Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കാലിസിന്റ റെക്കോര്‍ഡിനൊപ്പം, ഇവന്‍ നമ്മുടെ ഭാവി താരം- വെങ്കിയെ വാഴ്ത്തി ഫാന്‍സ്

1

ഐപിഎല്ലിന്റെ രണ്ടാംപാദത്തിലെ രണ്ടാം ഫിഫ്റ്റിയും കുറിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ യുവ ഓപ്പണര്‍ വെങ്കടേഷ് അയ്യരെ വാനോളം പുകഴ്ത്തുതയാണ് ക്രിക്കറ്റ് പ്രേമികള്‍. പഞ്ചാബ് കിങ്‌സിനെതിരായ കളിയില്‍ 67 റണ്‍സാണ് താരം അടിച്ചെടുത്തത്. 49 ബോളില്‍ നിന്നും ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. അഗ്രസീവ് ബാറ്റിങ് കാഴ്ച വച്ച വെങ്കി തകര്‍പ്പന്‍ ഷോട്ടുകളാണ് ഇന്നിങ്‌സിലുടനീളം കളിച്ചത്.

മുഹമ്മദ് ഷമി, രവി ബിഷ്‌നോയ് എന്നിവരടങ്ങുന്ന പഞ്ചാബ് ബൗളിങ് നിരയെ ഒരു കൂസലുമില്ലാതെയാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ നേരിട്ടത്. കെകെആര്‍ കുപ്പായത്തില്‍ രണ്ടാം ഫിഫ്റ്റി തികയ്ക്കാന്‍ 39 ബോളുകള്‍ മാത്രമേ വെങ്കിക്കു വേണ്ടിവന്നുള്ളൂ. അഞ്ചു മല്‍സരങ്ങളില്‍ നിന്നും താരത്തിന്റെ രണ്ടാം ഫിഫ്റ്റിയാണിത്. 48.25 ശരാശരിയില്‍ 141.91 സ്‌ട്രൈക്ക് റേറ്റോടെ വെങ്കി 193 റണ്‍സ് നേടിക്കഴിഞ്ഞു. പഞ്ചാബിനെതിരായ മല്‍സരത്തില്‍ നേടിയ 67 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഈ പ്രകടനത്തോടെ ഒരു വമ്പന്‍ നേട്ടത്തിനൊപ്പവും വെങ്കടേഷ് എത്തിയിരിക്കുകയാണ്. കെകെആറിനു വേണ്ടി ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ നിന്നും കൂടുതല്‍ റണ്‍സെന്ന മുന്‍ സൗത്താഫ്രിക്കന്‍ ഇതിഹാസം ജാക്വിസ് കാലിസിന്റെ റെക്കോര്‍ഡിനൊപ്പമാണ് താരം എത്തിയത്. ന്യൂസിലാന്‍ഡിന്റെ മുന്‍ ബാറ്റിങ് ഇതിഹാസവും ഇപ്പോള്‍ മുഖ്യ കോച്ചുമായ ബ്രെന്‍ഡന്‍ മക്കെല്ലം (189), ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ക്രിസ് ലിന്‍ (176) എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റുള്ളവര്‍.

2

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് വെങ്കി കരിയറിലെ കന്നി ഐപിഎല്‍ ഫിഫ്റ്റി നേടിയത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ അരങ്ങേറ്റ മല്‍സരത്തില്‍ 41 റണ്‍സോടെ മധ്യപ്രദേശ് താരം വരവറിയിച്ചിരുന്നു. ബാറ്റിങിനൊപ്പം ബൗളിങിലും വെങ്കി തന്റെ മികവ് തെളിയിച്ചിരുന്നു. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയില്‍ രണ്ടു വിക്കറ്റുകള്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ താരത്തിനു ലഭിച്ചിരുന്നു. 41* (27), 53 (30), 18 (15), 14 (15), 67 (49) എന്നിങ്ങനെയാണ് ഇതുവെരയുള്ള ഇന്നിങ്‌സുകളില്‍ വെങ്കിയുടെ ബാറ്റിങ് പ്രകടനം.

ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനു വേണ്ടി കളിക്കുന്ന വെങ്കടേഷ് ടീമിനായി ടി20, ഏകദിനം എന്നിവയില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. മാത്രമല്ല അണ്ടര്‍ 23 ടീമിന്റെ ക്യാപറ്റന്‍ കൂടിയായിരുന്നു അദ്ദേഹം. ഈ വര്‍ഷം ഫെബ്രുവരിയില്‍ പഞ്ചാബിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ ഒരിന്നിങ്‌സില്‍ വെങ്കി വാരിക്കൂട്ടിയത് 198 റണ്‍സായിരുന്നു. 20 ബൗണ്ടറികളും ഏഴു സിക്‌സറുമടക്കമായിരുന്നു ഇത്. ടൂര്‍ണമെന്റില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 273 റണ്‍സ് താരം നേടിയിരുന്നു. 55 എന്ന മികച്ച ശരാശരിയും 124 സ്‌ട്രൈക്ക് റേറ്റും വെങ്കിക്കുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വെങ്കടേഷിനെ പ്രശംസിച്ചു കൊണ്ടുള്ള ചില ട്വീറ്റുകള്‍ നോക്കാം-

ഇവന്റെ പേര് മറക്കരുത്- വെങ്കടേഷ് അയ്യര്‍! എന്നായിരുന്നു ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനും കമന്റേറ്ററുമായ കെവിന്‍ പീറ്റേഴ്‌സന്‍ ട്വിറ്ററില്‍ കുറിച്ചത്.

വെങ്കടേഷ് അയ്യര്‍ നമുടെ ഭാവി താരമാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. വെങ്കടേഷ് അയ്യര്‍ ഒരു സീരിയസ് പ്ലെയര്‍ തന്നെയാണെന്നു മറ്റൊരു യൂസറും പ്രശംസിച്ചു. വെങ്കടേഷ് അയ്യര്‍ മാസാണെന്നായിരുന്നു ഒരു ട്വീറ്റ്.

പഞ്ചാബിന് 166 റണ്‍സ് വിജയലക്ഷ്യം

വെങ്കടേഷ് അയ്യരുടെ തകര്‍പ്പന്‍ ഫിഫ്റ്റിയുടെ കരുത്തില്‍ പഞ്ചാബിന് 166 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൊല്‍ക്കത്ത നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ കെകെആര്‍ ഏഴു വിക്കറ്റിന് 165 റണ്‍സാണ് നേടിയത്. വെങ്കി 67 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ രാഹുല്‍ ത്രിപാഠി (34), നിതീഷ് റാണ (31) എന്നിവരുടെ ഇന്നിങ്‌സുകളും കെകെആറിന് കരുത്തേകി. പഞ്ചാബിനായി പേസര്‍ അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

Story first published: Friday, October 1, 2021, 22:56 [IST]
Other articles published on Oct 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+