IPL 2021: പൊള്ളാര്‍ഡല്ല മാന്‍ ഓഫ് ദി മാച്ച്! ലഭിക്കേണ്ടിയിരുന്നത് അവന്- യുവരാജ് പറയുന്നു

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ശനിയാഴ്ച രാത്രി നടന്ന കളിയില്‍ മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തതിനോടു താന്‍ യോജിക്കുന്നില്ലെന്നു മുന്‍ ഇതിഹാസം യുവരാജ് സിങ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. യഥാര്‍ഥത്തില്‍ പുരസ്‌കാരത്തിന് അര്‍ഹത മുംബൈയുടെ തന്നെ മറ്റൊരു താരത്തിനായിരുന്നുവെന്നും യുവി ട്വീറ്റ് ചെയ്തു.
ആവേശകരമായ മല്‍സരത്തില്‍ 13 റണ്‍സിനായിരുന്നു നിലവിലെ ചാംപ്യന്മാര്‍ കൂടിയായ മുംബൈ എസ്എര്‍എച്ചിനെ കീഴടക്കിയത്. ടൂര്‍ണമെന്റില്‍ എസ്ആര്‍എച്ചിന്റെ ഹാട്രിക് തോല്‍വിയായിരുന്നു ഇത്.

ഹാര്‍ദിക്കാണ് മാന്‍ ഓഫ് ദി മാച്ച്
മാന്‍ ഓഫ് ദി മാച്ച്, അത് ഹാര്‍ദിക് പാണ്ഡ്യയാണ്. ഫീല്‍ഡിലെ ഗെയിം ചേഞ്ചര്‍. അവനെപ്പോലെ ആരും തന്നെയില്ല. ഡെത്ത് ബൗളിങിലി കിങായ ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ക്കും മുംബൈ ഇന്ത്യന്‍സിനും സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരങ്ങള്‍ എങ്ങനെ വുജയിക്കണമെന്നറിയാം. നമ്പര്‍ വണ്‍ ടീമാവാന്‍ കാരണമുണ്ട്. ഹിറ്റ്മാന്‍, നിങ്ങള്‍ക്കു കഴിയും ക്യാപ്റ്റന്‍ എന്നായിരുന്നു യുവിയുടെ ട്വീറ്റ്.

ഹാര്‍ദിക്കിന്റെ റണ്ണൗട്ടുകള്‍
ഹാര്‍ദിക്കിന്റെ രണ്ടു തകര്‍പ്പന്‍ റണ്ണൗട്ടുകള്‍ എസ്ആര്‍എച്ചിനെതിരേ മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. നേരിട്ടുള്ള ത്രോയിലായിരുന്നു എസ്ആര്‍എച്ച് നായകന്‍ ഡേവിഡ് വാര്‍ണര്‍, അപകടകാരിയായ അബ്ദുള്‍ സമദ് എന്നിവരെ ഹാര്‍ദിക് റണ്ണൗട്ടാക്കിയത്.
റണ്‍ചേസില്‍ എസ്എര്‍എച്ച് ജയിക്കുമെന്നിരിക്കെയായിരുന്നു 36 റണ്‍സെടുത്ത വാര്‍ണറെ നേരിട്ടുള്ള ത്രോയില്‍ ഹാര്‍ദിക് മടക്കിയത്. ടീം സ്‌കോര്‍ 90ല്‍ വച്ചായിരുന്നു വാര്‍ണര്‍ ക്രീസ് വിട്ടത്. വെടിക്കെട്ട് താരം സമദിന് വെറും ഏഴു റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഹാര്‍ദിക്കിന്റെ മറ്റൊരു മിന്നല്‍ ത്രോ ബെയ്ല്‍സ് തെറിപ്പിക്കുമ്പോള്‍ സമദ് ചിത്രത്തില്‍ പോലുമില്ലായിരുന്നു.

റണ്ണൗട്ടിനെക്കുറിച്ച് ഹാര്‍ദിക്
ബോള്‍ കൈയിലുണ്ടെന്നു ഉറപ്പ് വരുത്തുകയും തുടര്‍ന്നു സ്റ്റംപ് ലക്ഷ്യമാക്കി എറിയാനുമായിരുന്നു ശ്രമിച്ചതെന്നാണ് രണ്ടു ഉജ്ജ്വല റണ്ണൗട്ടുകളെക്കുറിച്ച് മല്‍സരശേഷം ഹാര്‍ദിക് പ്രതികരിച്ചത്. സത്യസന്ധമായി പറയുകയാണങ്കില്‍ ഡേവിഡ് വാര്‍ണറുടെ റണ്ണൗട്ട് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. സ്റ്റംപ് ഉന്നം വച്ച് എറിയാന്‍ മാത്രമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അതിനു ശേഷം മാതത്രമാണ് അദ്ദേഹം ക്രീസില്‍ നിന്നും അല്‍പ്പം പുറത്തായിരുന്നതെന്നു തിരിച്ചറിഞ്ഞതെന്നും ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു.
അതേസമയം, ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണ് എസ്ആര്‍എച്ചിനു ഈ മല്‍സരത്തില്‍ നേരിട്ടത്. ഐപിഎല്ലില്‍ അവര്‍ ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും പരാജയപ്പെടുന്നതും ഇതാദ്യമായാണ്. 151 റണ്‍സിന്റെ അത്ര വലിയ വിജയലക്ഷ്യമായിരുന്നില്ല മുംബൈ എസ്ആര്‍എച്ചിനു നല്‍കിയത്. എന്നാല്‍ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 137ന് അവര്‍ ഒാള്‍ഔട്ടായി. ഓപ്പണിങ് വിക്കറ്റില്‍ 67 റണ്‍സെടുത്ത ശേഷമായിരുന്നു എസ്എര്‍എച്ച് തോല്‍വിയിലേക്കു കൂപ്പുകുത്തിയത്. മുംബൈയെ 150ലെത്തിച്ചത് പൊള്ളാര്‍ഡിന്റെ മികച്ച ഫിനിഷിങായിരുന്നു. 22 ബോളില്‍ മൂന്നു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 35 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നില്‍ക്കുകയും ചെയ്തിരുന്നു. ഇതാണ് പൊള്ളാര്‍ഡിനെ മാന്‍ ഓഫ് ദി മാച്ചാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications