Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇതാണോ ആര്‍സിബി കാത്തിരുന്ന സീസണ്‍, കുതിപ്പ് അവസാനിക്കുക കന്നിക്കിരീടത്തിലോ?

ഐപിഎല്‍ കിരീടത്തിനു വേണ്ടിയുള്ള റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ 13 വര്‍ഷക്കെ കാത്തിരിപ്പ് ഇത്തവണ തീരുമോ? സീസണിന്റെ തുടക്കം നല്‍കുന്ന സൂചനകള്‍ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിച്ച് മുന്നേറുന്ന വിരാട് കോലിയും സംഘവും ഇത്തവണ ഒരു കംപ്ലീറ്റ് ടീമായി മാറിക്കഴിഞ്ഞെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. മുന്‍ സീസണുകളെടുത്താല്‍ എന്തെങ്കിലുമൊരു വീക്ക്‌നെസ് ആര്‍സിബിക്കു ചൂണ്ടിക്കാണിക്കാണിക്കാനുണ്ടായിരുന്നു.

ചിലപ്പോള്‍ അത് ഓപ്പണിങ് ആയിരുന്നെങ്കില്‍ ചിലപ്പോള്‍ അതു മധ്യനിരയായിരുന്നു. ചില സീസണുകളിലാവട്ടെ ബൗളിങായിരുന്നു ആര്‍സിബിയുടെ ദൗര്‍ബല്യം. എന്നാല്‍ ഇത്തവണ ഈ കുറവുകളൊന്നും ആര്‍സിബിക്കില്ലെന്നു കാണാം. ശക്തമായ മുന്‍നിരയും കരുത്തുറ്റ മധ്യനിരയും മൂര്‍ച്ചയേറിയ ബൗളിങ് ലൈനപ്പും ആര്‍സിബിക്കുണ്ട്. ഓരോ മല്‍സരം കഴിയുന്തോറും ആര്‍സിബി കൂടുതല്‍ മെച്ചെപ്പടുന്നതാണ് ഈ സീസണില്‍ കാണുന്നത്.

 മൂന്നു തവണ റണ്ണറപ്പ്

മൂന്നു തവണ റണ്ണറപ്പ്

മൂന്നു തവണ റണ്ണറപ്പായതാണ് ഐപിഎല്ലില്‍ ആര്‍സിബിയുടെ ഏറ്റവും മികച്ച നേട്ടം. 2009, 2011, 2016 സീസണുകളിലായിരുന്നു ആര്‍സിബി ഫൈനലില്‍ കളിതച്ചത്. പക്ഷെ മൂന്നു തവണയും കപ്പിനരികെ അവര്‍ക്കു കാലിടറുകയായിരുന്നു.
2008ലെ പ്രഥമ സീസണില്‍ ഏഴാമതായിരുന്നു ആര്‍സിബി. 10ല്‍ നാലാംസ്ഥാനത്തു ഫിനിഷ് സെമിയിലേക്കു മുന്നേറിയ അവര്‍ പക്ഷെ ഫൈനലിലെത്താതെ പുറത്തായി. 11ല്‍ റണ്ണറപ്പായ ശേഷം 12, 13 സീസണുകളില്‍ അഞ്ചാമതായിരുന്നു ആര്‍സിബി. 14ല്‍ ഏഴാമതായിരുന്നു അവര്‍. 15ല്‍ മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്ലേഓഫിലെത്തിയ അവര്‍ക്കു പക്ഷെ അതിനപ്പുറം കടക്കാനായില്ല. 16ല്‍ റണറപ്പായ ശേഷം 17ല്‍ എട്ടാമതും 18ല്‍ ആറാമതും 19ല്‍ എട്ടാമതുമായിരുന്നു കോലിപ്പട. കഴിഞ്ഞ തവണ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ആര്‍സിബി പ്ലേഓഫിലെത്തിയെങ്കിലും എലിമിനേറ്ററില്‍ തോറ്റു പുറത്തായി.

ചരിത്രത്തില്‍ ആദ്യം

ചരിത്രത്തില്‍ ആദ്യം

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇത്തവണ ആദ്യമായിട്ടാണ് സീസണിലെ ആദ്യ നാലു മല്‍സരങ്ങളിലും ആര്‍സിബി ജയിച്ചത്. കഴിഞ്ഞ തവണയും മോശമല്ലാത്ത തുടക്കമായിരുന്നു അവരുടേത്. ആദ്യത്തെ നാലു കളികളില്‍ മൂന്നിലും അവര്‍ ജയം നേടിയിരുന്നു. ഇത്തവണ കൂടുതല്‍ ആധികാരികമായ വിജയങ്ങളാണ് ആദ്യത്തെ നാലു കളികളില്‍ ആര്‍സിബി സ്വന്തമാക്കിയത്.
ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈയെ രണ്ടു വിക്കറ്റിനു വീഴ്ത്തിയാണ് ആര്‍സിബി കുതിപ്പ് തുടങ്ങിയത്. എസ്ആര്‍ച്ചിനെ ആറു റണ്‍സിനും കെകെആറിനെ 38 റണ്‍സിനും തോല്‍പ്പിച്ച കോലിപ്പട അവസാന കളിയില്‍ രാജസ്ഥാനെ 10 വിക്കറ്റിനാണ് കശാപ്പ് ചെയ്തത്.

മാക്‌സ്വെല്ലിന്റെ വരവ്

മാക്‌സ്വെല്ലിന്റെ വരവ്

നേരത്തേ ക്യാപ്റ്റന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നീ രണ്ടു വമ്പന്‍മാരായിരുന്നു ആര്‍സിബിയുടെ നെടുംതൂണുകള്‍. ടീമിനെ ജയിപ്പിക്കാന്‍ രണ്ടു പേരിലൊരാള്‍ പെര്‍ഫോം ചെയ്‌തേ തീരൂവെന്ന സമ്മര്‍ദ്ദവും അവരെ വേട്ടയാടിയിരുന്നു. എന്നാല്‍ ഇത്തവണ രണ്ടു പേരുടെയും ജോലിഭാരം കുറച്ചിരിക്കുകയാണ് പുതുതായെത്തിയ ഓസീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍.
കഴിഞ്ഞ സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 108 റണ്‍സെടുത്ത് വന്‍ ഫ്‌ളോപ്പായി മാറിയതോടെ ഒഴിവാക്കപ്പെട്ട താരമാണ് അദ്ദേഹം. ഇത്തവണ 14.25 കോടിക്കു മാക്‌സിയെ ആര്‍സിബി വാങ്ങിയപ്പോള്‍ പലരും സംശയിച്ചിരുന്നു. എന്നാല്‍ ഗംഭീര പ്രകടനത്തോടെ അദ്ദേഹം സംശയിച്ചവര്‍ക്കു മറുപടി നല്‍കിയിരിക്കുകയാണ്. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും 176 റണ്‍സ് മാക്‌സി നേടിയിട്ടുണ്ട്. പഞ്ചാബിനൊപ്പം ഒരു സിക്‌സര്‍ പോലും നേടാന്‍ കഴിയാത്ത അദ്ദേഹം ഇതിനകം എട്ടു സിക്‌സറുകളടിച്ചു കഴിഞ്ഞു.

കോലിയുടെ പൊസിഷന്‍

കോലിയുടെ പൊസിഷന്‍

ടീമിന് കൂടുതല്‍ മെച്ചപ്പെട്ട തുടക്കം നല്‍കുകയെന്ന ലക്ഷ്യത്തോടെ നായകന്‍ കോലി സ്വയം ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തതും ആര്‍സിബിക്കു ഈ സീസണില്‍ പ്ലസ് പോയിന്റായി മാറിയിട്ടുണ്ട്. നാല് ഇന്നിങ്‌സുകളില്‍ നിന്നും 143 റണ്‍സാണ് കോലി നേടിയത്. രാജസ്ഥാനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ പുറത്താവാതെ നേടിയ 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
രാജസ്ഥാനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അപരാജിതമായ ഓപ്പണിങ് വിക്കറ്റില്‍ കോലി- ദേവ്ദത്ത് പടിക്കല്‍ ജോടി 181 റണ്‍സ് വാരിക്കൂട്ടിയിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കൂടിയായിരുന്നു ഇത്. രാജസ്ഥാനെതിരേ 10 വിക്കറ്റിന്റെ ഏകപക്ഷീയ വിജയം ആര്‍സിബിക്കു നേടിക്കൊടുത്തതും ഈ മാരത്തണ്‍ കൂട്ടുകെട്ടായിരുന്നു.

ബൗളിങ് നിര

ബൗളിങ് നിര

മുന്‍ സീസണുകളിലെല്ലാം ആര്‍സിബിയെ അലട്ടിയിരുന്നത് ബൗളര്‍മാരുടെ പ്രകടനമായിരുന്നു. പ്രത്യേകിച്ചും മികച്ച ഡെത്ത് ഓവര്‍ ബൗളര്‍മാരില്ലെന്നത് അവരെ ഒരുപാട് സീസുകള്‍ വേട്ടയാടിയ വീക്ക്‌നെസായിരുന്നു. എന്നാല്‍ ഇത്തവണ ആദ്യമായി ബൗളിങിലും ആര്‍സിബിക്കു കുറവുകളിലില്ല. 12 വിക്കറ്റുകളുമായി ആര്‍സിബിയുടെ അപ്രതീക്ഷിത ബൗളിങ് ഹീറോയായി മാറിയിരിക്കുകയാണ് യുവ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍. വളരെ മികച്ച രീതിയിലാണ് കോലി ഈ സീസണില്‍ തന്റെ ബൗളര്‍മാരെ ഉപയോഗിക്കുന്നത്.
പുതുതായി ടീമിലെത്തിയ ന്യൂസിലാന്‍ഡിന്റെ പേസ് ബൗളിങ് ഓള്‍റൗണ്ടറായ കൈല്‍ ജാമിസണും ആര്‍സിബിയുടെ മറ്റൊരു കണ്ടെത്തലായി മാറിയിരിക്കുകയാണ്. നാലു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ താരം വീഴ്ത്തിക്കഴിഞ്ഞു. പേസര്‍ മുഹമ്മദ് സിറാജ് ഓരോ മല്‍സരം കഴിയുന്തോറും കൂടുതല്‍ മികച്ച ബൗളറായി മാറിക്കൊണ്ടിരിക്കുകയാണ്. നാലു മല്‍സങ്ങളില്‍ നിന്നും അഞ്ചു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.

Story first published: Sunday, April 25, 2021, 0:32 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+