Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഹര്‍ഷലിന്റേത് കട്ട ഹീറോയിസം! മുംബൈയ്‌ക്കെതിരേ ഇതാദ്യം- വമ്പന്‍ റെക്കോര്‍ഡ്

ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തിലെ മാജിക്കല്‍ ബൗളിങ് പ്രകടനത്തിലൂടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പുതിയൊരു ഹീറോയെ ലഭിച്ചിരിക്കുകയാണ്. കളിയില്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്ത ഹര്‍ഷല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരുന്നു. പരിചയസമ്പന്നനായ നവദീപ് സെയ്‌നിക്കു പകരം തന്നെ കളിപ്പിക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. നാലോവറില്‍ 27 റണ്‍സിനാണ് ഹര്‍ഷല്‍ അഞ്ചു വിക്കറ്റുകളെടുത്തത്.

1

മുംബൈയുടെ തുറുപ്പുചീട്ടുകളായ ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കൊപ്പം അരങ്ങേറ്റക്കാരനായ മാര്‍ക്കാ ജാന്‍സണിനെയും പുറത്താക്കിയാണ് ഹര്‍ഷല്‍ ഐപിഎല്‍ കരിയറിലെ ആദ്യത്തെ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്. ഇതോടെ ടൂര്‍ണമെന്റില്‍ മറ്റൊരു ബൗളര്‍ക്കും അവകാശപ്പെടാനില്ലാത്ത വമ്പന്‍ റെക്കോര്‍ഡിനും അദ്ദേഹം അര്‍ഹനായി. ടൂര്‍ണമെന്റിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ മുംബൈയ്‌ക്കെതിരേ അഞ്ചു വിക്കറ്റുകള്‍ പിഴുത ആദ്യ ബൗളറെന്ന അപൂര്‍വ്വനേട്ടമാണ് ഹര്‍ഷലിനെ തേടിയെത്തിയത്.

ഹര്‍ഷലിന്റെ അഞ്ചു വിക്കറ്റുകളില്‍ മൂന്നും അവസാന ഓവറിലായിരുന്നുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മാത്രമല്ല റണ്ണൗട്ടിന്റെ രൂപത്തില്‍ മറ്റൊരു വിക്കറ്റ് കൂടി അദ്ദേഹം ഈ ഓവറില്‍ ടീമിനു സമ്മാനിച്ചു. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അവസാന ഓവറുകളിലൊന്നായിരുന്നു ഹര്‍ഷലിന്റേത്. വെറും ഒരു റണ്‍സാണ് ഈ ഓവറില്‍ താരം വഴങ്ങിയത്.

ആദ്യ ബോളില്‍ ക്രുനാലിനെ പുറത്താക്കിയാണ് ഹര്‍ഷല്‍ അവസാന ഓവര്‍ തുടങ്ങിയത്. മിഡ് ഓഫിനു മുകളിലൂടെ സിക്‌സറിനായിരുന്നു ക്രുനാലിന്റെ ശ്രമം. എന്നാല്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ ഡാന്‍ ക്രിസ്റ്റ്യന്റെ കൈകളിലൊതുങ്ങി. തൊട്ടടുത്ത ബോളില്‍ വമ്പനടിക്കാരനായ പൊള്ളാര്‍ഡിനെയും പുറത്താക്കി ഹര്‍ഷല്‍ മുംബൈയെ സ്തബ്ധരാക്കി. ഡീപ്പ് ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ വാഷിങ്ടണ്‍ സുന്ദര്‍ പൊള്ളാര്‍ഡിനെ ക്യാച്ച് ചെയ്യുകയായിരുന്നു.

2

അടുത്ത ബോളില്‍ വിക്കറ്റെടുത്താല്‍ ഹാട്രിക്ക്. ക്രീസിലുള്ളത് അരങ്ങേറ്റക്കാരന്‍ ജാന്‍സണ്‍. സ്ലോ യോര്‍ക്കറാണ് ഹര്‍ഷല്‍ പരീക്ഷിച്ചത്. ബാറ്റിന്റെയും ഓഫ്സ്റ്റംപിന്റെും ഗ്യാപ്പിലൂടെ ബോള്‍ വിക്കറ്റ് കീപ്പര്‍ എബി ഡിവില്ലിയേഴ്‌സിന്. അടുത്ത ബോളില്‍ ഹര്‍ഷലിന് പിഴച്ചില്ല. മറ്റൊരു ഇന്‍സ്വിങിങ് യോര്‍ക്കര്‍ ജാന്‍സണിന്റെ വിക്കറ്റ് തെറിപ്പിച്ചു. ഇതോടെ അഞ്ചു വിക്കറ്റ് നേട്ടവും ഹര്‍ഷല്‍ തികച്ചു. അതുകൊണ്ടും തീര്‍ന്നില്ല. അഞ്ചാമത്തെ ബോളില്‍ റണ്ണില്ല. അവസാന ബോളില്‍ റണ്ണൗട്ടിന്റെ രൂപത്തില്‍ ഹര്‍ഷല്‍ മറ്റൊരു വിക്കറ്റ് കൂടി ടീമിനു നേടിക്കൊടുത്തു. സ്‌ടൈക്ക് നേരിട്ട ബുംറ സിംഗിളിനു ശേഷം ഓടാന്‍ വിസമ്മതിച്ചപ്പോള്‍ ഇല്ലാത്ത റണ്ണിനായി ഓടിയ രാഹുല്‍ ചഹറിനെ വിരാട് കോലിയുടെ ത്രോയില്‍ എബിഡി സ്റ്റംപ് ചെയ്തു.

Story first published: Friday, April 9, 2021, 22:26 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+