Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'ആ തീരുമാനം തെറ്റായിരുന്നു', രാജസ്ഥാനെതിരേ ഡല്‍ഹിയുടെ പിഴവ് ചൂണ്ടിക്കാട്ടി പോണ്ടിങ്

മുംബൈ: രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ വന്ന ആവേശ പോരാട്ടത്തില്‍ മൂന്ന് വിക്കറ്റിന്റെ ജയം രാജസ്ഥാന്‍ റോയല്‍സിന്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് പന്ത് ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു. ഡേവിഡ് മില്ലര്‍ (62) രാജസ്ഥാന് അടിത്തറ പാകിയപ്പോള്‍ അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയ ക്രിസ് മോറിസാണ് (18 പന്തില്‍ 36*) രാജസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചത്.

Ricky ponting pointing the reason for DC's failure against RR

തുടക്കം മുതല്‍ ബൗളിങ്ങില്‍ ആധിപത്യം കാട്ടാന്‍ ഡല്‍ഹിക്ക് സാധിച്ചെങ്കിലും ഡെത്ത് ഓവറുകളില്‍ കളി രാജസ്ഥാന്‍ പിടിച്ചെടുക്കുകയായിരുന്നു. ഇപ്പോഴിതാ മത്സരത്തില്‍ ഡല്‍ഹിക്ക് പറ്റിയ പിഴവുകള്‍ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ടീമിന്റെ മുഖ്യ പരിശീലകനായ റിക്കി പോണ്ടിങ്. ബൗളര്‍മാരെ ഉപയോഗിച്ചതിലെ പിഴവാണ് പ്രധാനമായും പോണ്ടിങ് ചൂണ്ടിക്കാട്ടിയത്.

rickyponting

'അശ്വിന്‍ മനോഹരമായി പന്തെറിഞ്ഞു. ഒരു ബൗണ്ടറിപോലും വഴങ്ങാതെ 3 ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ആദ്യ മത്സരം അവന് അത്ര മികച്ചതായിരുന്നില്ല. അതിനാല്‍ത്തന്നെ പഴയ താളം തിരിച്ചുകിട്ടാനായി കഴിഞ്ഞ കുറേ മത്സരങ്ങളിലായി അവന്‍ കഠിനമായി അധ്വാനിച്ചിരുന്നു. എന്നാല്‍ അവന് നാല് ഓവറും എറിയാന്‍ അവസരം ലഭിച്ചില്ല. അതൊരു പിഴവായിരുന്നു'-പോണ്ടിങ് പറഞ്ഞു.

ടോം കറാന് ഒരു ഓവര്‍ നല്‍കുന്നതിന് പകരം അശ്വിന് നാലാം ഓവര്‍ നല്‍കാമായിരുന്നു. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ വിക്കറ്റുള്ള മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് അശ്വിന്‍. 7ന് താഴെയാണ് അദ്ദേഹത്തിന്റെ ഇക്കോണമി. രാജസ്ഥാന്‍ ബാറ്റ് ചെയ്യവെ സ്പിന്നിന് നല്ല പിന്തുണ ലഭിച്ചിരുന്നു. ഇത് മനസിലാക്കി അശ്വിനെ കൂടുതല്‍ പരിഗണിക്കുന്നതില്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്ത് പരാജയപ്പെട്ടു. ഇത് മത്സരത്തില്‍ ടീമിനെ പ്രതികൂലമായും ബാധിച്ചു.

16.25 കോടിക്ക് രാജസ്ഥാന്‍ തന്നെ വാങ്ങിയത് എന്തിനാണെന്ന് തെളിയിക്കാന്‍ ക്രിസ് മോറിസിനായി. അവസാന ഓവറില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടത് 12 റണ്‍സായിരുന്നു. ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ മോറിസ് രണ്ടാം ബോള്‍ അതിര്‍ത്തി കടത്തി. മൂന്നാം പന്തില്‍ റണ്‍സെടുക്കാനായില്ലെങ്കിലും നാലാം ബോളില്‍ ഫുള്‍ടോസ് എറിഞ്ഞ ടോം കറാനെ ഒരിക്കല്‍ക്കൂടി ഗാലറിയിലെത്തിച്ച് മോറിസ് രാജസ്ഥാന് സീസണിലെ ആദ്യ ജയം സമ്മാനിക്കുകയായിരുന്നു.

Story first published: Friday, April 16, 2021, 9:01 [IST]
Other articles published on Apr 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+