IPL 2021: Happy birthday KL- പഞ്ചാബ് കിങ്‌സ് നായകന്റെ സൂപ്പര്‍ റെക്കോര്‍ഡുകളറിയാം
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനും ഓപ്പണറും വിക്കറ്റ് കീപ്പറുമെല്ലാമായ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിന് ഇന്നു 29ാം പിറന്നാള്‍. ക്ലാസിക് ബാറ്റിങ് ശൈലിയിലൂടെ ഇതിനകം ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമായി അദ്ദേഹം മാറിക്കഴിഞ്ഞു. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു പോലും ആരാധകര്‍ രാഹുലിനെ വിശേഷിപ്പിക്കാറുണ്ട്. ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും ഷോട്ടുകള്‍ പായിക്കാനുള്ള അസാധാരണ കഴിവ് തന്നെയാണ് ഇതിനു പിന്നില്‍.
പഞ്ചാബ് ടീമിന്റെ നട്ടെല്ലായി രാഹുല്‍ മാറിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയായിരുന്നു അദ്ദേഹം. ഐപിഎല്ലില്‍ രാഹുലിന്റെ പേരിലുള്ള ചില വമ്പന്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഉയര്‍ന്ന സ്‌കോറുള്ള ഇന്ത്യന്‍ താരം
ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറിന് അവകാശിയാണണ് രാഹുല്‍. കഴിഞ്ഞ സീസണിലായിരുന്നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ അദ്ദേഹം പുറത്താവാതെ 132 റണ്‍സുമായി ചരിത്രം കുറിച്ചത്. ടൂര്‍ണമെന്റില്‍ ഒരു പഞ്ചാബ് താരത്തിന്റെ ഉയര്‍ന്ന സ്‌കോറും ഇതു തന്നെയണ്.

അതിവേഗം 2000 റണ്‍സ്
ടൂര്‍ണമെന്റില്‍ അതിവേഗം 2000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന റെക്കോര്‍ഡും രാഹുലിന് അവകാശപ്പെട്ടതാണ്. 2013ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഐപിഎല്‍ അരങ്ങേറ്റം. കഴിഞ്ഞ സീസണിലായിരുന്നു രാഹുല്‍ 2000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. ഇതിനു വേണ്ടി 60 ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ.
മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ദീര്‍ഘകാലം ഇളക്കം തട്ടാതെ നിന്ന റെക്കോര്‍ഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്. 63 ഇന്നിങ്‌സുകളിലായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 2000 കടന്നത്.

ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍
ഐപിഎല്ലില്‍ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും നിലവില്‍ രാഹുലിന്റെ പേരിലാണ്. കഴിഞ്ഞ സീസണിലെ ടൂര്‍ണമെന്റില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേ പുറത്താവാതെ നേടിയ 132 റണ്‍സ് തന്നെയാണ് ഈ റെക്കോര്‍ഡ്. വെറും 69 ബോളുകളിലാണ് അദ്ദേഹം ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ നായകന്‍ ഡേവിഡ് വാര്‍ണറുടെ പേരിലായിരുന്ന റെക്കോര്‍ഡാണ് കഴിഞ്ഞ തവണ രാഹുല്‍ തട്ടിയെടുത്തത്. 2017ലായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ കളിക്കവെ എസ്ആര്‍എച്ച് ക്യാപ്റ്റന്‍ 59 ബോളില്‍ 10 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം 126 റണ്‍സ് വാര്‍ണര്‍ നേടിയത്. ഇതാണ് കഴിഞ്ഞ സീസണില്‍ രാഹുല്‍ തന്റെ പേരിലേക്കു മാറ്റിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications