IPL 2021: ഫിഫ്റ്റി, 3 മൂന്നു വിക്കറ്റ്, റണ്ണൗട്ട്- എന്നിട്ടും ഇതു തന്റെ ദിവസമല്ലെന്നു ജഡേജ!
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹീറോയായി മാറിയിട്ടും സൂപ്പര്‍ താരം രവീന്ദ്ര ജഡേജ സ്വന്തം പ്രകടനത്തില്‍ പൂര്‍ണ സംതൃപ്തനല്ല. മല്‍സരശേഷം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം സംസാരിക്കവെയാണ് ഇതു തന്റെ ദിവസമായിരുന്നില്ലെന്നു അദ്ദേഹം പറഞ്ഞത്. ഇതിന്റെ കാരണവും ജഡ്ഡു വെളിപ്പെടുത്തുകയും ചെയ്തു.
സിഎസ്‌കെ 69 റണ്‍സിന്റെ ഏകപക്ഷീയമായ വിജയം കൊയ്ത മല്‍സരത്തില്‍ ജഡ്ഡു ബാറ്റിങില്‍ 28 ബോളില്‍ പുറത്താവാതെ 62 റണ്‍സ് വാരിക്കൂട്ടിയിരുന്നു. നാലോവറില്‍ 13 റണ്‍സിനു മൂന്നു വിക്കറ്റുമായി ബൗളിങിലും മിന്നിയ അദ്ദേഹം നേരിട്ടുള്ള ത്രോയില്‍ ഒരു താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തിരുന്നു.

ഇന്നു എന്റെ ദിവസമല്ല
ഇന്നു എന്റെ ദിവസമായിരുന്നില്ല, കാരണം മല്‍സരത്തില്‍ ഒരു ക്യാച്ചെടുക്കാന്‍ തനിക്കു കഴിഞ്ഞില്ലെന്നു ജഡേജ വ്യക്തമാക്കി. ബാറ്റിങില്‍ നായകനും ബാറ്റിങ് പങ്കാളിയുമായിരുന്ന എംഎസ് ധോണിയുടെ ഉപദേശം തന്നെ സഹായിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.
കഴിയാവുന്നത്രയും ശക്തിയില്‍ ആഞ്ഞടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഓഫ് സ്റ്റംപിന് പുറത്തായിരിക്കും ഹര്‍ഷല്‍ പട്ടേല്‍ ബൗള്‍ ചെയ്യാന്‍ സാധ്യതയെന്നു മഹി ഭായി എന്നോടു പറഞ്ഞിരുന്നു. ഭാഗ്യവശാല്‍ എന്റെ ഷോട്ടുകള്‍ കണക്ടാവുകയും ചെയ്തുവെന്നും ജഡ്ഡു വിശദമാക്കി.

ഫിറ്റ്‌നസിനായി കഠിനാധ്വാനം നടത്തി
ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ ഞാന്‍ കഠിനാധ്വാനം നടത്തുകയായിരുന്നു. ഭാഗ്യവശാല്‍ അതിനുള്ള ഫലം ഇപ്പോള്‍ ലഭിക്കുന്നു. ഓള്‍റൗണ്ടറായിരിക്കുകയെന്നത് കടുപ്പമേറിയ കാര്യമാണ്. എല്ലസാ വിഭാഗത്തിലും നിങ്ങള്‍ക്കു നന്നായി പെര്‍ഫോം ചെയ്യേണ്ടി വരും.
പരിശീലനത്തിനിടെ ഞാന്‍ എല്ലാത്തിലും ഒരേ സമയം അധ്വാനിക്കാറില്ല. ഒരു ദിവസം ശേഷി മെച്ചപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കാറുള്ളത്, ഒരു ദിവസം പരിശീലനം, ഒരു ദിവസം ഫിറ്റ്‌നസ് എന്നിങ്ങനെയാണ് താന്‍ അധ്വാനിക്കാറുള്ളതെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

ഒരോവറില്‍ 37 റണ്‍സ്
സിഎസ്‌കെ ഇന്നിങ്‌സിലെ അവസാന ഓവറില്‍ ആര്‍സിബി പേസറും പര്‍പ്പിള്‍ ക്യാപ്പിനു അവകാശിയുമായ ഹര്‍ഷല്‍ പട്ടേലിനെതിരേ 37 റണ്‍സ് ജഡേജ വാരിക്കൂട്ടിയിരുന്നു. ഇതു ഐപിഎല്ലിലെ ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. നേരത്തേ കൊച്ചി ടസ്‌കേഴ്‌സ് കേരളയുടെ മലയാളി താരം പ്രശാന്ത് പരമേശ്വരനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കവെ ക്രിസ് ഗെയ്ല്‍ ഒരോവറില്‍ 37 റണ്‍സുമായി റെക്കോര്‍ഡിട്ടിരുന്നു. ഈ നേട്ടത്തിനൊപ്പമാണ് ജഡ്ഡുവുമെത്തിയത്.
ഹര്‍ഷലിന്റെ ഓവറില്‍ അഞ്ചു സിക്‌സറുകളും ഒരു ബൗണ്ടറിയും ഒരു ഡബിളുമടക്കമാണ് ജഡേജ 37 റണ്‍സ് അടിച്ചെടുത്തത്. ഒരു നോ ബോളും ഇതിലുള്‍പ്പെട്ടിരുന്നു. ഫ്രീഹിറ്റും അദ്ദേഹം സിക്‌സറാക്കി മാറ്റിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications