Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബി ആ കുറവ് തീര്‍ത്തു, അവനാണ് അതിനു കാരണം- പേസറെ പുകഴ്ത്തി പാര്‍ഥീവ്

ഐപിഎല്ലിന്റെ 14ാം സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് പേസര്‍ മുഹമ്മദ് സിറാജിന്റെ ബൗളിങിനെ പ്രശംസ കൊണ്ട് മൂടി മുന്‍ താരവും നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ സ്‌കൗട്ടിങ് സംഘത്തില്‍ അംഗവുമായ പാര്‍ഥീവ് പട്ടേല്‍. മുന്‍ സീസണുകളെ അപേക്ഷിച്ച് ബാറ്റിങിനൊപ്പം ബൗളിങിലും ആര്‍സിബി മികവ് പുലര്‍ത്തിയ സീസണായിരുന്നു ഇത്. 17 വിക്കറ്റുകളുമായി ആര്‍സിബി പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയാണ്. അവര്‍ക്കു ശ്രദ്ധേയമായ ബൗളിങ് കാഴ്ചവച്ച മറ്റൊരു താരം സിറാജാണ്. ന്യൂബോള്‍ കൊണ്ടും ഡെത്ത് ഓവറുകളിലുമെല്ലാം അദ്ദേഹം മികവ് പുലര്‍ത്തി.

1

ഡെത്ത് ഓവര്‍ ബൗളിങെന്ന പഴയ വീക്ക്‌നെസിനെ ഇപ്പോള്‍ ആര്‍സിബി മറികടന്നിരിക്കുകയാണെന്നു പാര്‍ഥീവ് ചൂണ്ടിക്കാട്ടി. മുഹമ്മദ് സിറാജിന്റെ ഈ സീസണിലെ ബൗളിങ് പ്രകടനം ഗംഭീരമായിരുന്നു. ഈ ഐപിഎല്ലിലെ സംസാരവിഷയമായി ഇതിലൂടെ അദ്ദേഹം മാറിക്കഴിഞ്ഞു. ന്യൂ ബോള്‍ കൊണ്ട്് നന്നായി ബൗള്‍ ചെയ്യുന്നതായും പക്ഷെ വിചാരിച്ചതു പോലെ യോര്‍ക്കറുകള്‍ പരീക്ഷിക്കാന്‍ കഴിയുന്നില്ലെന്നും എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണ്. പക്ഷെ ഈ സീസണില്‍ എല്ലാം മാറിയിരിക്കുകയാണ്. തകര്‍പ്പന്‍ യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാന്‍മാരെ ഇത്തവണ സിറാജ് വിറപ്പിക്കുക തന്നെ ചെയ്തുവെന്നും പാര്‍ഥീവ് വിലയിരുത്തി. ഈ സീസണില്‍ ഏഴു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകള്‍ സിറാജ് വീഴ്ത്തിയിട്ടുണ്ട്. 7.34 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഐപിഎല്ലിലെ ഇതുവരെയുള്ള ഇക്കോണമി റേറ്റ് നോക്കിയാല്‍ സിറാജിന്റേത് 8.77 ആണ്.

2

കഴിഞ്ഞ വര്‍ഷമസാനം നടന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ പ്രകടനത്തിലൂടെയാണ് സിറാജ് കരിയറില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്. മൂന്നു ടെസ്റ്റുകളില്‍ നിന്നും 13 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു. പരിക്കു കാരണം സീനിയര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്കെല്ലാം നാട്ടിലേക്കു മടങ്ങേണ്ടി വന്നതിനെ തുടര്‍ന്നു സിറാജായിരുന്നു പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. കന്നി ടെസ്റ്റ് പരമ്പരയില്‍ തന്നെ അദ്ദേഹം പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു.

ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാനായതാണ് തന്റെ വിജയരഹസ്യമെന്നു ഐപിഎല്ലിന്റെ തുടക്കത്തില്‍ മുമ്പ് സിറാജ് വെളിപ്പെടുത്തിയിരുന്നു. മെച്ചപ്പെട്ട ബൗളറാക്കി തന്നെ മാറ്റിയെടുത്തതും ടെസ്റ്റാണെന്നു അദ്ദേഹം പറഞ്ഞിരുന്നു. തീര്‍ച്ചയായും, ഞാനിപ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ടെസ്റ്റ് മല്‍സരങ്ങള്‍ എന്റെ ലൈനും ലെങ്ത്തും മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ന്യൂ ബോള്‍ എറിയുമ്പോള്‍ ടെസ്റ്റ് മല്‍സരത്തിലെ അതേ ലൈനില്‍ ബൗള്‍ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ഇതെനിക്കു ഒരുപാട് ആത്മവിശ്വാസവും നല്‍കുന്നു. എനിക്കു നേരത്തേ തന്നെ കഴിവുണ്ടായിരുന്നെങ്കിലും ഇന്ത്യക്കായി കളിച്ചതോടെ കൂടുതല്‍ മല്‍സരപരിചയം ലഭിച്ചു. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനായത് പലതും പഠിക്കാനും എന്നെ സഹായിച്ചിട്ടുണ്ട്. ഇതാണ് ആത്മവിശ്വാസം നേടാന്‍ തന്നെ സഹായിച്ചതെന്നും സിറാജ് വ്യക്തമാക്കിയിരുന്നു.

Story first published: Thursday, May 6, 2021, 15:37 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+