For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മല്‍സരക്രമം പ്രഖ്യാപിച്ചു, മുംബൈ- ആര്‍സിബി ഉദ്ഘാടന മല്‍സരം

ഇത്തവണ ഇന്ത്യയിലാണ് ടൂര്‍ണമെന്റ്

1

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഇന്ത്യയില്‍ തന്നെ നടത്താന്‍ ബിസിസിഐ തീരുമാനിച്ചു. ഇന്നു നടന്ന ഐപിഎല്‍ ഭരണസമിതി യോഗത്തില്‍ ടൂര്‍ണമെന്റിന്റെ മല്‍സരക്രമവും പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ ഒമ്പതിന് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മല്‍സരം. ചെന്നൈയാണ് കന്നിയങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്.

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ആറു വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. മേയ് 30നാണ് ഫൈനല്‍. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അഹമ്മദാബാദ് ഐപിഎല്ലിനു ആതിഥേയത്വം വഹിക്കുന്നതെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. അടുത്തിടെ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പയിലെ അവസാന രണ്ടു മല്‍സരങ്ങള്‍ക്കു വേദിയായത് ഈ സ്റ്റേഡിയമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സറ്റേഡിയം കൂടിയാണ് അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയം. ഐപിഎല്ലിലെ പ്ലേഓഫ് മല്‍സരങ്ങളും ഫൈനലും നടക്കുക ഈ സ്റ്റേഡിയത്തിലാണ്.

2

ലീഗ് ഘട്ടത്തില്‍ ഓരോ ടീമുകളും നാലു വീതം വേദികളിലായിരിക്കും മല്‍സരങ്ങള്‍ കളിക്കുക. 56 ലീഗ് മല്‍സരങ്ങളില്‍ ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നീവിടങ്ങളിലായി 10 വീതം കളികളുണ്ടാവും. അഹമ്മദാബാദ്, ഡല്‍ഹി വേദികളില്‍ എട്ടു വീതം ലീഗ് മല്‍സരങ്ങളും നടക്കും. ഒരു ടീമിനു പോലും ഹോം മല്‍സരമുണ്ടാവില്ലെന്നതാണ് ഇത്തവണത്തെ ഐപിഎല്ലിന്റെ പ്രധാന പ്രത്യേകത. നിഷ്പക്ഷ വേദികളിലാണ് എട്ടു ടീമുകളും ലീഗ് മല്‍സരങ്ങളില്‍ കളിക്കുക. പ്ലേഓഫിലെത്തിയാലും ഹോം ടീമെന്ന ആനുകൂല്യം ആര്‍ക്കുമുണ്ടാവില്ല. കാരണം പ്ലേഓഫും ഫൈനലും അഹമ്മദാബാദിലാണ്. കഴിഞ്ഞ സീസണിലേതു പോലെ തന്നെ ഇത്തവണയും രാത്രിയിലെ മല്‍സരങ്ങള്‍ 7.30നായിരിക്കും ആരംഭിക്കുന്നത്. വൈകീട്ടത്തെ മല്‍സരങ്ങള്‍ മൂന്നു മണിക്കും തുടങ്ങും.

കൊവിഡിന്റെ സാഹചര്യത്തിലും കഴിഞ്ഞ തവണ യുഎഇയില്‍ മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനായതിനാല്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളോടെ ഇത്തവണ ഇന്ത്യയിലും വിജയകരമായി സീസണ്‍ സംഘടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിസിസിഐ. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവസാനിക്കുന്നതു വരെ താരങ്ങളും ഒഫീഷ്യലുകളും ബയോ ബബ്‌ളിനകത്തു തന്നെയായിരിക്കും.

ലീഗ് ഘട്ടത്തില്‍ ഓരോ ടീമിനും മൂന്നു തവണ വീതം മാത്രമേ യാത്ര ചെയ്യേണ്ടി വരികയുള്ളൂവെന്ന തരത്തിലാണ് മല്‍സരക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് രോഗവ്യാപന സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് ബിസിസിഐ തീരുമാനിച്ചത്. പിന്നീട് സാഹചര്യം കൂടി കണക്കിലെടുത്ത് കാണികളെ പ്രവേശിപ്പിക്കുന്നത് പരിഗണിക്കും.

ഐപിഎല്‍ 14ാം സീസണ്‍ മല്‍സരക്രമം

ഏപ്രില്‍ 9 മുംബൈ x ബാംഗ്ലൂര്‍ (7.30 pm, ചെന്നൈ)
ഏപ്രില്‍ 10 ചെന്നൈ x ഡല്‍ഹി (7.30 pm, മുംബൈ)
ഏപ്രില്‍ 11 ഹൈദരാബാദ് x കൊല്‍ക്കക്ത (7.30 pm, ചെന്നൈ)
ഏപ്രില്‍ 12 രാജസ്ഥാന്‍ x പഞ്ചാബ് (7.30 pm, മുംബൈ)
ഏപ്രില്‍ 13 കൊല്‍ക്കത്ത x മുംബൈ (7.30 pm, ചെന്നൈ)
ഏപ്രില്‍ 14 ഹൈദരാബാദ് x ബാംഗ്ലൂര്‍ (7.30 pm, ചെന്നൈ)
ഏപ്രില്‍ 15 രാജസ്ഥാന്‍ x ഡല്‍ഹി (7.30 pm, മുംബൈ)
ഏപ്രില്‍ 16 പഞ്ചാബ് x ചെന്നൈ (7.30 pm, മുംബൈ)
ഏപ്രില്‍ 17 മുംബൈ x ഹൈദരാബാദ് (7.30 pm, ചെന്നൈ)
ഏപ്രില്‍ 18 ബാംഗ്ലൂര്‍ x കൊല്‍ക്കത്ത (3.30 pm, ചെന്നൈ)
ഏപ്രില്‍ 18 ഡല്‍ഹി x പഞ്ചാബ് (7.30 pm, മുംബൈ)
ഏപ്രില്‍ 19 ചെന്നൈ x രാജസ്ഥാന്‍ (7.30 pm, മുംബൈ)
ഏപ്രില്‍ 20 ഡല്‍ഹി x മുംബൈ (7.30 pm, ചെന്നൈ)
ഏപ്രില്‍ 21 പഞ്ചാബ് x ഹൈദരാബാദ് (3.30 pm, ചെന്നൈ)
ഏപ്രില്‍ 21 കൊല്‍ക്കത്ത x ചെന്നൈ (7.30 pm, മുംബൈ)
ഏപ്രില്‍ 22 ബാംഗ്ലൂര്‍ x രാജസ്ഥാന്‍ (7.30 pm, മുംബൈ)
ഏപ്രില്‍ 23 പഞ്ചാബ് x മുംബൈ (7.30 pm, ചെന്നൈ)
ഏപ്രില്‍ 24 രാജസ്ഥാന്‍ x കൊല്‍ക്കത്ത (7.30 pm, മുംബൈ)
ഏപ്രില്‍ 25 ചെന്നൈ x ബാംഗ്ലൂര്‍ (3.30 pm, മുംബൈ)
ഏപ്രില്‍ 25 ഹൈദരാബാദ് x ഡല്‍ഹി (7.30 pm, ചെന്നൈ)
ഏപ്രില്‍ 26 പഞ്ചാബ് x കൊല്‍ക്കത്ത (7.30 pm, അഹമ്മദാബാദ്)
ഏപ്രില്‍ 27 ഡല്‍ഹി ബാംഗ്ലൂര്‍ (7.30 pm, അഹമ്മദാബാദ്)
ഏപ്രില്‍ 28 ചെന്നൈ x ഹൈദരാബാദ് (7.30 pm, ഡല്‍ഹി)
ഏപ്രില്‍ 29 മുംബൈ x രാജസ്ഥാന്‍ (3.30 pm, ഡല്‍ഹി)
ഏപ്രില്‍ 29 ഡല്‍ഹി x കൊല്‍ക്കത്ത (7.30 pm, അഹമ്മദാബാദ്)
ഏപ്രില്‍ 30 പഞ്ചാബ് x ബാംഗ്ലൂര്‍ (7.30 pm, അഹമ്മദാബാദ്)
മേയ് 1 മുംബൈ x ചെന്നൈ (7.30 pm, ഡല്‍ഹി)
മേയ് 2 രാജസ്ഥാന്‍ x ഹൈദരാബാദ് (3.30 pm, ഡല്‍ഹി)
മേയ് 2 പഞ്ചാബ് x ഡല്‍ഹി (7.30 pm, അഹമ്മദാബാദ്)
മേയ് 3 കൊല്‍ക്കത്ത x ബാംഗ്ലൂര്‍ (7.30 pm, അഹമ്മദാബാദ്)
മേയ് 4 ഹൈദരാബാദ് x മുംബൈ (7.30 pm, ഡല്‍ഹി)
മേയ് 5 രാജസ്ഥാന്‍ x ചെന്നൈ (7.30 pm, ഡല്‍ഹി)
മേയ് 6 ബാംഗ്ലൂര്‍ x പഞ്ചാബ് (7.30 pm, അഹമ്മദാബാദ്)
മേയ് 7 ഹൈദരാബാദ് x ചെന്നൈ (7.30 pm, ഡല്‍ഹി)
മേയ് 8 കൊല്‍ക്കത്ത x ഡല്‍ഹി (3.30 pm, അഹമ്മദാബാദ്)
മേയ് 8 രാജസ്ഥാന്‍ x മുംബൈ (7.30 pm, ഡല്‍ഹി)
മേയ് 9 ചെന്നൈ x പഞ്ചാബ് (3.30 pm, ബാംഗ്ലൂര്‍)
മേയ് 9 ബാംഗ്ലൂര്‍ x ഹൈദരാബാദ് (7.30 pm, കൊല്‍ക്കത്ത)
മേയ് 10 മുംബൈ x കൊല്‍ക്കത്ത (7.30 pm, ഹൈദരാബാദ്)
മേയ് 11 ഡല്‍ഹി x രാജസ്ഥാന്‍ (7.30 pm, കൊല്‍ക്കത്ത)
മേയ് 12 ചെന്നൈ x കൊല്‍ക്കത്ത (7.30 pm, ബാംഗ്ലൂര്‍)
മേയ് 13 മുംബൈ x പഞ്ചാബ് (3.30 pm, ബാംഗ്ലൂര്‍)
മേയ് 13 ഹൈദരാബാദ് രാജസ്ഥാന്‍ (7.30 pm, കൊല്‍ക്കത്ത)
മേയ് 14 ബാംഗ്ലൂര്‍ x ഡല്‍ഹി (7.30 pm, കൊല്‍ക്കത്ത)
മേയ് 15 കൊല്‍ക്കത്ത x പഞ്ചാബ് (7.30 pm, ബാംഗ്ലൂര്‍)
മേയ് 16 രാജസ്ഥാന്‍ x ബാംഗ്ലൂര്‍ (3.30 pm, കൊല്‍ക്കത്ത)
മേയ് 16 ചെന്നൈ x മുംബൈ (7.30 pm, ബാംഗ്ലൂര്‍)
മേയ് 17 ഡല്‍ഹി x ഹൈദരാബാദ് (7.30 pm, കൊല്‍ക്കത്ത)
മേയ് 18 കൊല്‍ക്കത്ത x രാജസ്ഥാന്‍ (7.30 pm,ബാംഗ്ലൂര്‍)
മേയ് 19 ഹൈദരാബാദ് x പഞ്ചാബ് (7.30 pm,ബാംഗ്ലൂര്‍)
മേയ് 20 ബാംഗ്ലൂര്‍ x മുംബൈ (7.30 pm,കൊല്‍ക്കത്ത)
മേയ് 21 കൊല്‍ക്കത്ത x ഹൈദരാബാദ് (3.30 pm, ബാംഗ്ലൂര്‍)
മേയ് 21 ഡല്‍ഹി x ചെന്നൈ (7.30 pm, കൊല്‍ക്കത്ത)
മേയ് 22 പഞ്ചാബ് x രാജസ്ഥാന്‍ (7.30 pm, ബാംഗ്ലൂര്‍)
മേയ് 23 മുംബൈ x ഡല്‍ഹി (2.30 pm, കൊല്‍ക്കത്ത)
മേയ് 23 ബാംഗ്ലൂര്‍ x ചെന്നൈ (7.30 pm, കൊല്‍ക്കത്ത)

മേയ് 24 മല്‍സരമില്ല

മേയ് 25 ക്വാളിഫയര്‍ 1 (7.30 pm, അഹമ്മദാബാദ്)
മേയ് 26 എലിമിനേറ്റര്‍ (7.30 pm, അഹമ്മദാബാദ്)

മേയ് 27 മല്‍സരമില്ല

മേയ് 28 ക്വാളിഫയര്‍ 2 (7.30 pm, അഹമ്മദാബാദ്)

മേയ് 29 മല്‍സരമില്ല

മേയ് 30 ഫൈനല്‍ (7.30 pm, അഹമ്മദാബാദ്)

Story first published: Sunday, March 7, 2021, 15:15 [IST]
Other articles published on Mar 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+