Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'കുട്ടിപ്പടയെ' ഇറക്കി സഞ്ജുവിന്റെ രാജസ്ഥാന്‍, ക്ലിക്കാവുമോ തന്ത്രം?

ഐപിഎല്ലില്‍ ഏറ്റവുമധികം ഇന്ത്യന്‍ യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കുന്ന ടീം തങ്ങള്‍ തന്നെയാണെന്നു തെളിയിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള നിര്‍ണായക മല്‍സരത്തില്‍ 23ല്‍ താഴെയുള്ള അഞ്ചു ഇന്ത്യന്‍ താരങ്ങളാണ് രാജസ്ഥാന്റെ പ്ലെയിങ് ഇലവനില്‍ ഇടം പിടിച്ചതെന്നതാണ് ശ്രദ്ധേയം.

1

മൂന്നു പേര്‍ തൊട്ടുമുമ്പത്തെ മല്‍സരത്തിലും പ്ലെയിങ് ഇലനിലുണ്ടായിരുന്നു. എസ്ആര്‍എച്ചിനെതിരേ രണ്ടു പേര്‍ കൂടി പുതുതായി വന്നതോടെയാണ് യുവതാരങ്ങളുടെ എണ്ണം അഞ്ചിലെത്തിയത്. 21 കാരനായ അനൂജ് റാവത്ത്, 20 കാരനായ കാത്തിക് ത്യാഗി എന്നിവരാണ് എസ്ആര്‍എച്ചിനെതിപേ ടീമിലേക്കു വിളിക്കപ്പെട്ടത്. സീസണില്‍ ത്യാഗിയുടെ ആദ്യ മല്‍സരമായിരുന്നു ഇതെങ്കില്‍ രാജസ്ഥാനു വേണ്ടി റാവത്തിന്റെ അരങ്ങേറ്റമായരുന്നു ഇത്.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (19 വയസ്സ്), റിയാന്‍ പരാഗ് (19 വയസ്സ്), ചേതന്‍ സക്കരിയ (23 വയസ്സ്) എന്നിവരാണ് രാജസ്ഥാന്‍ ടീമിലെ മറ്റു യുവതാരങ്ങള്‍. ഇവരില്‍ പരാഗ്, സക്കരിയ എന്നിവര്‍ സീസണില്‍ ഇതുവരെയുള്ള എല്ലാ മല്‍സരങ്ങളിലും പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. രാജസ്ഥാനാടൊപ്പം സക്കരിയയുടെ ആദ്യ സീസണാണിത്. മാത്രമല്ല ഐപിഎല്ലിലും താരത്തിന്റെ കന്നി സീസണ്‍ കൂടിയാണിത്. ഇടംകൈയന്‍ യുവ പേസറായ സക്കരിയ മികച്ച പ്രകടനമാണ് ആദ്യ സീസണില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴു മല്‍സരങ്ങളില്‍ നിന്നും ഏഴു വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിട്ടുണ്ട്. ക്രിസ് മോറിസ് (11) കഴിഞ്ഞാല്‍ രാജസ്ഥാനു വേണ്ടി കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറും സക്കരിയയാണ്.

ഓള്‍റൗണ്ടറായ പരാഗിന്റെ കാര്യമെടുത്താല്‍ കഴിഞ്ഞ സീസണിലെ മികച്ച പ്രകടനം താരത്തിനു ഇത്തവണ ഇനിയും ആവര്‍ത്തിക്കാനായിട്ടില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 15.75 ശരാശരിയില്‍ 63 റണ്‍സാണ് താരത്തിനു നേടാനായത്. ഉയര്‍ന്ന സ്‌കോര്‍ 46 റണ്‍സാണ്. ബൗളിങിലാവട്ടെ നാലു മല്‍സരങ്ങളിലാണ് പരാഗിനു അവസരം ലഭിച്ചത്. ഒരു വിക്കറ്റ് മാത്രമേ താരത്തിനു ലഭിച്ചിട്ടുള്ളൂ.

ഇന്ത്യക്കൊപ്പം അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായ ജയ്‌സ്വാള്‍ രാജസ്ഥാനു വേണ്ടി ഈ സീസണില്‍ മൂന്നു മല്‍സരങ്ങളിലാണ് ഓപ്പണറായി ഇറങ്ങിയത്. നേരത്തേ ജോസ് ബട്‌ലര്‍ക്കൊപ്പം മനന്‍ വോറയെയായിരുന്നു ഓപ്പണിങില്‍ പരീക്ഷിച്ചത്. എന്നാല്‍ വോറ ഫ്‌ളോപ്പായതോടെയാണ് നാലു മല്‍സരങ്ങള്‍ക്കു ശേഷം അദ്ദേഹത്തെ പുറത്തിരുത്തി പകരം ജയ്‌സ്വാളിനെ കളിപ്പിപ്പിച്ചത്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 66 റണ്‍സാണ് ജയ്‌സ്വാളിനു നേടാനായത്.

Story first published: Sunday, May 2, 2021, 16:16 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+