IPL 2021: 'എവിടെയാണെങ്കിലും ധോണി നായകന്‍', ആരാധക ഹൃദയം കീഴടക്കിയ അഞ്ച് സംഭവങ്ങള്‍
ചെന്നൈ: എംഎസ് ധോണിയെന്ന നായകന്റെ മികവിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവാന്‍ സാധ്യതയില്ല. തൊട്ടതെല്ലാം പൊന്നാക്കുന്ന നായകനാണ് അദ്ദേഹം. സിഎസ്‌കെയെ മൂന്ന് തവണ ഐപിഎല്‍ ജേതാക്കളാക്കിയ ധോണി ഇത്തവണയും സിഎസ്‌കെയെ മികച്ച നിലയിലാണ് നയിച്ചത്. ഇത്തവണ ടൂര്‍ണമെന്റ് പാതി വഴിയില്‍ നിന്ന് പോയപ്പോള്‍ ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് ജയവുമായി സിഎസ്‌കെ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. സിഎസ്‌കെ ടീമില്‍ മാത്രമല്ല മറ്റെല്ലാ ടീമിലെയും താരങ്ങളും നായകന്മാരും ആരാധിക്കുന്ന നായകനാണ് ധോണി. കളത്തിനകത്തും പുറത്തും ധോണി തന്റെ ഹീറോ പരിവേഷം ഉറപ്പിച്ച അഞ്ച് സംഭവങ്ങള്‍ ഇതാ.

ഒട്ടുമിക്ക മത്സരങ്ങള്‍ക്ക് ശേഷവും എതിര്‍ ടീമിലെ താരങ്ങളോടൊപ്പം സമയം ചിലവിടുന്ന നായകനാണ് ധോണി. പ്രത്യേകിച്ച് യുവതാരങ്ങളോടൊപ്പം. അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതിന് ധോണി മടികാട്ടാറില്ല. വിദേശ രാജ്യങ്ങളിലെ താരങ്ങള്‍ പോലും ധോണിയുടെ ഉപദേശങ്ങള്‍ക്കായി കാത്തിരിക്കാറുണ്ട്. യുവതാരങ്ങളുടെ വളര്‍ച്ചയ്ക്കായി തന്നാല്‍ കഴിയുന്ന എല്ലാ പിന്തുണയും നല്‍കുന്ന ധോണി ക്യാപ്റ്റനെന്ന നിലയില്‍ വലിയ പാഠമാണ്.

ധോണി തന്റെ റൂമിന്റെ വാതില്‍ അടക്കാറില്ല. ഐപിഎല്ലിനിടെ ഏത് സമയത്തും താരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ റൂമിലേക്ക് കടന്ന് വരികയും ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏത് കാര്യവും ചര്‍ച്ച ചെയ്യാം. അത് യുവതാരങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവും കളത്തിലെ പക്വത ഉയര്‍ത്തുകയും ചെയ്യും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനാണ് ധോണി.ഏകദിന,ടി20 ലോകകപ്പും ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ധോണി ഇന്ത്യക്ക് നേടിക്കൊടുത്തപ്പോള്‍ സിഎസ്‌കെയ്ക്ക് മൂന്ന് ഐപിഎല്‍ കിരീടവും അദ്ദേഹം നേടിക്കൊടുത്തു. എന്നാല്‍ കിരീടം ഏറ്റുവാങ്ങി ധോണി ഒരിക്കലും സ്വന്തം കൈയില്‍ വെച്ച് ആഘോഷിക്കാറില്ല.യുവതാരങ്ങള്‍ക്ക് അദ്ദേഹം കിരീടം കൈമാറുകയാണ് ചെയ്യുന്നത്. നായകനെന്ന നിലയില്‍ വലിയ മാതൃകയാണ് അദ്ദേഹം.

2007ലെ ലോകകപ്പില്‍ ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റപ്പോള്‍ ധോണിയുടെ പുതിയ വീടിന് നേരെ ആക്രമണം ഉണ്ടായി. എന്നാല്‍ ഇതിന് മറുപടി ധോണി പറഞ്ഞത് ഇന്ത്യയുടെ 28 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോകകപ്പ് നേടിയാണ്. ആത്മധൈര്യത്തിന്റെ വലിയ ഉദാഹരണമാണ് എംഎസ് ധോണിയെന്ന നായകന്‍.

പൂജ്യത്തില്‍ നിന്നാണ് ധോണി കരിയര്‍ തുടങ്ങിയത്. എന്നാല്‍ ഇന്ന് ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ മാരിലൊരാള്‍ ധോണിയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും മുന്നില്‍ നിന്ന് സമ്മര്‍ദ്ദമില്ലാതെ ടീമിനെ നയിക്കാനുള്ള ധോണിയുടെ മികവിന് നിരവധി ഉദാഹരങ്ങള്‍ പറയാനാവും. മുന്നില്‍ നിന്ന് നയിക്കുക എന്നത് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കാട്ടിത്തന്നെ നായകന്‍ ധോണിയാണെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications