Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: നിനക്കു ഓറഞ്ച് ക്യാപ്പ് കിട്ടില്ല! കോലി നേരിട്ടുപറഞ്ഞു, അതോടെ താന്‍ 'നന്നായെന്നു' പരാഗ്

ഐപിഎല്ലിനിടെ വിരാട് കോലി നല്‍കിയ നിര്‍ണായക ഉപദേശമാണ് ഫിനിഷിങ് മികവ് മെച്ചപ്പെടുത്താന്‍ തന്നെ സഹായിച്ചതെന്നു രാജസ്ഥാന്‍ റോയല്‍സ് യുവതാരം റിയാന്‍ പരാഗിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ സീസണിലായിരുന്നു കോലിയുടെ നിര്‍ണായക ഉപദേശമെന്നും പിന്നീട് ഇതിന് അനുസരിച്ച് ബാറ്റിങ് ശൈലിയില്‍ ചില മാറ്റങ്ങള്‍ താന്‍ വരുത്തിയതായും 19 കാരനായ പരാഗ് പറയുന്നു.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ടീമിന്റെ മധ്യനിരയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി പരാഗ് മാറിക്കഴിഞ്ഞു. ഇതിനകം ചില മാച്ച് വിന്നിങ് ഇന്നിങ്‌സുകളും താരം കളിച്ചിട്ടുണ്ട്.

ഓറഞ്ച് ക്യാപ്പ് മറന്നേക്കൂ

ഓറഞ്ച് ക്യാപ്പ് മറന്നേക്കൂ

കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെ കോലിയുമായി കുറച്ചു സമയം സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. നിനക്കു ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് ലഭിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. അഞ്ച്-ആറ് ബാറ്റിങ് പൊസിഷനുകളില്‍ കളിക്കുന്നതിനാല്‍ തന്നെ അതിനേക്കുറിച്ച് മറന്നേക്കൂ. പകരം ടീമിന് ഏറ്റവും നിര്‍ണായകമായ 20-30 റണ്‍സ് നേടിക്കൊടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. വളരെ നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് ബാറ്റ് ചെയ്യാനിറങ്ങുന്നതെങ്കില്‍ ടീമിനെ ഈ പ്രതിസന്ധിയില്‍ നിന്നും എങ്ങനെ കരകയറ്റാമെന്നായിരിക്കണം നീ ചിന്തിക്കേണ്ടതെന്നും കോലി ഉപദേശിച്ചതായി പരാഗ് വെളിപ്പെടുത്തി.

 റണ്‍സിനെക്കുറിച്ച് ചിന്തിക്കാറില്ല

റണ്‍സിനെക്കുറിച്ച് ചിന്തിക്കാറില്ല

കോലിയുടെ ഈ ഉപദേശം ഞാന്‍ ഗൗരവമായി തന്നെയെടുത്തു. ഇപ്പോള്‍ എത്ര റണ്‍സ് എടുക്കുമെന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കാറില്ല, പകരം ഞാന്‍ നേടുന്ന റണ്‍സ് ടീമിന് എങ്ങനെ ഉപകരിക്കുമെന്നതിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളതെന്നും പരാഗ് പറയുന്നു.
രാജസ്ഥാന്‍ പൊരുതി വീണ കഴിഞ്ഞ മല്‍സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ പരാഗ് ഇതു ശരിവയ്ക്കുന്ന ബാറ്റിങ് പ്രകടനം നടത്തിയിരുന്നു. 11 ബോളില്‍ മൂന്നു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 25 റണ്‍സാണ് താരം അടിച്ചെടുത്തത്.

 മാനസികമായി കരുത്തരാക്കും

മാനസികമായി കരുത്തരാക്കും

വിരാട് കോലി, എംഎസ് ധോണി എന്നിവര്‍ക്കെതിരേ ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുന്നത് താനടക്കമുള്ള യുവതലമുറയെ മാനസികമായി കൂടുതല്‍ കരുത്തരാക്കി മാറ്റുമെന്നു പരാഗ് അഭിപ്രായപ്പെട്ടു.
മാനസികമായി വലിയ പോസിറ്റീവ് ഇംപാക്ട് തന്നെയാണ് ഇതു നല്‍കുന്നത്. സംസ്ഥാനത്തിനു വേണ്ടി കളിക്കുമ്പോള്‍ ഇന്ത്യയിലെ മികച്ച താരങ്ങള്‍ക്കെതിരേ കളിക്കാന്‍ സാധിക്കും. എന്നാല്‍ ഐപിഎല്ലിലേക്കു വന്നാല്‍ സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ ലോക ക്രിക്കറ്റിലെ തന്നെ വമ്പന്‍ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനുള്ള അവസരം ലഭിക്കുമെന്നും പരാഗ് കൂട്ടിച്ചേര്‍ത്തു.

 വലിയ വേദി

വലിയ വേദി

ഐപിഎല്ലെന്നത് ഏതൊരു യുവതാരത്തെ സംബന്ധിച്ചും വലിയ വേദി തന്നെയാണ്. ഐപിഎല്ലില്‍ കളിച്ചാല്‍ അതു തീര്‍ച്ചയായും കഴില് മെച്ചപ്പെടുത്താന്‍ സഹായിക്കും, കൂടാതെ മാനിസകമായും അത് വലിയ ആത്മവിശ്വാസമാണ് നല്‍കുക. ഇതുപോലെയുള്ളൊരു പ്ലാറ്റ്‌ഫോമില്‍ വലിയൊരു കാണികള്‍ക്കു മുന്നില്‍ നിങ്ങള്‍ കളിക്കുമ്പോള്‍ അതു നല്‍കുന്ന മാനസികമായ കരുത്ത് വളരെ വലുതാണെന്നും പരാഗ് വ്യക്തമാക്കി.

Story first published: Thursday, April 15, 2021, 16:33 [IST]
Other articles published on Apr 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+