വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇവര്‍ പേടിസ്വപ്നം- ധോണിക്ക് സഹീര്‍, കോലിക്ക് സന്ദീപ്, ഇനി രോഹിത്തിന് മിശ്രയും!

ഏഴാം തവണയാണ് രോഹിത്തിനെ മിശ്ര ഔട്ടാക്കിയത്

ഐപിഎല്ലില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വെറ്ററന്‍ സ്പിന്നര്‍ അമിത് മിശ്ര. മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയുടെ വിക്കറ്റെടുത്തതോടെയാണ് മിശ്ര ബൗളിങില്‍ അവിസ്മരണീയ റെക്കോര്‍ഡിനൊപ്പമെത്തിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതു ഏഴാം തവണയാണ് രോഹിത്തിനെ മിശ്ര പുറത്താക്കിയത്. ഇതോടെ ഒരു ബാറ്റ്‌സ്മാനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ അദ്ദേഹമെത്തുകയും ചെയ്തു.

1

നേരത്തേ സഹീര്‍ ഖാന്‍, സന്ദീപ് ശര്‍മ എന്നിവരായിരുന്നു ഈ ലിസ്റ്റില്‍ ഒന്നാംസ്ഥാനം പങ്കിട്ടിരുന്നത്. അക്കൂട്ടത്തിലേക്കു മിശ്രയും തന്റെ പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയെ മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ പേസറായ സഹീര്‍ ഏഴു തവണ പുറത്താക്കിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ സന്ദീപ് ശര്‍മയാവട്ടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെയും ഏഴു തവണ ഔട്ടാക്കി. ഇപ്പോള്‍ രോഹിത്തിനെ ഏഴാം തവണയും പുറത്താക്കിയതോടെ മിശ്രയും ഇവര്‍ക്കൊപ്പമെത്തിയത്.

രോഹിത്തിനെതിരേ മിശ്രയുടെ ഇതുവരെയുള്ള പ്രകടനം നോക്കിയാല്‍ 91 ബോളുകളില്‍ നിന്നും 87 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തിട്ടുള്ളത്. 31 ഡോട്ട് ബോളുകള്‍ ഇതിലുള്‍പ്പെടുന്നു. 12.428 എന്ന മോശം ശരാശരിയാണ് ഹിറ്റ്മാന് മിശ്രയ്‌ക്കെതിരേയുള്ളത്.

2

മുംബൈയ്‌ക്കെതിരേ ചെന്നൈയില്‍ നടന്ന മല്‍സരത്തില്‍ രോഹിത്തിന്റേതടക്കം നാലു വിക്കറ്റുകള്‍ മിശ്ര വീഴ്ത്തിയിരുന്നു. നാലോവറില്‍ 24 റണ്‍സ് വഴങ്ങിയായിരുന്നു അദ്ദേഹത്തിന്റെ നാലു വിക്കറ്റ് നേട്ടം. ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരായിരുന്നു രോഹിത്തിനെക്കൂടാതെ മിശ്രയുടെ ഇരകള്‍.

ഐപിഎല്‍ കരിയറില്‍ ഇതു നാലാം തവണയാണ് മിശ്ര നാലു വിക്കറ്റ് നേട്ടം കൊയ്യുന്നത്. ഇതോടെ ഈ റെക്കോര്‍ഡുള്ള ഏക ഇന്ത്യന്‍ ബൗളറായും അദ്ദേഹം മാറി. ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഒരാളാണ് മിശ്ര. 152 മല്‍സരങ്ങളില്‍ നിന്നും 163 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. 2013ലായിരുന്നു മിശ്രയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 17 മല്‍സരങ്ങളില്‍ നിന്ന 21 വിക്കറ്റുകളാണ് അന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരം കൂടിയായിരുന്ന മിശ്ര വീഴ്ത്തിയത്. 6.35 എന്ന മികച്ച ഇക്കോണമി റേറ്റും സ്പിന്നര്‍ക്കുണ്ടായിരുന്നു. ഐപിഎല്‍ കരിയറില്‍ ഒരു തവണയാണ് മിശ്രയ്ക്കു അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താനായത്. 17 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയതാണ് താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം.

Story first published: Tuesday, April 20, 2021, 22:26 [IST]
Other articles published on Apr 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X