Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പൈസ വസൂലാവും! ആദ്യ സൂചനകള്‍ ഇങ്ങനെ, ഫ്രാഞ്ചൈസികളുടെ പ്രതീക്ഷ കാത്തവര്‍

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഒരാഴ്ച പിന്നിട്ടുമ്പോള്‍ പുതുതായി ഫ്രാഞ്ചൈസികളിലേക്കു വന്ന ചില താരങ്ങള്‍ തങ്ങള്‍ക്കു വേണ്ടി മുടക്കിയ പണം വെറുതെയാവില്ലെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. സീസണിലെ വരാനിരിക്കുന്ന കളികളിലും ഇവര്‍ മികവ് തുടര്‍ന്നാണ് കൊടുത്ത പണം മുതലായെന്ന് ഫ്രാഞ്ചൈസികള്‍ക്കു സന്തോഷിക്കാം.

ലോക ക്രിക്കറ്റിലെ ചില വമ്പന്‍ താരങ്ങള്‍ മുതല്‍ കന്നി സീസണ്‍ കളിക്കുന്നവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഒരാഴ്ചയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഈ താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ഷാരൂഖ് ഖാന്‍ (പഞ്ചാബ് കിങ്‌സ്)

ഷാരൂഖ് ഖാന്‍ (പഞ്ചാബ് കിങ്‌സ്)

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ പേരുമായുള്ള സാദൃശ്യം കൊണ്ട് ഐപിഎല്ലില്‍ ശ്രദ്ധിക്കപ്പെട്ട പഞ്ചാബ് കിങ്‌സിന്റെ അരങ്ങേറ്റക്കാരന്‍ ഷാരൂഖ് ഖാന്‍ കന്നി സീസണില്‍ തന്നെ വരവറിയിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ആദ്യ കളിയില്‍ കാര്യമായ സംഭാവന ചെയ്യാനായില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കളിയില്‍ ഷാരൂഖ് ശരിക്കും ഹീറോയായി മാറി. ബാറ്റിങ് തകര്‍ച്ച നേരിട്ട ടീമിനെ കരയകയറ്റിയത് അദ്ദേഹമായിരുന്നു. 36 ബോളില്‍ 47 റണ്‍സ് താരം അടിച്ചെടുത്തു. എന്നാല്‍ അര്‍ഹിച്ച ഫിഫ്റ്റിക്ക് അരികെ ഷാരൂഖ് പുറത്താവുകയായിരുന്നു. പഞ്ചാബ് മധ്യനിരയില്‍ സ്ഥിരസാന്നിധ്യമാവാന്‍ തനിക്കാവുമെന്ന് ഈയൊരു ഇന്നിങ്‌സിലൂടെ ഷാരൂഖ് കാണിച്ചുതന്നു.

 ചേതന്‍ സക്കരിയ (രാജസ്ഥാന്‍)

ചേതന്‍ സക്കരിയ (രാജസ്ഥാന്‍)

കുട്ടിത്തമുള്ള മുഖവും ചിരിയുമായി ഐപിഎല്ലിലെ ആദ്യ കളിയില്‍ തന്നെ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയ താരമാണ് രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ചേതന്‍ സക്കരിയ. ഷാരൂഖിന്റേതു പോലെ തന്നെ ചേതനും ഇതു ഐപിഎല്ലില്‍ കന്നി സീസണാണ്.
പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ കളിയില്‍ മിന്നുന്ന പ്രകടനം നടത്താന്‍ ചേതനു കഴിഞ്ഞു. 31 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ ഇടംകൈയന്‍ പേസര്‍ വീഴ്ത്തി. ആദ്യ കളിയില്‍ തകര്‍പ്പനൊരു ക്യാച്ചും ചേതന്റെ വകയുണ്ടായിരുന്നു.

ക്രിസ് മോറിസ് (രാജസ്ഥാന്‍)

ക്രിസ് മോറിസ് (രാജസ്ഥാന്‍)

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായ രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ കളിയിലെ ഹീറോയിസത്തോടെ തന്റെ മൂല്യം ശരിവച്ചു.
തോല്‍ക്കുമെന്നുറപ്പായിരുന്ന കളിയാണ് മോറിസിന്റെ വണ്‍മാന്‍ ഷോയില്‍ രാജസ്ഥാന്‍ ജയിച്ചുകയറിയത്. വെറും 18 ബോളില്‍ നാലു സിക്‌സറുകളക്കം പുറത്താവാതെ നിന്ന മോറിസിന്റെ മികവില്‍ രാജസ്ഥാന്‍ മൂന്നു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയവും സ്വന്തമാക്കി. ഈ കളിയില്‍ ഒരു വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു.

 മോയിന്‍ അലി (സിഎസ്‌കെ)

മോയിന്‍ അലി (സിഎസ്‌കെ)


ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ആദ്യ സീസണില്‍ തന്നെ ഇംപാക്ടുണ്ടാക്കാന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിക്കു സാധിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സിഎസ്‌കെക്കായി മൂന്നാം നമ്പറില്‍ ബാറ്റിങിനിറങ്ങി അലി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിരുന്നു.
ഡിസിക്കെതിരായ ആദ്യ കളിയില്‍ 24 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 36 റണ്‍സ് നേടിയ അദ്ദേഹം പഞ്ചാബിനെതിരേ 31 ബോളില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 46 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തു.

 ഗ്ലെന്‍ മാക്‌സ്വെല്‍ (ആര്‍സിബി)

ഗ്ലെന്‍ മാക്‌സ്വെല്‍ (ആര്‍സിബി)

മുടക്കിയ പണം തിരികെ ലഭിക്കുമോയന്ന് ഏവരും സംശയിച്ചിരുന്ന താരം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഗ്ലെന്‍ മാക്‌സ്വെല്ലായിരുന്നു. പഞ്ചാബ് കിങ്‌സില്‍ ഒരൊറ്റ സീസണ്‍ മാത്രം കളിച്ച് ഒഴിവാക്കപ്പെട്ട മാക്‌സിയെ ആര്‍സിബി അതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ഇത്തവണ വാങ്ങിയത്. ആര്‍സിബിയുടെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ശ്രദ്ധേയമായ ബാറ്റിങ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മുംബൈ ഇന്ത്യന്‍സിനെതിരേ 28 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്
സറുമടക്കം 39 റണ്‍സ് നേടിയ മാക്‌സ്വെല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ കളിയില്‍ 41 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 59 റണ്‍സും അടിച്ചെടുത്തു.

Story first published: Saturday, April 17, 2021, 16:59 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+