For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മികച്ച കളിക്കാര്‍ പുറത്തിരിക്കുന്നു, റോയല്‍സ് വിചിത്രമായ ടീം തന്നെ!- ചൂണ്ടിക്കാട്ടി ചോപ്ര

റോയല്‍സിന്റെ പ്ലേഓഫ് പ്രതീക്ഷ തുലാസിലാണ്

1
മികച്ച കളിക്കാര്‍ പുറത്തിരിക്കുമ്പോൾ ഈ ഭൂലോക ദുരന്തങ്ങളെ എന്തിനു കളിപ്പിക്കുന്നു? | Oneindia

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടീമിനെതിരേ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. വളരെ വിചിത്രമായ ടീമെന്നാണ് അദ്ദേഹം റോയല്‍സിനെക്കുറിച്ച് വിശേഷിപ്പിച്ചത്. മികച്ച ചില താരങ്ങള്‍ ഇനിയും അവസരം ലഭിക്കാതെ പുറത്തിരിക്കുകയാണെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

ബുധനാഴ്ച നടന്ന കളിയില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടു റോയല്‍സ് ഏഴു വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങിയിരുന്നു. ഇതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കും മങ്ങലേറ്റിരിക്കുകയാണ്. 11 മല്‍സരങ്ങളില്‍ നിന്നും എട്ടു പോയിന്റുമായി അവര്‍ ഏഴാംസ്ഥാനത്താണ്.

 മികച്ച കളിക്കാരുണ്ട്

മികച്ച കളിക്കാരുണ്ട്

എന്റെ അഭിപ്രായത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വളരെ വിചിത്രമായ ടീം തന്നെയാണ്. അവരുടെ കാര്യത്തില്‍ നിരാശയുണ്ട്, കാരണം അവര്‍ മികച്ച ടീമാണ്. മികച്ച ചില താരങ്ങള്‍ പുറത്തിരിക്കുകയാണ്, അവര്‍ക്കു കളിക്കാന്‍ അവസരം പോലും ലഭിക്കുന്നില്ല. ശിവം ദുബെ പുറത്തിരിക്കുകയാണ്, മായങ്ക് മര്‍ക്കാണ്ഡെയും ടീമിനു പുറത്താണ്. സ്പിന്നറായ മര്‍ക്കാണ്ഡെയെ കളിപ്പിക്കൂ, നിങ്ങള്‍ എന്തു കൊണ്ടാണ് അവനെ കളിപ്പിക്കാത്തതെന്നും ചോപ്ര യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു.

 പരാഗിനെ എന്തിന് കളിപ്പിക്കുന്നു?

പരാഗിനെ എന്തിന് കളിപ്പിക്കുന്നു?

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ മികച്ച സ്‌കോര്‍ ലഭിച്ചിട്ടും അതു വലിയ സ്‌കോറാക്കി മാറ്റാന്‍ റോയല്‍സിനു സാധിക്കാത്തതിനെയും ചോപ്ര വിമര്‍ശിച്ചു. ഒന്നിന് 100 റണ്‍സെന്ന നിലയിലായിരുന്നിട്ടും 150 റണ്‍സ് പോലും നേടാന്‍ റോയല്‍സിനായിരുന്നില്ല.
10 ഓവറില്‍ ഒരു വിക്കറ്റിന് 90 റണ്‍സെന്ന നിലയിലുള്ള ഒരു ടീമിന് 150 റണ്‍സ് പോലും നിശ്ചിത ഓവറില്‍ തികയ്ക്കാനായില്ല. 150 റണ്‍സിന്റെ വിജയലക്ഷ്യമാണ് ആര്‍സിബിക്കു റോയല്‍സ് നല്‍കിയത്. നിങ്ങള്‍ക്കു അദ്ഭുതം തോന്നുന്നുണ്ടാവും. റിയാന്‍ പരാഗാണ് ഏഴാം നമ്പറില്‍ ഇറങ്ങുന്നത്, നിങ്ങള്‍ എന്തിനാണ് അവനെ കളിപ്പിക്കുന്നത്? നിങ്ങള്‍ക്കു പരാഗിനെ കളിപ്പിക്കണമെങ്കില്‍ ബാറ്റിങില്‍ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യൂ. അല്ലെങ്കില്‍ ബൗള്‍ ചെയ്യാനെങ്കിലും അനുവദിക്കൂ, റോയല്‍സ് അവനെ യഥാര്‍ഥത്തില്‍ ഒന്നിനും അനുവദിക്കുന്നില്ലെന്നും ചോപ്ര നിരീക്ഷിച്ചു.
ബാംഗ്ലൂരിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ഏഴാമനായി ഇറങ്ങിയ പരാഗ് 16 ബോളില്‍ ഒമ്പതു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ബൗളില്‍ ആര്‍സിബി വിജയം ഏറെക്കുറെ ഉറപ്പിച്ച ശേശമായിരുന്നു പന്തെറിയാന്‍ പരാഗിനു അവസരം ലഭിച്ചത്. എങ്കിലും ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയെ തകര്‍പ്പനൊരു റണ്ണൗട്ടിലൂടെ പുറത്താക്കിയിരുന്നു.

 തെവാത്തിയയുടെ മോശം ഫോം

തെവാത്തിയയുടെ മോശം ഫോം

ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയയുടെ മോശം ഫോമാണ് റോയല്‍സിനു തിരിച്ചടിയായി മാറിയ മറ്റൊരു കാര്യമെന്ന് ചോപ്ര അഭിപ്രായപ്പെട്ടുു. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം ഇത്തനണ ആവര്‍ത്തിക്കാന്‍ തെവാത്തിയക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ തെവാത്തിയ കഴിഞ്ഞ സീസണിലേതു പോലെ ബാറ്റിങില്‍ തിളങ്ങുന്നില്ല. അദ്ദേഹത്തിന്റെ ഫോമില്‍ വലിയ തകര്‍ച്ചയാണുണ്ടായിരിക്കുന്നത്. റിയാന്‍ പരാഗിനെപ്പോലെ തന്നെ റോയല്‍സ് ടീമില്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരമാണ് തെവാത്തിയ. ഒരുപാട് പണം ചെലവഴിച്ച് കൊണ്ടുവന്ന ക്രിസ് മോറിസിനെ കളിപ്പിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിനെ ബാറ്റിങില്‍ മുകളിലേക്കു പ്രൊമോട്ട് ചെയ്യണം. റോയല്‍സ് അതും ചെയ്യുന്നില്ലെന്നും ചോപ്ര വിലയിരുത്തി.

റോയല്‍സിന്റെ പ്ലേഓഫ് സാധ്യത

റോയല്‍സിന്റെ പ്ലേഓഫ് സാധ്യത

റോയല്‍സിന് ഈ സീസണില്‍ ഇനി മൂന്നു മല്‍സരങ്ങളാണ് ബാക്കിയുള്ളത്. ഇവയിലെല്ലാം ജയിച്ചാലും അവര്‍ പ്ലേഓഫിലെത്തുമോയെന്ന കാര്യം ഉറപ്പില്ല. മറ്റു ടീമുകളുടെ മല്‍സരഫലം കൂടി ആശ്രയിച്ചാവും റോയല്‍സിന്റെ പ്ലേഓഫ് പ്രവേശനം.
ഇനി ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഒക്ടോബര്‍ 2), മുംബൈ ഇന്ത്യന്‍സ് (ഒക്ടോബര്‍ 5), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (ഒക്ടോബര്‍ 7) എന്നിവര്‍ക്കെതിരേയാണ് റോയല്‍സിന്റെ ബാക്കിയുള്ള മല്‍സരങ്ങള്‍.

Story first published: Thursday, September 30, 2021, 16:46 [IST]
Other articles published on Sep 30, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+