Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ചെറുതല്ല ഗില്ലിന്റെ സ്വപ്നം, ഏറ്റവും വലിയ ലക്ഷ്യം വെളിപ്പെടുത്തി കെകെആര്‍ ഓപ്പണര്‍

ഐപിഎല്ലിന്റെ പുതിയ സീസണില്‍ തന്റെ ഏറ്റവും വലിയ ലക്ഷ്യം എന്താണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ യുവ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഞായറാഴ്ച രാത്രി സീസണിലെ ആദ്യത്തെ മല്‍സരം കളിക്കാനിരിക്കെയാണ് ഗില്‍ തന്റെ ലക്ഷ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ കെകെആറിന്റെ പ്ലെയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗില്‍. ടീമിനു മോശമല്ലാത്ത തുടക്കം നല്‍കുന്നതിലും താരം വിജയിച്ചിരുന്നു. മിക്ക മല്‍സരങ്ങളിലും ഗില്‍ മികച്ച രീതിയില്‍ ഇന്നിങ്‌സ് ആരംഭിച്ചിരുന്നെങ്കിലും അവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ ഈ കുറവ് നികത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കും താരം ഇറങ്ങുക.

 ഫൈനലില്‍ കളിക്കണം

ഫൈനലില്‍ കളിക്കണം

ഐപിഎല്ലിന്റെ ഫൈനലില്‍ കെകെആറിനു വേണ്ടി കളിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് 20 കാരനായ ഗില്‍. ആദ്യം ടീമിനെ പ്ലേഓഫിലെത്തിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്. അതിനു ശേഷം ഫൈനലില്‍ കളിക്കണം. അതിനു കഴിഞ്ഞാല്‍ വളരെയധികം ആഹ്ലാദം നല്‍കുന്ന മുഹൂര്‍ത്തമായിരിക്കും ഇതെന്നും ഗില്‍ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ കെകെആറിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു താരം. 14 മല്‍സരങ്ങളില്‍ നിന്നും 440 റണ്‍സ് ഗില്‍ നേടിയിരുന്നു. പക്ഷെ പവര്‍പ്ലേയില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ ഗില്ലിനു കഴിയാതിരുന്നതായിരുന്നു കെകെആറിന് തലവേദനയായ ഏക കാര്യം.

 ഇത്തവണ മാറ്റം വരുത്താനായേക്കും

ഇത്തവണ മാറ്റം വരുത്താനായേക്കും

കഴിഞ്ഞ സീസണില്‍ കെകആറിനെ സംബന്ധിച്ച് പവര്‍പ്ലേകള്‍ അത്ര മികച്ചതായിരുന്നില്ലെന്നു ഗില്‍ സമ്മതിക്കുന്നു. ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാവുമെന്നാണ് വിശ്വസിക്കുന്നത്. ഞങ്ങളൊരു ഗെയിം പ്ലേ തയ്യാറാക്കിയിട്ടുണ്ട്. ഇതു മികച്ച റിസല്‍റ്റുണ്ടാക്കാന്‍ സഹായിക്കുമെന്നു തനിക്കുറപ്പുണ്ടെന്നും ഗില്‍ വ്യക്തമാക്കി.
ചില സമയങ്ങളില്‍ നിങ്ങള്‍ക്കു മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കേണ്ടി വരും. പക്ഷെ ഇവയില്‍ കൂടുതലും മാനസികമായ കാര്യങ്ങളാണെന്നും താരം പറയുന്നു.

ആര്‍ക്കൊപ്പവും ഓപ്പണ്‍ ചെയ്യാം

ആര്‍ക്കൊപ്പവും ഓപ്പണ്‍ ചെയ്യാം

കഴിഞ്ഞ സീസണില്‍ പല താരങ്ങള്‍ക്കൊപ്പവും ഗില്‍ കെകെആറിനു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തിരുന്നു. ഏറ്റവും മികച്ച ഓപ്പണിങ് കോമ്പിനേഷനെ കണ്ടെത്തുന്നതില്‍ കെകെആര്‍ പരാജയപ്പെട്ടതായിരുന്നു ഇതിനു കാരണം. നിതീഷ് റാണ, സുനില്‍ നരെയ്ന്‍, രാഹുല്‍ ത്രിപാഠി, ടോം ബാന്റണ്‍ എന്നിവരെല്ലാം ഗില്ലിനൊപ്പം കഴിഞ്ഞ സീസണില്‍ ഓപ്പണറായി കളിച്ചിരുന്നു.
ആര്‍ക്കൊപ്പവും ഓപ്പണറായി കളിക്കാന്‍ തനിക്കു പ്രശ്‌നമില്ലെന്നു ഗില്‍ വ്യക്തമാക്കി. വ്യത്യസ്ത ഓപ്പണിങ് പാര്‍ട്‌നര്‍മാരെ ലഭിച്ചത് എന്റെ പ്രകടനത്തെ ബാധിച്ചതതായി തോന്നിയിട്ടില്ല. ഓപ്പണിങില്‍ ആരു പങ്കാളിയായി വന്നാലും മുന്നോട്ടു പോവാന്‍ തനിക്കു കഴിയുമെന്നും ഗില്‍ വിശദമാക്കി.

ഓപ്പണിങിലേക്കുള്ള മല്‍സരം സമ്മര്‍ദ്ദമുണ്ടാക്കുന്നില്ല

ഓപ്പണിങിലേക്കുള്ള മല്‍സരം സമ്മര്‍ദ്ദമുണ്ടാക്കുന്നില്ല

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഗില്‍ ഇതിനകം ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഇനി നിശ്ചിത ഓവര്‍ ടീമുകളിലും ഓപ്പണിങ് റോള്‍ പിടിച്ചെടുക്കുകയാണ് താരത്തിന്റെ ലക്ഷ്യം. ടി20 ലോകകപ്പ് ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണിങ് സ്ഥാനത്തിനു വേണ്ടി പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, ദേവ്ദത്ത് പടിക്കല്‍ തുടങ്ങി ഒരുപിടി താരങ്ങള്‍ രംഗത്തുണ്ട്. സ്ഥാനത്തിനു വേണ്ടിയുള്ള ഈ മല്‍സരം കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ തന്നെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്നു ഗില്‍ വ്യക്തമാക്കി.
ആരെയും തന്നെ എതിരാളിയായി കാണുന്നില്ല. പ്രചോദനമേകുന്ന ഘടകമായി മാത്രമേ ഇതിനെ കാണുന്നുള്ളൂ. ഓരോ തവണ നിങ്ങള്‍ക്കു അവസരം ലഭിക്കുമ്പോഴും അതു പരാമവധി മുതലെടുക്കാനാണ് ശ്രമിക്കേണ്ടകെന്നും ഗില്‍ പറഞ്ഞു.

Story first published: Sunday, April 11, 2021, 17:08 [IST]
Other articles published on Apr 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+