IPL 2021: വിദേശ താരങ്ങളുടെ അഭാവം തിരിച്ചടിയോ? മനസ്സ് തുറന്ന് അസ്ഹര്‍ (Mykhel exclusive)
ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങളില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കവെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അതു തിരിച്ചടിയാവില്ലെന്നു മലയാളി ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. മൈഖേല്‍ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിട്ടാണ് രണ്ടാംഘട്ട മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്. യുഎഇയിലാണ് ശേിച്ച മല്‍സരങ്ങള്‍. ഇനി 31 മല്‍സരങ്ങള്‍ സീസണില്‍ ബാക്കിയുണ്ട്. 29 മല്‍സരങ്ങള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഈ സീസണില്‍ മിന്നുന്ന പ്രകടനമാണ് വിരാട് കോലിക്കു കീഴില്‍ ആര്‍സിബി കാഴ്ചവയ്ക്കുന്നത്. സീസണ്‍ പകുതിയില്‍ വച്ച് നിര്‍ത്തി വയ്ക്കുമ്പോള്‍ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തുണ്ടായിരുന്നു.

ഇന്ത്യയില്‍ മികച്ച ക്രിക്കറ്റര്‍മാരുണ്ട്
വിദേശ താരങ്ങള്‍ രണ്ടാംപാദത്തില്‍ പിന്‍മാറുകയാണെങ്കില്‍ അതു ആര്‍സിബിക്കു തിരിച്ചടിയാവില്ലെന്നു അസ്ഹര്‍ പറയുന്നു. ലോകത്തില്‍ തന്നെ ഏറ്റവുമധികം ക്രിക്കറ്റ് താരങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കുറച്ചു വിദേശ താരങ്ങളില്ലെന്നു വച്ച് അതു ടീമിനെ ബാധിക്കില്ല. പ്രതിഭയുള്ള ഒരുപാട് താരങ്ങള്‍ ഇവിടെയുണ്ട്. അതുകൊണ്ടു തന്നെ വിദേശ താരങ്ങളുടെ അഭാവം നികത്താന്‍ അവര്‍ക്കു സാധിക്കുനെന്നും അസ്ഹര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യക്കൊപ്പമുള്ള അരങ്ങേറ്റം
ഇന്ത്യന്‍ ടീമിനു വേണ്ടി അരങ്ങേറുകയെന്നത് വലിയ സ്വപ്‌നങ്ങളിലൊന്നാണെന്നു അസ്ഹര്‍ പറയുന്നു. ഇപ്പോള്‍ ഐപിഎല്ലിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. ആര്‍സിബിക്കു വേണ്ടി അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്തുകയെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.
ഘട്ടം ഘട്ടമായി മുന്നോടുപോയാല്‍ ഇന്ത്യന്‍ കുപ്പായമണിയുകയെന്ന മോഹം കുറേക്കൂടി എളുപ്പമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹ്‌സര്‍ വെളിപ്പെടുത്തി.

കോലിയുടെ ഉപദേശം
ആര്‍സിബി നായകന്‍ വിരാട് കോലിയെക്കുറിച്ച് തികഞ്ഞ മതിപ്പാണ് അസ്ഹറിനുള്ളത്. എപ്പോഴും വളരെ എനര്‍ജറ്റിക്കായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ബാറ്റിങുമായി ബന്ധപ്പെട്ട് കോലിയുമായി ചില കാര്യങ്ങള്‍ സംസാരിച്ചിരുന്നു. വലിയ പിന്തുണയാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നത്.
നെറ്റ്‌സില്‍ ബാറ്റിങുമായി ബന്ധപ്പെട്ട് ടീം മാനേജ്‌മെന്റ് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ടീം ഡയറക്ടര്‍ മൈക്ക് ഹെസ്സന്‍, കോച്ച് സൈമണ്‍ കാറ്റിച്ച് എന്നിവരും വലിയ പ്രോല്‍സാഹനമാണ് തനിക്കു നല്‍കിയിട്ടുള്ളതെന്നും അഹ്‌സര്‍ വ്യക്തമാക്കി.

ആര്‍സിബി ടീമിലെ കൂട്ടുകാര്‍
ആര്‍സിബി ടീമിലെ ഏറ്റവും അടുത്ത രണ്ടു കൂടുകാരെക്കുറിച്ചും അസ്ഹര്‍ വെളിപ്പെടുത്തി. ഒന്നു രജത് പാട്ടിധറാണെങ്കില്‍ രണ്ടാമത്തേത് പവന്‍ ദേശ്പാണ്ഡെയാണെന്നു അദ്ദേഹം പറയുന്നു.
അസ്ഹറിനെപ്പോലെ തന്നെ ഈ സീസണില്‍ ആര്‍സിബിക്കൊപ്പം ചേര്‍ന്ന താരമാണ് പാട്ടിധറെങ്കില്‍ ദേശ്പാണ്ഡെ 2018 മുതല്‍ ആര്‍സിബിക്കൊപ്പമുണ്ട്. ഈ സീസണില്‍ ആര്‍സിബിക്കായി നാലു മല്‍സരങ്ങളില്‍ പാട്ടിധറിനു കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. 71 റണ്‍സാണ് താരത്തിനു നേടാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications