
2009ല്‍ സിഎസ്‌കെ-പഞ്ചാബ് മത്സരം
2009ലെ പഞ്ചാബ് കിങ്‌സ്-ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരത്തിലെ ചെന്നൈയുടെ ജയമാണ് ഈ റെക്കോഡില്‍ തലപ്പത്ത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സാണെടുത്തത്. 23 പന്തില്‍ 32 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലായിരുന്നു സിഎസ്‌കെയുടെ ടോപ് സ്‌കോറര്‍. എന്നാല്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 92 റണ്‍സാണ്. 24 റണ്‍സിനായിരുന്നു സിഎസ്‌കെയുടെ ജയം. ഐപിഎല്ലിലെ ഏറ്റവും ചെറിയ സ്‌കോര്‍ പ്രതിരോധിച്ച റെക്കോഡ് ഈ മത്സരത്തിലാണ് സിഎസ്‌കെ സ്വന്തമാക്കിയത്.

2018 മുംബൈ-ഹൈദരാബാദ് മത്സരം
2018ല്‍ മുംബൈ മുംബൈ ഇന്ത്യന്‍സിനെതിരേ ഹൈദരാബാദ് നേടിയ ജയമാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 119 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 87 റണ്‍സിനാണ് കൂടാരം കയറിയത്. അഞ്ച് തവണ കിരീടം നേടിയ മുംബൈയുടെ കരിയറിലെത്തന്നെ ഏറ്റവും നാണംകെട്ട തോല്‍വിയാണിത്. സിദ്ധാര്‍ത്ഥ് കൗള്‍,റാഷിദ് ഖാന്‍,ബേസില്‍ തമ്പി എന്നിവരുടെ ബൗളിങ് പ്രകടനമാണ് മുംബൈയെ തോല്‍പ്പിച്ചത്.

2009 മുംബൈ-പഞ്ചാബ് മത്സരം
2009ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 119 റണ്‍സ് നേടാനാവാതെ തടുത്തുനിര്‍ത്താന്‍ പഞ്ചാബിനായി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തപ്പോള്‍ മുംബൈക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മൂന്ന് റണ്‍സിനാണ് കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ പഞ്ചാബ് തോല്‍പ്പിച്ചത്. ആവേശകരമായ മത്സരം ഇന്നും ആരാധകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുന്നതാണ്.

2013 ഹൈദരാബാദ്-പൂനെ വാരിയേഴ്‌സ്
2013ല്‍ പൂനെ വാരിയേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെടുത്തപ്പോള്‍ എല്ലാവരും തോല്‍വി ഉറപ്പിച്ചെങ്കിലും ശക്തമായി പ്രതിരോധിച്ച് 11 റണ്‍സിന്റെ ജയം ഹൈദരാബാദ് നേടിയെടുത്തു. മറുപടിക്കിറങ്ങിയ പൂനെയ്ക്ക് 108 റണ്‍സാണ് എടുക്കാനായത്. അമിത് മിശ്ര 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് പൂനെക്ക് ജയം നിഷേധിച്ചത്.

2012ല്‍ മുംബൈ-പൂനെ വാരിയേഴ്‌സ്
2012ല്‍ പൂനെ വാരിയേഴ്‌സിനെതിരേ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് 9 വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പൂനെയുടെ പോരാട്ടം 1 റണ്‍സകലെ അവസാനിച്ചു. 34 റണ്‍സെടുത്ത സച്ചിനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. മിതുന്‍ മന്‍ഹാസ് പൂനെയ്ക്കായി 42 റണ്‍സെടുത്തെങ്കിലും ഒരു റണ്‍സകലെ പൂനെയ്ക്ക് തോല്‍വി വഴങ്ങേണ്ടി വന്നു.


Click it and Unblock the Notifications