Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സച്ചിനൊപ്പം 'ഡ്രൈവ്' പോയാന്‍ എങ്ങനെയിരിക്കും? വിസ്മയിപ്പിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

1

ബാറ്റ് കൊണ്ട് ഗ്രൗണ്ടില്‍ മായാജാലം തീര്‍ത്തിട്ടുള്ള ഇന്ത്യയുടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും വിസ്മയിപ്പിക്കുകയാണ്. ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തിനു മുന്നോടിയായി യുഎഇയിലെത്തിയ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഉപദേശകന്‍ കൂടിയായ അദ്ദേഹത്തിന്റെ പുതിയ വീഡിയോ വൈറലാവുകയാണ്. ടൂര്‍ണമെന്റ് തുടങ്ങുന്നതിനു മുന്നോടിയായാണ് സച്ചിന്റെ വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ തകര്‍പ്പന്‍ കവര്‍ ഡ്രൈവുകളടങ്ങിയ 16 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. ഐപിഎല്‍ ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ നിങ്ങളെ ചില ഡ്രൈവുകള്‍ക്കു കൊണ്ടു പോയാലോ? എന്ന കണ്ണിറുക്കിയുള്ള ചോദ്യത്തോടൊപ്പമാണ് സച്ചിന്‍ സ്വന്തം ട്വിറ്റര്‍ ഹാന്റിലിലൂടെ ഇതു പങ്കുവച്ചിരിക്കുന്നത്.

ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിച്ചെങ്കിലും ബാറ്റിങില്‍ തന്റെ പഴയ ടച്ച് ഇപ്പോഴും നഷ്ടമായിട്ടില്ലെന്നു കാണിച്ചു തരികയാണ് 48 കാരനായ സച്ചിന്‍. അദ്ദേഹത്തിന്റെ ഭൂരിഭാഗം കവര്‍ഡ്രൈവുകളും ഓഫ്‌സൈഡിലൂടെയായിരുന്നു. ശനിയാഴ്ചയാണ് സച്ചിന്‍ മുംബൈ ടീമിന്റെ ദുബായില്‍ നടന്ന പരിശീലന സെഷനില്‍ ചേര്‍ന്നത്. കോച്ച് മഹേല ജയവര്‍ധനെയുമായും മുംബൈ താരങ്ങളുമായും അദ്ദേഹം സംവദിക്കുകയും ചെയ്തിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈ ഇന്ത്യന്‍സിന്റെ ഈ ജഴ്‌സി സ്വന്തം മുറിയില്‍ വച്ച് ധരിച്ചപ്പോള്‍ ഏറെ ആവേശം തോന്നിയതായു മുംബൈ ഇന്ത്യന്‍സ് ഷെയ ചെയ്ത വീഡിയോയില്‍ സച്ചിന്‍ പറഞ്ഞിരുന്നു.

ഐപിഎല്ലിന്റെ തുടക്കകാലത്തു മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്നു സച്ചിന്‍. 78 മല്‍സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 13 ഫിഫ്റ്റികളുമടക്കം 33.83 ശരാശരിയില്‍ 2334 റണ്‍സ് നേടിയാണ് അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പടിയിറങ്ങിയത്. 2013ലായിരുന്നു മുംബൈ കുപ്പായത്തില്‍ സച്ചിന്‍ അവസാന മല്‍സരം കളിച്ചത്.

2

സച്ചിന്റെ വരവ് മുംബൈ ടീമിന്റെ ഭാഗമായ മകന്‍ അര്‍ജുനും പ്രചോദനമാവും. ഇതാദ്യമായിട്ടാണ് മകന്‍ മുംബൈയുടെ ഔദ്യോഗിക താരമായതിനു ശേഷം അദ്ദേഹം ഉപദേശകനായി ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ നേരത്തേ നടന്ന ആദ്യപാദത്തില്‍ സച്ചിന്‍ മുംബൈ ടീമിനൊപ്പമുണ്ടായിരുന്നില്ല. കൊവിഡ് പിടിപെട്ടതു കാരണം അദ്ദേഹം സന്ദര്‍ശനം വേണ്ടെന്നു വയ്ക്കുകയായിരുന്നു. അര്‍ജുന്‍ ഈ സീസണിലാണ് മുംബൈ ടീമിലേക്കു വന്നത്. കഴിഞ്ഞ കുറച്ചു സീസണുകളിലായി ടീമിന്റെ നെറ്റ് ബൗളറായി താരമുണ്ടായിരുന്നു. ഈ സീസണിനു മുമ്പ് നടന്ന ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു അര്‍ജുനെ മുംബൈ സ്വന്തമാക്കുകയായിരുന്നു. ടീമിനു വേണ്ടി അരങ്ങേറാന്‍ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ ജൂനിയര്‍ സച്ചിന് ഇനിയും അവസരം ലഭിച്ചിട്ടില്ല.

Story first published: Sunday, September 19, 2021, 18:09 [IST]
Other articles published on Sep 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+