Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മാക്‌സ്വെല്‍ ആളാകെ മാറി, ഒരൊറ്റ കാരണം മാത്രം- ചൂണ്ടിക്കാട്ടി ചോപ്ര

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയതോടെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ സമയം തെളിഞ്ഞിരിക്കുകയാണ്. ആര്‍സിബിക്കായി സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ബാറ്റിങില്‍ കസറിയിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ആര്‍സിബി ത്രസിപ്പിക്കുന്ന ആറു റണ്‍സിന്റെ ജയം കൊയ്ത ബുധനാഴ്ചത്തെ മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു മാക്‌സ്വെല്‍. 41 ബോളില്‍ 59 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

ഈ സീസണില്‍ മാക്‌സ്വെല്‍ ഫോം വീണ്ടെടുക്കാനുള്ള കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെ കളി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമയമെടുത്തു കളിക്കുന്നു

സമയമെടുത്തു കളിക്കുന്നു

ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ ശേഷം കുറച്ചു സമയമെടുത്താണ് മാക്‌സ്വെല്‍ കളിക്കുന്നത്. ഇതു തീര്‍ച്ചയായും നല്ല കാര്യമാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു.
ഐപിഎല്ലില്‍ അവസാനമായിഅദ്ദേഹം ഫിഫ്റ്റിയടിച്ചത് 2016ലായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ ശേഷമാണ് മാക്‌സി മറ്റൊരു ഫിഫ്റ്റി നേടിയിരിക്കുന്നത്. ഇതു അഞ്ചു വര്‍ഷത്തെ പ്ലാന്‍ പോലെയാണ് തോന്നുന്നത്. അഞ്ചു വര്‍ഷം പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ചില പുതിയ ഇന്‍സ്റ്റളേഷനുകള്‍ വന്നിരിക്കുകയാണ്. അഞ്ചാം വര്‍ഷം അദ്ദേഹത്തിനു നല്ലതാവാന്‍ ഇടയുണ്ടെന്നും ചോപ്ര നിരീക്ഷിച്ചു.

 മികച്ച സംഭാവന നല്‍കി

മികച്ച സംഭാവന നല്‍കി

സീസണില്‍ ആര്‍സിബി കളിച്ച രണ്ടു മല്‍സരങ്ങളിലും മികച്ച സംഭാവനയാണ് മാക്‌സ്വെല്ലിന്റെ ഭാഗത്തു നിന്നുണ്ടായതെന്നു ചോപ്ര അഭിപ്രായപ്പെട്ടു. എബി ഡിവില്ലിയേഴ്‌സിനെ മാക്‌സ്വെല്ലിനും താഴെ ബാറ്റിങില്‍ ഇറക്കുന്നതിനോടു വ്യക്തിപരമായി എനിക്കു യോജിപ്പില്ല. പക്ഷെ അതുകൊണ്ട് ആര്‍സിബിക്കു ദോഷമൊന്നും ഇതുവരെയുണ്ടായിട്ടില്ല. എന്നാല്‍ എല്ലാം നല്ല രീതിയില്‍ അവസാനിക്കുന്നതിനാല്‍ അതുകൊണ്ടു കുഴപ്പവുമില്ല. എബി, മാക്‌സ്വെല്‍ ആരുമായിക്കൊള്ളട്ടെ ആര്‍സിബി ജയിച്ചാല്‍ പിന്നെ ആരാണ് ഇതേക്കുറിച്ചൊക്കെ ശ്രദ്ധിക്കാന്‍ പോവുന്നതെന്നും ചോപ്ര ചോദിക്കുന്നു.
എസ്ആര്‍എച്ചിനെതിരേ ആദ്യത്തെ 16 ബോളില്‍ ഒമ്പത് റണ്‍സായിരുന്നു മാക്‌സി നേടിയത്. എന്നാല്‍ അടുത്ത 25 ബോളില്‍ 50 റണ്‍സെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

ഷഹബാസിനെ പ്രശംസിച്ചു

ഷഹബാസിനെ പ്രശംസിച്ചു

എസ്ആര്‍എച്ചിനെതിരേ ഒരോവറില്‍ മൂന്നു വിക്കറ്റുകളെടുത്ത് മല്‍സരഗതി തന്നെ മാറ്റിയ സ്പിന്നര്‍ ഷഹബാസ് അഹമ്മദിനെ ചോപ്ര പ്രശംസിച്ചു. ഷഹബാസിന് ഈ കളിയില്‍ മുന്‍നിരയില്‍ തന്നെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. ചില മികച്ച ഷോട്ടുകളും അദ്ദേഹം പായിച്ചു. ബൗളിങിന്റെ കാര്യമെടുത്താല്‍ രണ്ടോവരില്‍ ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഷഹബാസ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. പിച്ച് അദ്ദേഹത്തിനു യോജിച്ചതായിരുന്നു, മികച്ച ബൗളിങും ഷഹബാസ് പുറത്തെടുത്തു. ശരിയായ സമയത്താണ് കോലി ഷഹബാസിനെ ഉപയോഗിച്ചതെന്നും അതിനോടു താരം നല്ല രീതിയില്‍ പ്രതികരിച്ചതായും ചോപ്ര വിശദമാക്കി.

 ഹര്‍ഷലിന്റേത് ഉജ്ജ്വല ബൗളിങ്

ഹര്‍ഷലിന്റേത് ഉജ്ജ്വല ബൗളിങ്

ആര്‍സിബിയുടെ പുതിയ ഡെത്ത് ഓവര്‍ കണ്ടു പിടുത്തമായി മാറിയ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെയും ചോപ്ര പ്രശംസ കൊണ്ടുമൂടി. മുംബൈയ്‌ക്കെതിരായ ആദ്യ കളിയില്‍ അവന്‍ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. എസസ്ആര്‍എച്ചിനെതിരേയും മികച്ച ബൗളിങായിരുന്നു ഹര്‍ഷലിന്റേത്. അധികം ബൗണ്ടറികളും സിക്‌സറുകളുമൊന്നും താരം വഴുന്നില്ല. അസാധാരണ ബൗളിങ് പ്രകടനം തന്നെയാണിത്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ആര്‍സിബി വാങ്ങിയ ഹര്‍ഷല്‍ ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചോപ്ര നിരീക്ഷിച്ചു.

Story first published: Thursday, April 15, 2021, 16:03 [IST]
Other articles published on Apr 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+