Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ശേഷിച്ച മല്‍സരങ്ങള്‍ നടത്താം, വളരെ സിംപിള്‍! വഴി നിര്‍ദേശിച്ച് മൈക്കല്‍ വോന്‍

ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ നടക്കാന്‍ വളരെ സിംപിളായ ഒരു വഴി നിര്‍ദേശിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഇന്ത്യ വേദിയായ ഐപിഎല്ലില്‍ 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിരുന്നുള്ളൂ. ചില ഫ്രാഞ്ചൈസികളിലെ കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവയ്ക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയില്‍ ഇനി ബാക്കിയുള്ള മല്‍സരങ്ങള്‍ നടത്താന്‍ കഴിയില്ലെന്നു ഉറപ്പായിക്കഴിഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഇതോടെ ഇംഗ്ലണ്ട്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ സീസണിന്റെ രണ്ടാം പകുതി സംഘടിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുകയാണ് ബിസിസിഐ.

1

ഇതിനിടെയാണ് ടൂര്‍ണമെന്റ് നടത്താന്‍ വോന്‍ ട്വിറ്ററിലൂടെ ഒരു വഴി നിര്‍ദേശിച്ചിരിക്കുന്നത്. സിംപിള്‍ പ്രതിവിധിയാണിത്.. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യത്തെ ടെസ്റ്റ് ഒരാഴ്ച മുമ്പ് നടത്തുക. അപ്പോള്‍ ഇംഗ്ലണ്ട് ടെസ്റ്റ് താരങ്ങള്‍ക്കു ദി ഹണ്ട്രഡില്‍ പങ്കെടുക്കാന്‍ കഴിയില്ല. പകരം ഇന്ത്യന്‍ ടെസ്റ്റ് താരങ്ങളെ ഹണ്ട്രഡില്‍ കളിപ്പിക്കുക. അങ്ങനെയാണെങ്കില്‍ ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. എല്ലാ തരത്തിലും നല്ല ഡീലാണിതെന്നും വോന്‍ ട്വീറ്റ് ചെയ്തു.

നിലവില്‍ വിദേശ ലീഗുകളില്‍ വിരമിക്കാത്ത ഇന്ത്യന്‍ താരങ്ങള്‍ക്കു കളിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിട്ടില്ല. ഈ നിയമം ലംഘിച്ച് ഇന്ത്യന്‍ താരങ്ങളെ ഇംഗ്ലണ്ട് പുതുതായി ആരംഭിക്കുന്ന ഹണ്ട്രഡെന്ന ടൂര്‍ണമെന്റില്‍ കളിക്കാന്‍ അനുവദിച്ചാല്‍ ഐപിഎല്‍ നടത്തിപ്പിനു ഇംഗ്ലണ്ടും സഹകരിക്കുമെന്നാണ് വോനിന്റെ വാക്കുകള്‍ അര്‍ഥമാക്കുന്നത്. പക്ഷെ ബിസിസിഐ ഒരു തരത്തിലും അനുവദിക്കാന്‍ സാധ്യതയില്ലാത്ത ഡീല്‍ ആണിതെന്ന കാര്യത്തില്‍ സംശയമില്ല.ജൂലൈ 21 മുതല്‍ ആഗസ്റ്റ് 21 വരെയായിരിക്കും ഹണ്ട്രഡ് ടൂര്‍ണമെന്റ് നടക്കുകയെന്നാണ് റിപ്പോര്‍ട്ട്.

2

അതേസമയം, ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങള്‍ ഇംഗ്ലണ്ടില്‍ വച്ച് നടത്തുന്നതിനു വേണ്ടി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂളില്‍ ചെറിയ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഇസിബിയെ സമീപിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഇക്കാര്യം ഇസിബി നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 18നാണ് ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം ആരംഭിക്കുന്നത്. ന്യൂസിലാന്‍ഡുമായി ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലാണ് ഇന്ത്യ ആദ്യം കളിക്കുക. തുടര്‍ന്നാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര.

ആഗസ്റ്റ് നാലു മുതല്‍ ട്രെന്റ് ബ്രിഡ്ജിലാണ് പരമ്പരയിലെ ആദ്യത്തെ ടെസ്റ്റ്. തുടര്‍ന്നുള്ള ടെസ്റ്റുകള്‍ ലോര്‍ഡ്‌സ്, ഹെഡിങ്‌ലേ, ഓവല്‍, ഓള്‍ഡ് ട്രാഫോര്‍ഡ് എന്നീ വേദികളിലായിരിക്കും. സപ്തംബര്‍ 14നാണ് പരമ്പര അവസാനിക്കുന്നത്. ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ജൂണ്‍ 22ന് അവസാനിക്കും. അതിനു ശേഷം ആഗസ്റ്റ് നാലു വരെ ഇന്ത്യന്‍ ടീമിനു അവിടെ മല്‍സരങ്ങളില്ല. അതുകൊണ്ടു തന്നെ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത് കുറച്ചുകൂടി മുന്നിലേക്ക് നീട്ടാനായാല്‍ ഈ വിന്‍ഡോ ഐപിഎല്ലിലെ ബാക്കി മല്‍സരങ്ങള്‍ നടത്താന്‍ ഉപയോഗിക്കാമന്നൊണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍.

Story first published: Friday, May 21, 2021, 16:14 [IST]
Other articles published on May 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+