IPL 2021: കെട്ടിവച്ച കാശ് പോവുമെന്നു കരുതി, പക്ഷെ അവന്‍ മറ്റാരേക്കാളും ഞെട്ടിച്ചു!- സ്വാന്‍

ഐപിഎല്ലിന്റെ 14ാം സീസണില്‍ സകല പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ഉജ്ജ്വല പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിനെ പുകഴ്ത്തി മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ ഗ്രേയം സ്വാന്‍. ഇത്തവണ മറ്റാരേക്കാളും തന്നെ ആശ്ചര്യപ്പെടുത്തിയത് മാക്‌സിയാണെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍ സ്വാന്‍ വെളിപ്പെടുത്തി.
ആര്‍സിബിക്കു വേണ്ടി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും മാക്‌സ്വെല്‍ ഫിഫ്റ്റി നേടിയിരുന്നു. ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 49 ബോളില്‍ 78 റണ്‍സാണ് താരം അടിച്ചെടുത്തത്. മല്‍സരത്തില്‍ ആര്‍സിബി വിജയിക്കുകയും ചെയ്തിരുന്നു. സീസണില്‍ അവരുടെ ഹാട്രിക് വിജയം കൂടിയായിരുന്നു ഇത്.

മറ്റാരേക്കാളും ആശ്ചര്യപ്പെടുത്തി
മാക്‌സ്വെല്‍ ഇത്തവണ മറ്റാരേക്കാളും എന്നെ ആശ്ചര്യപ്പെടുത്തി. ലേലത്തില്‍ 14.25 കോടി രൂപ അദ്ദേഹത്തിനു വേണ്ടി ആര്‍സിബി ചെലവഴിച്ചപ്പോള്‍ അതു നഷ്ടാവുമെന്നായിരുന്നു കരുതിയത്. പക്ഷെ അല്ലെന്നു തെളിഞ്ഞിരിക്കുകയാണ്.
നേരത്തേ രണ്ടു മാക്‌സ്വെല്‍ തിളങ്ങിയപ്പോഴും സഞ്ജയ് ബാംഗര്‍ ബാറ്റിങ് കോച്ചായിരുന്നു. ഇപ്പോള്‍ ആര്‍സിബിക്കൊപ്പവും ബാംഗറുണ്ട്. മാക്‌സ്വെല്‍ ഇപ്പോള്‍ വളരെ സന്തോഷവാനാണ്, ശാന്തനായി കാണപ്പെടുന്നു. വളരെ മികച്ച ഷോട്ടുകളാണ് അദ്ദേഹം കളിച്ചത്. റിവേഴ്‌സ് ഹിറ്റ് മാക്‌സ്വെല്ലിനു തിരികെ കിട്ടിയതായും സ്വാന്‍ വിശദമാക്കി.

കോലിയും എബിഡിയും
നായകന്‍ വിരാട് കോലി, ദക്ഷിണാഫിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് എന്നിവരുടെ സാന്നിധ്യം മാക്‌സ്വെല്ലിന്റെ സമ്മര്‍ദ്ദം കുറച്ചതായും സ്വതസിദ്ധമായ ശൈലിയില്‍ പെര്‍ഫോം ചെയ്യാന്‍ അദ്ദേഹത്തെ ഇതു സഹായിച്ചിട്ടുണ്ടെന്നും സ്വാന്‍ അഭിപ്രായപ്പെട്ടു.
വളരെ നല്ല സ്ഥലത്ത് മാക്‌സ്വെല്‍ എത്തിയതു പോലെ തോന്നുന്നു, വളരെ ഫിറ്റായും അദ്ദേഹം ആര്‍സിബിക്കൊപ്പം കാണപ്പെട്ടതായി സ്വാന്‍ കൂട്ടിച്ചേര്‍ത്തു.

ടീമിനെ 'ചുമക്കേണ്ട'
മാക്‌സ്വെല്‍ ഇപ്പോള്‍ ബിഗ് ഷോയല്ല. അതിനു അടുത്തുപോലുമല്ല. പക്ഷെ അദ്ദേഹത്തിന് വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ സ്വന്തം ടീമില്‍ ലഭിച്ചിരിക്കുകയാണ്. ഇതു മാക്‌സിക്കു നന്നായി യോജിക്കുന്നു. കോലി, എബിഡി എന്നിവര്‍ക്കു പിന്നില്‍ മൂന്നാമനായതിനാല്‍ കളിക്കളത്തിലെത്തി സ്വന്തം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിക്കുന്നു, ടീമിനെ 'ചുമക്കണമെന്ന' വെല്ലുവിളിയും ഇല്ലെന്നും സ്വാന്‍ വിശദമാക്കി.

റണ്‍വേട്ടയില്‍ രണ്ടാമത്
നിലവില്‍ ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തും മാക്‌സ്വെല്ലുണ്ട്. കെകെആറിനെതിരേയുള്ള കളിക്കു ശേഷം മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 176 റണ്‍സോടെ ഓറഞ്ച് ക്യാപ്പിനു അവകാശിയായിരുന്നു അദ്ദേഹം. എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരേ 92 റണ്‍സുമായി തിളങ്ങിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ മല്‍സരശേഷം ഓറഞ്ച് ക്യാപ്പ് പിടിച്ചുവാങ്ങുകയായിരുന്നു. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ധവാനും മാക്‌സിയും തമ്മില്‍ 10 റണ്‍സിന്റെ വ്യത്യാസം മാത്രമേയുള്ളൂ. 186 റണ്‍സാണ് ധവാന്റെ പേരിലുണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications