For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇനി ബോസില്ലാത്ത സീസണ്‍! പാതിവഴിയില്‍ പഞ്ചാബ് വിട്ടു- ഗെയ്ല്‍ പിന്‍മാറി

ബയോ ബബ്ള്‍ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണിത്

1
Chris Gayle leaves IPL due to bio bubble fatigue

ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ പഞ്ചാബ് കിങ്‌സ് നിലനില്‍പ്പിനായി ജീവന്‍മരണ പോരാട്ടം നടത്തവെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ സീസണില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ബയോ ബബ്ള്‍ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് വെറ്ററന്‍ താരം പിന്‍മാറുന്നതെന്നാണ് പഞ്ചാബ് കിങ്‌സ് അറിയിച്ചിരിക്കുന്നത്. 42കാരനായ ഗെയ്ല്‍ ഇനിയൊരു സീസണ്‍ കൂടി കളിക്കുമോയെന്ന കാര്യം സംശയമാണ്. യുഎഇയില്‍ സീസണിന്റെ രണ്ടാംപാദം പുനരാരംഭിച്ച ശേഷം രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം പഞ്ചാബിനായി കളിച്ചിട്ടുള്ളൂ. ഈ മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഗെയ്‌ലുമുണ്ട്. ടൂര്‍ണമെന്റിനു വേണ്ടി മാനസികമായി കൂടുതല്‍ സജ്ജനാവുകയെന്ന ലക്ഷ്യമാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റത്തിനു പിന്നിലെന്നാണ് സൂചനകള്‍.

നാട്ടില്‍ നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ (സിപിഎല്‍) ബയോ ബബ്‌ളില്‍ നിന്നാണ് ഗെയ്ല്‍ ഐപിഎല്ലിന്റെ രണ്ടാംപാദത്തിനായി യുഎഇയിലേക്കു വന്നത്. തുടര്‍ച്ചയായി ബയോ ബബ്‌ളില്‍ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റം അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ട്. ഇതാണ് ഐപിഎല്‍ പൂര്‍ത്തിയാവും മുമ്പ് ഗെയ്‌ലിനെ പിന്‍മാറാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ സിഡബ്ല്യുഐ (ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ്), സിപിഎല്‍ എന്നീ ബയോ ബബ്‌ളുകളുടെ ഭാഗമായിരുന്നു. അതിനു ശേഷമാണ് ഐപിഎല്ലിലെ ബയോ ബബ്‌ളിലെത്തിയത്. മാനസികമായി സ്വയം റീച്ചാര്‍ജ് ചെയ്യാനും കൂടുതല്‍ ഉന്‍മേഷവാനായി ഇരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പഞ്ചാബ് കിങ്‌സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ ഗെയ്ല്‍ അറിയിച്ചു.

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇതിനായി ദുബായില്‍ നിന്നും ഒരു ഇടവേളയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കു അവധിന നല്‍കിയതിനു പഞ്ചാബ് കിങ്‌സിനെ നന്ദി അറിയിക്കുന്നു. എന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലായ്‌പ്പോഴും പഞ്ചാബ് സ്‌ക്വാഡിനോടൊപ്പമുണ്ട്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ടീമിനു വിജയാശംസംകള്‍ നേരുകയാണെന്നും ഗെയ്‌ലിന്റെ വിശദീകരണത്തില്‍ പറയുന്നു.

2

ഗെയ്‌ലിന്റെ തീരുമാനത്തെ ടീം ബഹുമാനിക്കുന്നതായി പഞ്ചാബ് കിങ്‌സ് കോച്ച് അനില്‍ കുംബ്ലെ വ്യക്തമാക്കി. ക്രിസിനെതിരേ ഞാന്‍ മുമ്പ് കളിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്‌സില്‍ പരിശീലിപ്പിക്കാനും എനിക്കു കഴിഞ്ഞു. ഒരുപാട് വര്‍ഷങ്ങളായി എനിക്കു അദ്ദേഹത്തെ അറിയാം. ക്രിസ് എല്ലായ്‌പ്പോഴും തികഞ്ഞ പ്രൊഫഷണലാണ്. ഒരു ടീമെന്ന നിലയില്‍ ഞങ്ങളുടെ അദ്ദേഹത്തിന്റെ തീരുമാനത്തെയും ടി20 ലോകകപ്പിനു വേണ്ടി സ്വയം തയ്യാറാവാനുള്ള ആഗ്രഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നതായി കുംബ്ലെ വ്യക്തമാക്കി.

ഗെയ്‌ലിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നതായി സിഎസ്‌കെ സിഇഒ സതീഷ് മേനോനും പ്രതികരിച്ചു. ടി20 ക്രിക്കറ്റിനെ മാറ്റിമറിച്ച ഇതിഹാസമാണ് ക്രിസ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുന്നു. ക്രിസ് പഞ്ചാബ് കിങ്‌സ് കുടുംബത്തിന്റെ ഭാഗമാണ്, അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം ഞങ്ങള്‍ മിസ്സ് ചെയ്യും. ക്രിസിന് എല്ലാ വിധത്തിലുള്ള പിന്തുണയും അറിയിക്കുന്നതോടൊപ്പം വിജയവും ആശംസിക്കുന്നതായും സതീഷ് മേനോന്‍ പറഞ്ഞു. ടി20 ലോകകപ്പിനായി വിന്‍ഡീസ് ടീമിനൊപ്പം ചേരുന്നതിനു മുമ്പ് ഗെയ്ല്‍ ദുബായില്‍ തന്നെ തുടര്‍ന്നേക്കുമെന്നാണ് വിവരം.

ഐപിഎല്ലിന്റെ ഈ സീസണില്‍ 10 മല്‍സരങ്ങളിലാണ് ഗെയ്ല്‍ കളിച്ചിട്ടുള്ളത്. 21.44 ശരാശരിയില്‍ 125.32 സ്‌ട്രൈക്ക് റേറ്റോടെ 193 റണ്‍സാണ് സമ്പാദ്യം. ഒരു ഫിഫ്റ്റി പോലും യൂനിവേഴ്‌സല്‍ ബോസ് ഈ സീസണില്‍ നേടിയിട്ടില്ല. കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി തന്നെയായിരുന്നു ഗെയ്ല്‍ ഇറങ്ങിയത്. അന്നു ഏഴു മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 288 റണ്‍സ് അദ്ദേഹം നേടുകയും ചെയ്തിരുന്നു. ഇതുവരെയുള്ള ഐപിഎല്‍ കരിയറെടുത്താല്‍ 142 മല്‍സരങ്ങളിലാണ് വിന്‍ഡീസ് ഇതിഹാസം കളിച്ചിട്ടുള്ളത്. 39.72 ശരാശരിയില്‍ 148.96 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റോടെ 4965 റണ്‍സാണ് ഗെയ്‌ലിന്റെ സമ്പാദ്യം. ആറു സെഞ്ച്വറികളും 31 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

Story first published: Friday, October 1, 2021, 15:23 [IST]
Other articles published on Oct 1, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+