IPL 2021: സിഎസ്‌കെയെ രക്ഷിക്കാന്‍ ധോണി ആ റിസ്‌കെടുക്കണം! ഗവാസ്‌കറുടെ ഉപദേശം

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ശനിയാഴ്ച രാത്രി നടന്ന കളിയില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിക്കു മുന്‍ ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറുടെ നിര്‍ണായക ഉപദേശം. വെറും രണ്ടു ബോളുകള്‍ മാത്രം നേരിട്ട ധോണി ഡെക്കായാണ് ക്രീസ് വിട്ടത്. ഡിസി പേസര്‍ അവേശ് ഖാന്റെ ബൗളിങില്‍ അദ്ദേഹം ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. മല്‍സരത്തില്‍ സിഎസ്‌കെ ഏഴു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങുകയും ചെയ്തിരുന്നു.
2015നു ശേഷം ആദ്യമായിട്ടാണ് ധോണി ഐപിഎല്ലില്‍ ഡെക്കായി പുറത്തായത്. മാത്രമല്ല ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ നാലാം തവണ മാത്രമാണ് അദ്ദേഹം റണ്ണെടുക്കാനാവാതെ ക്രീസ് വിട്ടത്.

ബാറ്റിങില്‍ നേരത്തേയിറങ്ങണം
ഡിസിക്കെതിരേ രവീന്ദ്ര ജഡേജയ്ക്കും പിറകിലായി ഏഴാം നമ്പറിലായിരുന്നു ധോണി ബാറ്റ് ചെയ്യാനെത്തിയത്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ അദ്ദേഹം ബാറ്റിങില്‍ കുറേക്കൂടി മുന്നിലേക്കു ഇറങ്ങണമെന്നു ഉപദേശിച്ചിരിക്കുകയാണ് ഗവാസ്‌കര്‍.
സിഎസ്‌കെയുടെ ഭാഗത്തു നിന്നു നോക്കിയാല്‍ തന്റെ ബാറ്റിങ് പൊസിഷന്റെ കാര്യത്തില്‍ ധോണി തീരുമാനമെടുക്കേണ്ടതുണ്ട്. ഡിസിക്കെതിരേ അദ്ദേഹം താഴേക്കാണ് ഇറങ്ങിയത്. അവസാനത്തെ നാലോ, അഞ്ചോ ഓവര്‍ മാത്രം താന്‍ ബാറ്റ് ചെയ്താല്‍ മതിയെന്നാണ് ധോണി ചിന്തിക്കുന്നതെന്നും ഗവാസ്‌കര്‍ ുറഞ്ഞു.

യുവതാരങ്ങള്‍ക്കു വഴി കാണിക്കണം
ഒരുപിടി യുവതാരങ്ങള്‍ സിഎസ്‌കെ ടീമിലുണ്ട്. അവര്‍ക്കു ധോണി മുന്നില്‍ നിന്നു വഴികാണിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നു ഗവാസ്‌കര്‍ വ്യക്തമാക്കി.
സിഎസ്‌കെ ടീമിലെ ചിലര്‍ വളരെ ചെറുപ്പമാണ്. അവര്‍ക്കു ധോണി മാതൃക കാണിക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ സാം കറെനും വളരെ ചെറുപ്പമാണ്. കറെനെ മൂന്നോ, നാലോ നമ്പറില്‍ ബാറ്റ് ചെയ്യിക്കുന്നതിനെക്കുറിച്ചായിരിക്കും ധോണി ആലോചിക്കുന്നതെന്നാണ് തോന്നുന്നതെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

ഇന്നിങ്‌സ് നിയന്ത്രിക്കാനാവും
യുവതാരങ്ങളെ മുന്നോട്ട് പ്രൊമോട്ട് ചെയ്യുന്നതിനു പകരം ധോണി സ്വയം ബാറ്റിങില്‍ മുന്നിലേക്കു വരണമെന്നാണ് എന്റെ അഭിപ്രായം. നേരത്തേയിറങ്ങിയാല്‍ സിഎസ്‌കെയുടെ ഇന്നിങ്‌സ് നിയന്ത്രിക്കാന്‍ ധോണിക്കു സാധിക്കും. നേരിട്ട രണ്ടാമത്തെ ബോളില്‍ തന്നെയാണ് ഡിസിക്കെതിരേ അദ്ദേഹം പുറത്തായത്. ഇതു ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്. എന്നാല്‍ ടൂര്‍ണമെന്റ് പുരോഗമിക്കവെ ധോണി ബാറ്റിങില്‍ മുന്നിലേക്കു ഇറങ്ങണം. ആറാം നമ്പറിലോ, അഞ്ചാം നമ്പറിലോ അദ്ദേഹത്തിനു ഇറങ്ങാം. ടീമിനെ മുന്നില്‍ നിന്നു നയിക്കാനാണ് ധോണി ശ്രമിക്കേണ്ടതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications