Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രോഹിത്തിനെ സ്‌പെഷ്യല്‍ ക്യാപ്റ്റനാക്കുന്നത് എന്ത്? തുറന്നുപറഞ്ഞ് രാഹുല്‍ ചഹര്‍

ഐപിഎല്ലില്‍ തന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മയെ പുകഴ്ത്തി മുംബൈ ഇന്ത്യന്‍സിന്റെ യുവ സ്പിന്നര്‍ രാഹുല്‍ ചഹര്‍. വളരെ സ്‌പെഷ്യല്‍ ക്യാപ്റ്റനാണ് രോഹിത്തെന്നും കളിക്കിടെ എതിര്‍ ടീം തനിക്കെതികേ റണ്‍സ് വാരിക്കൂട്ടിയാലും അദ്ദേഹം അടുത്തേക്കു വന്ന് ആത്മവിശ്വാസം നല്‍കിക്കൊണ്ടിരിക്കുമെന്നും ചഹര്‍ വെളിപ്പെടുത്തി.

ഐപിഎല്ലിന്റെ 13 വര്‍ഷത്തെ ചരിത്രത്തമെടുത്താല്‍ ഏറ്റവുമധികം നേട്ടം കൊയ്തിട്ടുള്ള ഫ്രാഞ്ചൈസി മുംബൈയാണെന്നു കാണാം. അഞ്ചു തവണയാണ് അവര്‍ കിരീടത്തില്‍ മുത്തമിട്ടത്. ഇവയെല്ലാം രോഹിത്തിനു കീഴിലുമായിരുന്നു. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് മുംബൈ ഈ സീസണില്‍ ഇറങ്ങിയിയിരിക്കുന്നത്.

 ആത്മവിശ്വാസം നല്‍കിക്കൊണ്ടിരിക്കും

ആത്മവിശ്വാസം നല്‍കിക്കൊണ്ടിരിക്കും

എല്ലായ്‌പ്പോഴും ആത്മവിശ്വാസം നല്‍കിക്കൊണ്ടിരിക്കുന്ന മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്നു ചഹര്‍ അഭിപ്രായപ്പെട്ടു. ഞാന്‍ ബൗള്‍ ചെയ്യുമ്പോഴെല്ലാം രോഹിത് പ്രോല്‍സാഹിപ്പിച്ചു കൊണ്ടിരിക്കും. ഇനി ബൗണ്ടറികളും സിക്‌സറുകളും വഴങ്ങിയാലും രോഹിത് അടുത്തേക്കു വന്നു സംസാരിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യും. ഇതു വലിയ ആത്മവിശ്വാസമാണ് നല്‍കാറുള്ളത്. രോഹിത്തിനെ സ്‌പെഷ്യല്‍ ക്യാപ്റ്റനാക്കുന്ന ഒരു കാര്യം ഇതാണെന്നും ചഹര്‍ വിശദമാക്കി.

രണ്ടു ടീമായാലും മാറ്റമില്ല

രണ്ടു ടീമായാലും മാറ്റമില്ല

ഇന്ത്യന്‍ ടീമിനൊപ്പമായാലും മുബൈ ഇന്ത്യന്‍സിനൊപ്പമായാലും ഒരുപോലെ പെരുമാറുന്ന ക്യാപ്റ്റനാണ് രോഹിത്. ബൗളര്‍ എത്ര റണ്‍സ് വഴങ്ങിയാലും അദ്ദേഹം ശകാരിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യാറില്ല.
ഒരു ബൗളര്‍ക്കു എപ്പോഴാണ് ഏറ്റവുമധികം പരിഭ്രമമുണ്ടാവുകയെന്നു രോഹിത്തിനു മനസ്സിലാവും. അതുകൊണ്ടു തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഈ താരത്തിനു അരികിലേക്കു വരികയും ആത്മവിശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്യുന്നതായി ചഹര്‍ പറയുന്നു.

 രോഹിത്തിന്റെ വാക്കുകള്‍

രോഹിത്തിന്റെ വാക്കുകള്‍

ബൗളര്‍ സമ്മര്‍ദ്ദത്തിലാണെന്നു കണ്ടാല്‍ അരികിലേക്കു വന്ന ശേഷം കുറച്ചു സമയമെടുക്കൂ, എന്നോട് കുറച്ചു സംസാരിക്കൂ, അതിനു ശേഷം ബൗള്‍ ചെയ്യൂവെന്നാണ് രോഹിത് പറയാറുള്ളത്. ഈ ചെറിയ കാര്യങ്ങളൊക്കെയാണ് രോഹിത്തിനെ വളരെ സ്‌പെഷ്യലായി മാറ്റുന്നതെന്നും ചഹര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കവെ മനസ്സ് തുറന്നു.
ഐപിഎല്ലില്‍ മുംബൈ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന താരമാണ് ചഹര്‍. ഈ സീസണിലും മികച്ച പ്രകടനമാണ് താരം നടത്തിക്കൊണ്ടിരികകുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റുകള്‍ ചഹര്‍ വീഴ്ത്തിയിട്ടുണ്ട്.

 പ്രകടനം മെച്ചപ്പെടുത്തും

പ്രകടനം മെച്ചപ്പെടുത്തും

യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണില്‍ 15 വിക്കറ്റുകള്‍ ചഹര്‍ കൊയ്തിരുന്നു. ഇത്തവണ രണ്ടു വിക്കറ്റുകളെങ്കിലും കൂടുതല്‍ നേടുകയാണ് ലക്ഷ്യമെന്നും സ്പിന്നര്‍ വെളിപ്പെടുത്തി. ഈ സീസണില്‍ പ്രത്യേകിച്ചൊരു ലക്ഷ്യവും ഞാന്‍ തീരുമാനിച്ചിട്ടില്ല. ഞാന്‍ ഒരുപാട് മുന്നിലേക്കു ചിന്തിക്കാറുമില്ല. ഒരു സമയം ഒരു മല്‍സരമെന്ന രീതിയിലാണ് പ്ലാന്‍ ചെയ്യാറുള്ളത്. 2019ല്‍ 13 വിക്കറ്റുകളായിരുന്നു എനിക്കു ലഭിച്ചത്. 2020ല്‍ ഇതു 15 ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. ഈ സീസണില്‍ ഇതു 17ലെത്തിക്കാനാണ് ശ്രമമെന്നും 21കാരനായ ചഹര്‍ കൂട്ടിച്ചേര്‍ത്തു.
ഗൂഗ്ലി മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നപ്പോഴും ഇതു മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഞാന്‍ ഒരുപാട് ഗൂഗ്ലികള്‍ എറിഞ്ഞിരുന്നില്ലെന്നും ചഹര്‍ വിശദമാക്കി.

Story first published: Friday, April 23, 2021, 16:24 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+