Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയെ തോല്‍പ്പിച്ചത് ആ നിമിഷം! ഇങ്ങനെയൊന്നു കാണുമെന്ന് പ്രതീക്ഷിച്ചില്ലെന്നു സ്വാന്‍

1

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയില്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് മലര്‍ത്തിയടിച്ചത്. 219 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈ അവസാന ബോളില്‍ ലക്ഷ്യം കാണുകയായിരുന്നു. കരെണ്‍ പൊള്ളാര്‍ഡിന്റെ (34 ബോളില്‍ 87*) വണ്‍മാന്‍ ഷോയാണ് മുംബൈയ്ക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചത്. മുംബൈയുടെ ഏറ്റവും വലിയ റണ്‍ചേസ് മാത്രമായിരുന്നില്ല ഇത്, ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ റണ്‍സ് കൂടിയായിരുന്നു ഇത്.

മല്‍സരത്തില്‍ സിഎസ്എസ്‌കെയുടെ പരാജയത്തിനു പ്രധാന കാരണം എന്താണെന്നും കളിയിലെ ഏറ്റവും വലിയ മുഹൂര്‍ത്തം ഏതാണെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ സ്പിന്നറും കമന്റേറ്ററുമായ ഗ്രേയം സ്വാന്‍. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊള്ളാര്‍ഡിന്റെ ക്യാച്ച്

പൊള്ളാര്‍ഡിന്റെ ക്യാച്ച്

ഉയര്‍ന്ന ചേസിനെക്കുറിച്ചും അസാധാരണമായ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുമെല്ലാം നിങ്ങള്‍ പറയുന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല. കരെണ്‍ പൊള്ളാല്‍ഡിന്റെ ക്യാച്ച് സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസി കൈവിട്ടതാണ് മല്‍സരത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തം. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഡുപ്ലെസിയെന്നതില്‍ സംശയമില്ല. അക്കാര്യത്തില്‍ നിങ്ങള്‍ക്കു വാദിക്കാനും കഴിയില്ല. ഡുപ്ലെസി ഒരു ക്യാച്ച് പോലും നഷ്ടപ്പെടുത്താറില്ല, പ്രത്യേകിച്ചും ബൗണ്ടറി ലൈനിന് അരികില്‍ വച്ച്. എത്രമാത്രം സമ്മര്‍ദ്ദത്തിലായിരുന്നു അദ്ദേഹമെന്നു പൊള്ളാര്‍ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയത് കാണിച്ചു തരുന്നു. പൊള്ളാര്‍ഡിനെ കൈവിട്ട ഡുപ്ലെസി മല്‍സരവും കൈവിട്ടതായും സ്വാന്‍ നിരീക്ഷിച്ചു.

 കാണാനാവുമെന്ന് പ്രതീക്ഷിച്ചില്ല

കാണാനാവുമെന്ന് പ്രതീക്ഷിച്ചില്ല

ഫഫ് ഡുപ്ലെസി ഒരു അനായാസ ക്യാച്ച് പാഴാക്കുന്നത് കാണാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കളിയുടെ ആ സമയത്ത് മുംബൈ ഇന്ത്യന്‍സിന് അതിര്‍ത്തി കടക്കാന്‍ ഒരു വഴിയുമില്ലായിരുന്നു. കരെണ്‍ പൊള്ളാര്‍ഡിന് ഈ ഗ്രൗണ്ട് വളരെ ചെറുതായിരുന്നു. പക്ഷെ മറ്റുള്ളവര്‍ക്കൊന്നും അങ്ങനെയായിരുന്നില്ല. മറ്റുള്ളവരുടെ ക്യാച്ചുകള്‍ കൈവിട്ടാല്‍ കുഴമിപ്പ, പക്ഷെ പൊള്ളാര്‍ഡിന്റെ ക്യാച്ച് പാഴാക്കിയാല്‍ തീര്‍ന്നു. അദ്ദേഹം നിങ്ങള്‍ക്കു ഒരു അവസരം നല്‍കുമ്പോള്‍ അതു മുതലാക്കിയേ തീരൂ. ഫഫ് ഡുപ്ലെസിയാണ് ക്യാച്ച് നഷ്ടപ്പെടുത്തിയത് കാരണം കളിയും കൈവിട്ടത് എന്നു കാണുമ്പോള്‍ വിചിത്രമായി തോന്നുന്നു. ഇങ്ങനെയൊന്ന് ജീവിതത്തില്‍ കാണാന്‍ കഴിയുമെന്നു കരുതിയിരുന്നില്ലെന്നും സ്വാന്‍ വിശദമാക്കി.

 ക്യാച്ച് പാഴാക്കിയത് 18ാം ഓവറില്‍

ക്യാച്ച് പാഴാക്കിയത് 18ാം ഓവറില്‍

ശര്‍ദ്ദുല്‍ ഠാക്കൂര്‍ എറിഞ്ഞ 18ാാമത്തെ ഓവറിലായിരുന്നു പൊള്ളാര്‍ഡിന്റെ നിര്‍ണായക ക്യാച്ച് ഡുപ്ലെസി നഷ്ടപ്പെടുത്തിയത്. മുംബൈയ്ക്കു ജയിക്കാന്‍ 48 റണ്‍സായിരുന്നു അവസാനത്തെ മൂന്നോവറില്‍ വേണ്ടിയിരുന്നത്. ഈ ഓവറിലെ രണ്ടാമത്തെ ബോളില്‍ സിക്‌സറും മൂന്നാമത്തെ ബോളില്‍ ബൗണ്ടറിയും പൊള്ളാര്‍ഡ് പായിച്ചു. നാലാമത്തെ ബോളില്‍ രണ്ടു റണ്‍സ്. അഞ്ചാമത്തെ ബോളിലായിരുന്നു പൊള്ളാര്‍ഡിന്റെ ക്യാച്ച് ഡുപ്ലെസി കൈവിട്ടത്. ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ട് കളിച്ച പൊള്ളാര്‍ഡിനെ ലോങ് ഓണില്‍ ഡുപ്ലെസി കൈവിടുകയായിരുന്നു. കൈകളിലേക്കു വന്ന ബോളാണ് ഡുപ്ലെസി നഷ്ടപ്പെത്തിയത്.
ഈ ക്യാച്ച് ഡുപ്ലെസി മുതലെടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം തന്നെ മാറുമായിരുന്നുവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Sunday, May 2, 2021, 15:38 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+