IPL 2021: വിജയം തുടരാന്‍ ധോണിപ്പട, പിടിച്ചുകെട്ടാന്‍ കെകെആര്‍, കാത്തിരിക്കുന്ന റെക്കോഡുകളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. അവസാന രണ്ട് മത്സരത്തിലും ജയിച്ച് ധോണിയും സംഘവും ഇറങ്ങുമ്പോള്‍ അവസാന രണ്ട് മത്സരവും തോറ്റ ക്ഷീണത്തിലാണ് കെകെആര്‍ ഇറങ്ങുന്നത്. മോശം പ്രകടനം നടത്തുന്ന കെകെആര്‍ ടീമിനുവേണ്ടി ആരാധകരോട് മാപ്പ് ചോദിച്ച് ടീമിന്റെ ഉടമകളിലൊരാളായ ഷാരൂഖ് ഖാന്‍ വരെ രംഗത്തെത്തിയ സാഹചര്യത്തില്‍ ഇന്ന് എന്ത് വിലകൊടുത്തും ജയിക്കേണ്ടത് കെകെആറിന് അഭിമാന പ്രശ്മാണ്. മുംബൈയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. തകര്‍പ്പന്‍ പോരാട്ടത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സിഎസ്‌കെയുടെ ഫഫ് ഡുപ്ലെസിസിന് ടി20 ഫോര്‍മാറ്റില്‍ 6000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 1 റണ്‍സ് കൂടി. 226 ഇന്നിങ്‌സില്‍ നിന്ന് 5999 റണ്‍സാണ് ഡുപ്ലെസിസിന്റെ പേരിലുള്ളത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന ഡുപ്ലെസിസ് കെകെആറിനെതിരേ തന്നെ ഈ നേട്ടത്തിലെത്തിയേക്കും.

200 ഐപിഎല്‍ മത്സരം എന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കാന്‍ കെകെആര്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികിന് വേണ്ടത് ഒരു മത്സരം കൂടി. സിഎസ്‌കെയ്‌ക്കെതിരേ കളിച്ചാല്‍ ധോണിക്കും രോഹിതിനും ശേഷം ഈ നേട്ടത്തിലെത്തുന്ന താരമാവാന്‍ കാര്‍ത്തികിനാവും.

കെകെആര്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന് ടി20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. 295 ഇന്നിങ്‌സില്‍ നിന്ന് 6950 റണ്‍സാണ് മോര്‍ഗന്റെ പേരിലുള്ളത്. 50 റണ്‍സ് നേടിയാല്‍ 7000 റണ്‍സ് ക്ലബ്ബില്‍ മോര്‍ഗന്‍ ഇടം പിടിക്കും. എന്നാല്‍ സീസണില്‍ ഇതുവരെ ഫോമിലേക്കെത്താന്‍ അദ്ദേഹത്തിനായിട്ടില്ല.

സിഎസ്‌കെയുടെ സുരേഷ് റെയ്‌നയ്ക്ക് 200 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാന്‍ വേണ്ടത് ഒരു സിക്‌സര്‍ കൂടി. ഭേദപ്പെട്ട ഫോമില്‍ കളിക്കുന്ന റെയ്‌ന കെകെആറിനെതിരേ ഈ നേട്ടം സ്വന്തമാക്കിയേക്കും. സിഎസ്‌കെയുടെ തന്നെ ശര്‍ദുല്‍ ഠാക്കൂര്‍ 50 വിക്കറ്റ് ക്ലബ്ബിന് അരികെ. 28 മത്സരത്തില്‍ നിന്ന് 49 വിക്കറ്റ് നേടിയ താരം ഒരു വിക്കറ്റ് കൂടി നേടിയാല്‍ 50 വിക്കറ്റുകള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയാക്കും.

കെകെആര്‍ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിന്റെ 100ാം ടി20 മത്സരമാണിത്. 99 മത്സരത്തില്‍ നിന്ന് 113 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരങ്ങളിലൊന്നും വലിയൊരു പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

സിഎസ്‌കെ നായകന്‍ എംഎസ് ധോണി രണ്ട് പുറത്താക്കലുകള്‍ കൂടി നടത്തിയാല്‍ ഐപിഎല്ലില്‍ 150 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കും. ബാറ്റിങ്ങില്‍ മികവ് കാട്ടുന്നില്ലെങ്കിലും കീപ്പിങ്ങിലും ക്യാപ്റ്റന്‍സിയിലും പഴയ മികവ് കാട്ടാന്‍ ധോണിക്ക് സാധിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications