Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 699 ദിവസത്തെ 'വനവാസം', ഒടുവില്‍ ഭാജി തിരിച്ചെത്തി- അതും പുതിയ കുപ്പായത്തില്‍

നീണ്ട വനവാസത്തിനു ശേഷം വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി കളിച്ചാണ് ഭാജി ക്രിക്കറ്റില്‍ തിരിച്ചെത്തിയത്. കെകെആറിന്റെ ജഴ്‌സിയില്‍ അദ്ദേഹത്തിന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. കെകെആറിനായി ഇറങ്ങിയതോടെ പുതിയൊരു റെക്കോര്‍ഡിനും ഭാജി അവകാശിയായി. രണ്ടിലേറെ കിരീടങ്ങള്‍ നേടിയിട്ടുള്ള മൂന്നു ഫ്രാഞ്ചൈസികള്‍ക്കായി കളിച്ച ആദ്യ താരമായി അഅദ്ദേഹം മാറി. മുംബൈ, സിഎസ്‌കെ എന്നിവര്‍ക്കായി കളിച്ച ശേഷമാണ് ഓഫ് സ്പിന്നര്‍ കെകെആറിന്റെ ഭാഗമായത്.

1

699 ദിവസങ്ങള്‍ക്കു ശേഷം ഭാജി കളിക്കുന്ന ആദ്യ മല്‍സരമെന്ന പ്രത്യേകത കൂടി ഹൈദരാബാദിനെതിരായ കളിക്കുണ്ട്. 2019 മേയ് 12നു നടന്ന ഐപിഎല്‍ ഫൈനലില്‍ തന്റെ മുന്‍ ടീമായ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയായിരുന്നു അദ്ദേഹത്തെ അവസാനമായി ക്രിക്കറ്റ് പിച്ചില്‍ കണ്ടത്. സിഎസ്‌കെ ജഴ്‌സിയില്‍ ഭാജിയുടെ അവസാനത്തെ മല്‍സരവും ഇതു തന്നെയാണ്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലിലും ഭാജി സിഎസ്‌കെ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിനായി സിഎസ്‌കെ ടീം യാത്ര തിരിച്ചപ്പോള്‍ സംഘത്തില്‍ അദ്ദേഹമില്ലായിരുന്നു. ചില വ്യക്തിപരമായ കാരണങ്ങളാല്‍ അദ്ദേഹം പിന്മാറുകയായിരുന്നു. പിന്നീട് ടീമിനൊപ്പം ചേരുമെന്നും ഭാജി അറിയിച്ചിരുന്നു. ഇതിനിടെ യുഎഅയില്‍ വച്ച് സിഎസ്‌കെയിലെ കൂട്ട കൊവിഡ് ബാധയ്ക്കു ശേഷം ഭാജി ഐപിഎല്ലില്‍ നിന്നും പിന്‍മാറുന്നതായി അറിയിക്കുകയായിരുന്നു. സീസണിനു ശേഷം ഭാജിയെ സിഎസ്‌കെ ഒഴിവാക്കുകയും ചെയ്തു.

തുടര്‍ന്നാണ് ഈ സീസണില്‍ 40കാരനായ ഹര്‍ഭജനെ കെകെആര്‍ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്. നിലവില്‍ ഐപിഎല്ലില്‍ മാത്രമേ ഭാജി കളിക്കുന്നുള്ളൂ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വര്‍ഷങ്ങളായി ഭാജി കളിക്കുന്നില്ല.

2

ഉജ്ജ്വല ഐപിഎല്‍ കരിയറാണ് ഭാജിയുടേത്. 2008ലെ പ്രഥമ സീസണ്‍ മുതല്‍ 10 വര്‍ഷം മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. മുംബൈ ഒഴിവാക്കിയപ്പോള്‍ ഭാജിയെ ആരും വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ എംഎസ് ധോണിയുടെ സിഎസ്‌കെ ഭാജിയുടെ അനുഭവസമ്പത്തിന്റെ പേരില്‍ 2018ലെ ലേലത്തില്‍ ടീമിലേക്കു കൊണ്ടു വരികയായിരുന്നു. ആദ്യ സീസണില്‍ തന്നെ സിഎസ്‌കെയോടൊപ്പം കിരീടവിജയത്തില്‍ പങ്കാളിയാവാനും അദ്ദേഹത്തിനു കഴിഞ്ഞു. 2019ലും സിഎസ്‌കെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ ഭാജിക്കു സാധിച്ചു. തുടര്‍ച്ചയായി രണ്ടാം സീസണിലും സിഎസ്‌കെയ്‌ക്കൊപ്പം ഫൈനലില്‍ കളിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പക്ഷെ മുംബൈയോടു സിഎസ്‌കെ പൊരുതിവീണതോടെ തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ഭാജിയുടെ മോഹം പൊലിയുകയായിരുന്നു.

Story first published: Sunday, April 11, 2021, 20:07 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+