന് കരുതുക. ആ താരം ഒരു കാരണം പറഞ്ഞ് കരാറിന് പുറത്ത് പോയാലും ആ പണം അയാള്‍ക്ക് കിട്ടും. പക്ഷെ ഇന്ത്യയില്‍ അതല്ല അവസ്ഥ. അതുപോലൊരു ഓപ്ഷന്‍ ഇവിടെ എടുത്താല്‍ അയാളുടെ ജീവിത സാഹചര്യം മാറും'' അശ്വിന്‍ പറയുന്നു.
''ഇപ്പോള്‍ നടക്കുന്നത് പ്രൊഫഷണല്‍ ക്രിക്കറ്റ് ആണ്. നിങ്ങള്‍ക്ക് എങ്ങനെ കളിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഞാന്‍ എങ്ങനെ കളിക്കുമെന്ന് ഞാനും തീരുമാനിക്കും. ഒരു നിയമത്തേയും നിര്‍വചിക്കാനോ പ്രതിരോധിക്കാനോ ഞാനില്ല. ഇത് എന്റെ മാത്രം ജീവിതമാണ്. മറ്റൊരാളുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഞാന്‍ ജീവിക്കേണ്ടതില്ല. ഞാന്‍ എന്തെങ്കിലും മോഷ്ടിക്കുകയോ നുണ പറയുകയോ ചെയ്തിട്ടില്ല. എന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തത്'' എന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തില്‍ മറ്റൊരു അഭിപ്രായം രേഖപ്പെടുത്തിയ താരമാണ് സെവാഗ്. അശ്വിനെ പിന്തുണച്ച സെവാഗ് കുറ്റക്കാരനായി ചൂണ്ടിക്കാണിച്ചത് ദിനേശ് കാര്‍ത്തിക്കിനെയാണ്. ഇത്തരം സംഭവങ്ങള്‍ ക്രിക്കറ്റ് മൈതാനത്തില്‍ പതിവാണെന്നും അത് പുറത്ത് വന്ന് പറയേണ്ടതില്ലായിരുന്നുവെന്നുമാണ് സെവാഗ് പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ പുറത്ത് പറയാന്‍ പോയാല്‍ എന്നും ഇതുപോലെ വിവാദങ്ങളുണ്ടാകുമെന്നും കളിക്കളത്തില്‍ നടക്കുന്നത് അവിടെ തന്നെ ഉപേക്ഷിക്കുന്നത് കൂടിയാണ് ക്രിക്കറ്റിന്റെ മാന്യത എന്നായിരുന്നു സെവാഗ് പറഞ്ഞത്.