Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇംഗ്ലണ്ടിന്റെ എട്ടു പേര്‍ ലണ്ടനില്‍ വിമാനമിറങ്ങി, ഓസീസ് താരങ്ങള്‍ പെട്ടു

ഐപിഎല്ലിന്റെ 14ാം സീസണ്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നു നിര്‍ത്തി വച്ചതോടെ വിദേശ താരങ്ങള്‍ ഇന്ത്യയില്‍ നിന്നും നാട്ടിലേക്കു മടങ്ങിത്തുടങ്ങി. ടൂര്‍ണമെന്റില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്ന 11 ഇംഗ്ലണ്ട് താരങ്ങളില്‍ എട്ടു പേരും ലണ്ടനില്‍ വിമാനമിറങ്ങി. ഉച്ചയോടെയാണ് ഇംഗ്ലീഷ് താരങ്ങള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയതെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1

അതേസമയം, ശരിക്കും പെട്ടിരിക്കുന്നത് ഓസ്‌ട്രേലിയന്‍ താരങ്ങളാണ്. ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് രാജ്യത്തു പ്രവേശിക്കുന്നതിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. മാത്രമല്ല ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയിലേക്കുള്ള വിമാന സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നു ഇവരെ നാട്ടിലേക്കു തിരികെ അയക്കാന്‍ മറ്റു വഴികള്‍ തേടുകയാണ് ബിസിസിഐ. ഇന്ത്യയില്‍ നിന്നും ഓസീസ് സംഖത്തെ മാലദ്വീപിലോ, ശ്രീലങ്കയിലോ എത്തിച്ച ശേഷം അവിടെ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ അവരെ ഓസ്‌ട്രേലിയയിലെത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം. നിലവില്‍ ഓസീസ് താരങ്ങള്‍ ഇന്ത്യയില്‍ തന്നെയാണുള്ളത്.

ഇംഗ്ലണ്ട് താരങ്ങള്‍ മുംബൈ, ഡല്‍ഹി എന്നീവിടങ്ങളില്‍ നിന്നാണ് ലണ്ടനിലേക്കു വിമാനം കയറിയത്. ജോണി ബെയര്‍സ്‌റ്റോ, ജാസണ്‍ റോയ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), ക്രിസ് വോക്‌സ്, ടോം കറെന്‍, സാം ബില്ലിങ്‌സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), സാം കറെന്‍, മോയിന്‍ അലി (ചെന്നൈ സൂപ്പര്‍ കിങ്‌സ്), ജോസ് ബട്‌ലര്‍ (രാജസ്ഥാന്‍ റോയല്‍സ്) എന്നിവരാണ് ലണ്ടനിലെത്തിയ ഇംഗ്ലണ്ട് സംഘത്തിലുള്ളത്.

2

10 ദിവസം ഇവര്‍ക്കു ഇവിടെ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ഈ കാലയളവില്‍ നടത്തുന്ന കൊവിഡ് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായാല്‍ മാത്രമേ ഇവര്‍ക്കു തങ്ങളുടെ വീടുകളിലേക്കു മടങ്ങാന്‍ കഴിയുകയുള്ളൂ. ഒയ്ന്‍ മോര്‍ഗന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഴ്‌സ്), ഡേവിഡ് മലാന്‍, ക്രിസ് ജോര്‍ഡന്‍ (പഞ്ചാബ് കിങ്‌സ്) എന്നിവരാണ് ഇന്ത്യയില്‍ ശേഷിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍. ഇവര്‍ വ്യാഴാഴ്ച വിമാനമാര്‍ഗം നാട്ടിലേക്കു തിരിക്കുമെന്നാണ് വിവരം. രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ നേരത്തേ തത്തെ ബയോ ബബ്ള്‍ വെല്ലുവിളിയെ തുടര്‍ന്നു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരുന്നു.

അതേസമയം, ഏറ്റവുമധികം വിദേശികളുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. താരങ്ങളും പരിശീലകരും അംപയര്‍മാരുമടക്കം 40നടുത്ത് പേരുള്‍പ്പെട്ടതാണ് ഓസീസ് സംഘം. ന്യൂസിലാന്‍ഡ് താരങ്ങള്‍ രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് ഇന്ത്യയില്‍ നിന്നു മടങ്ങുക. ഒരു ഗ്രൂപ്പ് ഇംഗ്ലണ്ടിലേക്കും മറ്റൊന്ന് നാട്ടിലേക്കും മടങ്ങും. അതിനിടെ ഇന്ത്യന്‍ താരങ്ങളില്‍ പലരും തങ്ങളുടെ നാട്ടിലേക്കു മടങ്ങുകയും കുടുംബത്തിനൊപ്പം ചേരുകയും ചെയ്തിട്ടുണ്ട്.

Story first published: Wednesday, May 5, 2021, 18:54 [IST]
Other articles published on May 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+