Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആദ്യം ഇന്ത്യ, ഇപ്പോള്‍ കെകെആറും! ഗില്‍ രണ്ടാംഘട്ട മല്‍സരങ്ങളിലും കളിച്ചേക്കില്ല

1

പരിക്കിനെ തുടര്‍ന്നു ഇംഗ്ലണ്ടിനെതിരേ ആരംഭിക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്നും പിന്‍മാറിയ ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ മടങ്ങിവരവ് വൈകും. ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടിയും താരം കളിക്കാനിടയില്ലെന്നാണ് പുതിയ വിവരം. കെകെആറിനെ സംബന്ധിച്ച് കനത്ത ആഘാതം തന്നെയായിരിക്കും ഗില്ലിന്റെ അഭാവം.

ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കായി കളിക്കവെയാണ് ഗില്ലിന്റെ കാല്‍പ്പാദത്തിനു പരിക്കേല്‍ക്കുന്നത്. ഇതു സാരമുള്ളതാണെന്നും ഭേദമാവാന്‍ സമയം വേണ്ടിവരുമെന്നും പിന്നീട് വ്യക്തമാവുകയായിരുന്നു. തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഗില്‍ പിന്‍മാറിയത്. മൂന്നു മാസമെങ്കിലും ക്രിക്കറ്റില്‍ നിന്നും താരത്തിന് വിട്ടുനിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സപ്തംബറില്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളിലും ഗില്ലിനു നഷ്ടമാവും.

2

കെകെആര്‍ ടീമിലെ നിര്‍ണായക താരങ്ങളിലൊരാളാണ് ഗില്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പകരം സീസണിലെ ബാക്കിയുള്ള മല്‍സങ്ങളില്‍ അവര്‍ക്കു പുതിയൊരു ഓപ്പണറെ തേടേണ്ടി വന്നിരിക്കുകയാണ്. നായകനും ഇംഗ്ലീഷ് ക്യാപ്റ്റനുമായ ഇയോന്‍ മോര്‍ഗന്‍, ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കുണ്ടാവില്ലെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് കെകെആറിനു ഗില്ലിനെയും നഷ്ടമാവുന്നത്.

Story first published: Tuesday, July 6, 2021, 15:35 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+