Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പഞ്ചാബിന് ഷോക്ക്, രാഹുല്‍ ആശുപത്രിയില്‍! 10 ദിവസം വിശ്രമം വേണ്ടി വരും

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടക്കാനിരിക്കുന്ന മല്‍സരത്തിനു മുമ്പ് നായകന്‍ കെഎല്‍ രാഹുല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന്റെ ഞെട്ടലിലും നിരാശയിലുമാണ് പഞ്ചാബ് കിങ്‌സ്. രാഹുലിന്റെ അഭവാത്തില്‍ മറ്റൊരു ഓപ്പണറായ മായങ്ക് അഗര്‍വാളാണ് പഞ്ചാബിനെ നയിച്ചത്. അടുത്ത ചില മല്‍സരങ്ങളിലും മായങ്ക് തന്നെ നായകനായി തുടരാനാണ് സാധ്യത.

1

ശനിയാഴ്ച രാത്രിയോടെയാണ് രാഹുലിന് കടുത്ത വയറുവേദനയനുഭവപ്പെട്ടത്. തുടര്‍ന്നു ചില മരുന്നുകള്‍ കഴിച്ചെങ്കിലും കാര്യമായ വ്യത്യാസം ഉണ്ടാവാതിരുന്നതോടെ ആശുപത്രിയിലേക്കു കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്നു ചില പരിശോധനകള്‍ക്കു വിധേയനാക്കിയതോടെ രാഹുലിന് കഠിനമായ അപ്പെന്‍ഡിസൈറ്റിസ് ഉണ്ടെന്നു തിരിച്ചറിഞ്ഞത്. ശസ്ത്രക്രിയയിലൂടെ മാത്രമേ ഇതു പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുകയുള്ളൂവെന്നും സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി അദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരുകയാണെന്നും പഞ്ചാബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്നു രാത്രി (ഞായര്‍) തന്നെ രാഹുലിനെ ശസ്ത്രക്രിയക്കു വിധേയനാക്കുമെന്നാണ് പുതിയ വിവരം. അതിനു ശേഷം ചുരുങ്ങിയത് 10 ദിവസമെങ്കിലും അദ്ദേഹത്തിനു വിശ്രമം വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ഐപിഎല്ലിലെ ബയോ ബബ്‌ളിനകത്തു തുടരുകയായിരുന്ന രാഹുല്‍ ആശുപത്രിയിലും ബബ്‌ളിനകത്തു തന്നെയായിരിക്കും. ആരോഗ്യം വീണ്ടെടുത്താല്‍ ഉടന്‍ ടീമിനൊപ്പം ചേരുന്നതിനു വേണ്ടിയാണിത്.

ടൂര്‍ണമെന്റ് നിര്‍ണായക ഘട്ടത്തിലേക്കു നീങ്ങവെ രാഹുല്‍ രോഗബാധിതനായത് പഞ്ചാബിനു കനത്ത ആഘാതമായി മാറിയിരിക്കുകയാണ്. നിലവില്‍ പഞ്ചാബിന്റെ ടോപ്‌സ്‌കോററും നമ്പര്‍ വണ്‍ ബാറ്റ്‌സ്മാനുമാണ് അദ്ദേഹം. മാത്രമല്ല ടൂര്‍ണമെന്റില്‍ ഓറഞ്ച് ക്യാപ്പും നിലവില്‍ രാഹുലിന്റെ പേരിലാണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 66.6 ശരാശരിയില്‍ 137 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 331 റണ്‍സെടുത്തിട്ടുണ്ട്. നാലു ഫിഫ്റ്റികളടക്കമാണിത്. പുറത്താവാതെ നേടിയ 91 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കഴിഞ്ഞ സീസണിലും രാഹുല്‍ തന്നെയായിരുന്നു പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി. പക്ഷെ അദ്ദേഹത്തിന്റെ പ്രകടനം ടീമിനെ രക്ഷിച്ചില്ല. പ്ലേഓഫ് പോലും കാണാതെയാണ് പഞ്ചാബ് പുറത്തായത്.

Story first published: Sunday, May 2, 2021, 20:11 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+