Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ടൂര്‍ണമെന്റ് ചരിത്രത്തിലെ അഞ്ച് വിജയകരമായ ഉയര്‍ന്ന റണ്‍ചേസുകള്‍ ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പല തവണ ഉയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാന്‍ ടീമുകള്‍ക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും ഒറ്റയാള്‍ പോരാട്ടങ്ങളാണ് ഇത്തരത്തിലുള്ള വാശിയേറിയ പോരാട്ടങ്ങളില്‍ മത്സരഗതിയെ മാറ്റിമറിക്കുന്നത്. ഇത്തരത്തില്‍ നിരവധി മത്സരങ്ങള്‍ക്ക് ടൂര്‍ണമെന്റ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 14ാം സീസണില്‍ ആരാധകര്‍ കാത്തിരുന്ന സിഎസ്‌കെ-മുംബൈ ഇന്ത്യന്‍സ് പോരാട്ടവും ഇത്തരത്തില്‍ മികച്ച പ്രകടനം കണ്ട മത്സരമായിരുന്നു. 219 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മുംബൈ മറികടക്കുകയായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ അഞ്ച് വിജയകരമായ ഉയര്‍ന്ന റണ്‍ചേസുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

പഞ്ചാബിന്റെ 223 മറികടന്ന് രാജസ്ഥാന്‍

പഞ്ചാബിന്റെ 223 മറികടന്ന് രാജസ്ഥാന്‍

2020ല്‍ പഞ്ചാബ് കിങ്‌സ് മുന്നോട്ടുവെച്ച 224 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച രാജസ്ഥാനാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മൂന്ന് പന്ത് ബാക്കി നിര്‍ത്തി നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് മായങ്ക് അഗര്‍വാളിന്റെ (106) സെഞ്ച്വറിക്കരുത്തില്‍ 223 റണ്‍സടിച്ചപ്പോള്‍ സഞ്ജു സാംസണ്‍ (85), സ്റ്റീവ് സ്മിത്ത് (50),രാഹുല്‍ തെവാത്തിയ (53) എന്നിവരുടെ ബാറ്റിങ് കരുത്തില്‍ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

സിഎസ്‌കെയെ തകര്‍ത്ത് മുംബൈ

സിഎസ്‌കെയെ തകര്‍ത്ത് മുംബൈ

ഇന്നലെ നടന്ന മത്സരത്തില്‍ സിഎസ്‌കെയുടെ 219 റണ്‍സിനെ മുംബൈ ഇന്ത്യന്‍സ് വിജയകരമായി മറികടന്നതാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. നാല് വിക്കറ്റിനാണ് മുംബൈയുടെ ജയം. അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് മുംബൈ വിജയം സ്വന്തമാക്കിയത്. സിഎസ്‌കെയ്ക്കായി അമ്പാട്ടി റായിഡു (72*),മോയിന്‍ അലി (58),ഫഫ് ഡുപ്ലെസിസ് (50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ (87*) ബാറ്റിങ് കരുത്തിലാണ് മുംബൈ ജയം സ്വന്തമാക്കിയത്.

ഡെക്കാനെ തകര്‍ത്ത രാജസ്ഥാന്‍

ഡെക്കാനെ തകര്‍ത്ത രാജസ്ഥാന്‍

പ്രഥമ സീസണില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ 215 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ബാക്കി നിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ് മറികടന്നതാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. ആന്‍ഡ്രൂ സൈമണ്‍സിന്റെ (117*) സെഞ്ച്വറിക്കരുത്തില്‍ ഡെക്കാന്‍ 214 റണ്‍സ് നേടിയപ്പോള്‍ ഗ്രെയിം സ്മിത്ത് (71),യൂസഫ് പഠാന്‍ (61) എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടിലാണ് രാജസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

ഗുജറാത്തിനെ കടത്തിവെട്ടി ഡല്‍ഹി ക്യാപിറ്റല്‍സ്

ഗുജറാത്തിനെ കടത്തിവെട്ടി ഡല്‍ഹി ക്യാപിറ്റല്‍സ്

2017ല്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ലയണ്‍സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് 15 പന്ത് ബാക്കിനിര്‍ത്തി ഏഴ് വിക്കറ്റിന് ജയം സ്വന്തമാക്കുകയായിരുന്നു. ഗുജറാത്തിനായി സുരേഷ് റെയ്‌നയും (77),ദിനേഷ് കാര്‍ത്തികും (65) തിളങ്ങിയപ്പോള്‍ റിഷഭ് പന്തിന്റെയും (97) സഞ്ജു സാംസണിന്റെയും (61) ബാറ്റിങ് കരുത്തിലാണ് ഡല്‍ഹിയുടെ ജയം.

ഹൈദരാബാദിനെ തകര്‍ത്ത് പഞ്ചാബ്

ഹൈദരാബാദിനെ തകര്‍ത്ത് പഞ്ചാബ്

2014ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ 205 റണ്‍സ് പഞ്ചാബ് കിങ്‌സ് മറികടന്നതാണ് ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്ത്. നമാന്‍ ഓജ (79) ഹൈദരാബാദിനായി തിളങ്ങിയപ്പോള്‍ വൃദ്ധിമാന്‍ സാഹയുടെ (54) ബാറ്റിങ് വെടിക്കെട്ടാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. എട്ട് പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് പഞ്ചാബ് വിജയം പിടിച്ചെടുത്തത്.

Story first published: Sunday, May 2, 2021, 12:17 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+