Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇനി വില്ല്യംസണ്‍ നയിക്കും!- അറിയിച്ചപ്പോള്‍ വാര്‍ണറുടെ പ്രതികരണം വെളിപ്പെടുത്തി കോച്ച്

ഐപിഎല്ലിന്റെ 14ാം സീസണില്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം ഞെട്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകസ്ഥാനത്തു നിന്ന് ഡേവിഡ് വാര്‍ണര്‍ പുറത്താക്കപ്പെട്ടത്. ശനിയാഴ്ചയാണ് എസ്ആര്‍എച്ച് വാര്‍ത്താക്കുറിപ്പിലൂടെ വാര്‍ണറെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റിയതായി അറിയിക്കുന്നത്. പകരം സീസണിലെ ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിനെ കെയ്ന്‍ വില്ല്യംസണ്‍ നയിക്കുമെന്നും ഫ്രാഞ്ചൈസി വ്യക്തമാക്കിയിരുന്നു.

നായകസ്ഥാനത്തു നിന്നും നീക്കിയതായി അറിയിച്ചപ്പോള്‍ വാര്‍ണറുടെ പ്രതികരണം എന്തായിരുന്നുവെന്നു പ്രതികരിച്ചിരിക്കുകയാണ് ഹൈദരാബാദ് ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ടോം മൂഡി.

 വാണര്‍ ഞെട്ടി, നിരാശനുമായി

വാണര്‍ ഞെട്ടി, നിരാശനുമായി

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കിയതായി അറിയിച്ചപ്പോള്‍ വാര്‍ണര്‍ സ്തബ്ധനായെന്നും നിരാശ പ്രകടിപ്പിച്ചതായും മൂഡി വെളിപ്പെടുത്തി. വാര്‍ണര്‍ വളരെ മികച്ച താരമാണ്. അതുകൊണ്ടു തന്നെ നായകസ്ഥാനത്തു നിന്നു മാറ്റിയത് അദ്ദേഹത്തിനു ഷോക്കായിരുന്നു. ഏതൊരു എലൈറ്റ് താരവും കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാനും കഴിവ് തെളിയിക്കാനുമായിരിക്കും ആഗ്രഹിക്കുക. ടീമിനു വേണ്ടി കഴിവിന്റെ പരമാവധി നല്‍കുന്നതിനെക്കുറിച്ചായിരിക്കും അവര്‍ എല്ലായ്‌പ്പോഴും ചിന്തിക്കുന്നത്. വാര്‍ണറും അത്തരത്തിലുള്ള താരമാണെന്നും മൂഡി വിശദമാക്കി.

 ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

കൂടുതല്‍ മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്തുകയെന് ലക്ഷ്യം കൂടി വാര്‍ണറെ നായകസ്ഥാനത്തു നിന്നു മാറ്റിയതിനു പിന്നില്‍ ഉണ്ടായിരുന്നതായി മൂഡി പറഞ്ഞു. ആറു മല്‍സരങ്ങളില്‍ നിന്നും 32.19 ശരാശരിയില്‍ 193 റണ്‍സ് മാത്രമേ വാര്‍ണര്‍ക്കു നേടാനായിരുന്നുള്ളൂ. ഇതു പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നതല്ലെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്.
രാജസ്ഥാനെതിരേ വാര്‍ണറെ ഒഴിവാക്കിയത് ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തുന്നതിനു വേണ്ടിയാണ്. ഈയൊരു ഘട്ടത്തില്‍ രണ്ടു വിദേശ ബാറ്റ്‌സ്മാന്‍മാര്‍, ഓള്‍റൗണ്ടര്‍, റാഷിദ് ഖാന്‍ എന്നതാണ് ഞങ്ങളുടെ മികച്ച കോമ്പിനേഷനെന്നു ടീം മാനേജ്‌മെന്റ് കരുതുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ണര്‍ക്കു പകരം മുഹമ്മദ് നബി ടീമിലെത്തിയതെന്നും മൂഡി വിശദീകരിച്ചു.

 ബെയര്‍‌സ്റ്റോയുടെ ഫോം

ബെയര്‍‌സ്റ്റോയുടെ ഫോം

ജോണി ബെയര്‍സ്‌റ്റോ മികച്ച ഫോമിലാണ്. വില്ല്യംസണ്‍ നായകസ്ഥാനത്തേക്കും വന്നിരിക്കുകയാണ്, മാത്രമല്ല ഫോമിലുമാണ്. ഇരുവരുടെയും പ്രകടനം ടീം മാനേജ്‌മെന്റിനെ ത്രില്ലടിപ്പിച്ചിട്ടുണ്ട്. കടുപ്പമേറിയ ഒരു തീരുമാനം ഞങ്ങള്‍ക്കു എടുത്തേ തീരൂ, ആരെങ്കിലും ഒരാള്‍ക്കു സ്ഥാനം നഷ്ടമായേ തീരൂ. നിര്‍ഭാഗ്യവശാല്‍ ഈ അവസരത്തില്‍ വാര്‍ണര്‍ക്കാണ് സ്ഥാനം നഷ്ടമായിരിക്കുന്നതെന്നും മൂഡി വ്യക്തമാക്കി.
ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോട് വാര്‍ണര്‍ യോജിക്കുന്നുണ്ട്. ടീമിന്റെ കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍ ഇതു ശരിയായ തീരുമാനമാണ്. എസ്ആര്‍എച്ചിലെത്തിയതു മുതല്‍ ടീമിനെ ചുറ്റിപ്പറ്റി വാര്‍ണറുണ്ടായിരുന്നു, അതിനേക്കാള്‍ പ്രധാനം ടീം അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നുവെന്നും മൂഡി കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, May 2, 2021, 18:01 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+