Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എന്തിന് വാര്‍ണര്‍? റോയല്‍സിനെ വലിച്ചുകീറി ജാസണ്‍ റോയ്, ഒന്നൊന്നര അരങ്ങേറ്റം!

1

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ ഓസ്‌ട്രേലിയന്‍ സസൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പുറത്തിരുത്തിയപ്പോള്‍ വിമര്‍ശിച്ചവരെല്ലാം ഞെട്ടിക്കാണും. കാരണം പകരക്കാരനായെത്തിയ ഇംഗ്ലണ്ട് ഓപ്പണര്‍ ജാസണ്‍ റോയ് വെടിക്കെട്ട് ഇന്നിങ്‌സുമായി എസ്ആര്‍എച്ചിന്റെ ഹീറോയായി മാറുകയായിരുന്നു. ഓറഞ്ച് ആര്‍മിക്കു വേണ്ടിയുള്ള അരങ്ങേറ്റ മല്‍സരം തന്നെ തകര്‍പ്പന്‍ ഫിഫ്റ്റിയോടെയാണ് റോയ് ആഘോഷിച്ചത്. ടീമിനു ഇതു ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം സമ്മാനിക്കുകയും ചെയ്തു. ഈ സീസണില്‍ ഹൈദരാബാദിന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്.

42 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 50 റണ്‍സാണ് റോയ് അടിച്ചെടുത്തത്. മല്‍സരം റോയല്‍സില്‍ നിന്നും തട്ടിയെടുത്തതും ഈ ഇന്നിങ്‌സായിരുന്നു. റോയ് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റോയ് കളിച്ച ഐപിഎല്‍ മല്‍സരം കൂടിയായിരുന്നു ഇത്. ആദ്യ വിക്കറ്റില്‍ വൃധിമാന്‍ സാഹയ്‌ക്കൊപ്പവും രണ്ടാം വിക്കറ്റില്‍ നായകന്‍ കെയ്ന്‍ വില്ല്യംസണിനോടൊപ്പവും 57 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ റോയ്ക്കു സാധിച്ചിരുന്നു. എസ്ആര്‍എച്ചിന്റെ ഓറഞ്ച് കുപ്പായത്തില്‍ ആദ്യ ഫിഫ്റ്റിക്കു വേണ്ടി 36 ബോളുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ.

2

ഹൈദരാബാദിന് ഉജ്ജ്വല ജയം

ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷം ഹൈദരാബാദിന്റെ ആദ്യ വിജയമായിരുന്നു റോയല്‍സിനെതിരേയുള്ളത്. ടോസിനു ശേഷം റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു വിക്കറ്റിന് 164 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. അവസാന രണ്ടോവറുകളില്‍ സ്‌കോറിങിനു വേഗം കുറഞ്ഞതാണ് അവരെ 180ന് മുകളില്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്.

നായകന്റെ ഇന്നിങ്‌സ് പുറത്തെടുത്ത സഞ്ജു 82 റണ്‍സോടെ റോയല്‍സിന്റെ ടോപ്‌സ്‌കോററായി മാറി. 57 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. ഇതോടെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സഞ്ജുവിനെ തേടിയെത്തി. മാത്രമല്ല ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും പിന്നിട്ടു. ഈ നേട്ടം കുറിച്ച ആദ്യ റോയല്‍സ് താരം കൂടിയാണ് അദ്ദേഹം. മറുപടിയില്‍ റോയിയുടെയും നായകന്‍ കെയ്ന്‍ വില്ല്യംസണിന്റെയും (51*) ഫിഫ്റ്റികള്‍ 18.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദിനെ ലക്ഷ്യത്തിക്കുകയായിരുന്നു. അഭിഷേക് ശര്‍മ 21ഉം വൃധിമാന്‍ സാഹ 18ഉം റണ്‍സെടുത്തു.

Story first published: Tuesday, September 28, 2021, 0:30 [IST]
Other articles published on Sep 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+