Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെയുടെ എതിരാളിയെ നാളെ അറിയാം? ഡല്‍ഹി x കെകെആര്‍ പോരാട്ടം തീപാറും

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ കലാശപ്പോരാട്ടത്തില്‍ സിഎസ്‌കെയുടെ എതിരാളിയാരെന്ന് നാളെ (13-10-2021) അറിയാം. രണ്ടാം ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടും. ജയിക്കുന്ന ടീം ഫൈനലില്‍ സിഎസ്‌കെയോട് ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറില്‍ സിഎസ്‌കെയോട് തോറ്റ ക്ഷീണത്തില്‍ ഡല്‍ഹിയെത്തുമ്പോള്‍ എലിമിനേറ്ററില്‍ ആര്‍സിബിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കെകെആറിന്റെ വരവ്. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം.

Also Read : IPL 2022: മെഗാ ലേലം എപ്പോള്‍? എത്ര പേരെ നിലനിര്‍ത്താം? എല്ലാമറിയാം

നേര്‍ക്കുനേര്‍ കണക്കില്‍ കെകെആര്‍

നേര്‍ക്കുനേര്‍ കണക്കില്‍ കെകെആര്‍

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ കെകെആറിന് മുന്‍തൂക്കം അവകാശപ്പെടാം. 28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 15 തവണയാണ് കെകെആര്‍ ജയിച്ചത്. 12 തവണ ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചു. ഒരു തവണ മത്സരം ഫലം കാണാതെ ഒഴിവാക്കി. സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓരോ ജയം വീതം ഇരു ടീമും നേടി. നിലവിലെ സാധ്യതകളില്‍ ഇരു ടീമിനെയും തുല്യശക്തികളെന്നേ വിശേഷിപ്പിക്കാനാവു. കെകെആര്‍ മൂന്നാം കിരീടത്തിലേക്ക് ഒരുപടി കൂടി അടുക്കുമോ അതോ ഡല്‍ഹി ക്യാപിറ്റല്‍സ് കന്നിക്കിരീടത്തിലേക്കടുക്കുമോയെന്നത് കാത്തിരുന്ന് കാണാം.

പിഴവുകള്‍ നികത്താന്‍ ഡല്‍ഹി

പിഴവുകള്‍ നികത്താന്‍ ഡല്‍ഹി

സിഎസ്‌കെയ്‌ക്കെതിരായ ഒന്നാം ക്വാളിഫയറില്‍ നായകനെന്ന നിലയില്‍ റിഷഭ് പന്തിന് പറ്റിയ പിഴവാണ് ടീമിന്റെ തോല്‍വിക്ക് കാരണമായതെന്ന് പറയാം. ഒരു ബാറ്റ്‌സ്മാനെ കുറച്ച് നാല് പേസര്‍മാരുമായി കളിച്ച ഡല്‍ഹിയുടെ തന്ത്രം പാളി. ആവേഷ് ഖാന്‍, ആന്‍ റിച്ച് നോക്കിയേ ഭേദപ്പെട്ട ഫോമിലാണെങ്കിലും കഗിസോ റബാദക്ക് താളം കണ്ടെത്താനാവാത്തത് ടീമിന് കടുത്ത തിരിച്ചടി നല്‍കുന്നു. ബാറ്റിങ് നിരയില്‍ ഓപ്പണര്‍മാര്‍ ഭേദപ്പെട്ട നില്‍ക്കുമ്പോള്‍ ശ്രേയസ് അയ്യരിന് താളം കണ്ടെത്താനാവുന്നില്ല.

സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിലൂടെ റിഷഭ് ഫോമിലേക്കെത്തിയിട്ടുണ്ട്. ഷിംറോന്‍ ഹെറ്റ്‌മെയറും അവസരത്തിനൊത്ത് ബാറ്റ് വീശുന്നുണ്ട്. അക്ഷര്‍ പട്ടേല്‍ ബാറ്റുകൊണ്ട് കൂടുതല്‍ തിളങ്ങേണ്ടതായുണ്ട്. പൃഥ്വി ഷാ പുറത്തായാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താനാവുന്നില്ല. ഇതിന് ടീം പരിഹാരം കണ്ടില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വന്നേക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്ലേയിങ് 11ലേക്ക് പരിഗണിക്കുമോയെന്നത് കണ്ടറിയണം. 551 റണ്‍സുള്ള ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. 23 വിക്കറ്റുള്ള ആവേഷ് ഖാനാണ് വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍.

ആത്മവിശ്വാസത്തോടെ കെകെആര്‍

ആത്മവിശ്വാസത്തോടെ കെകെആര്‍

സ്പിന്നര്‍മാരുടെ മിന്നും ഫോമാണ് കെകെആറിന്റെ ശക്തി. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ഷക്കീബ് അല്‍ ഹസന്‍ എന്നിവരെല്ലാം മാച്ച് വിന്നിങ് പ്രകടനമാണ് നടത്തുന്നത്. ലോക്കി ഫെര്‍ഗൂസനും ശിവം മാവിയും പേസിലും മികവ് കാട്ടുന്നു. ബാറ്റിങ് നിരയില്‍ ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിച്ചല്ല കെകെആറിന്റെ മുന്നേറ്റം. ഓയിന്‍ മോര്‍ഗനൊഴികെ മറ്റെല്ലാവരും ഭേദപ്പെട്ട പ്രകടനം നടത്തുന്നു.

വെങ്കടേഷ് അയ്യര്‍,ശുഭ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ പ്രതീക്ഷകളേറെ. ഇരുവരും സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യുന്നു. 393 റണ്‍സുമായി രാഹുല്‍ ത്രിപാഠിയാണ് കെകെആറിന്റെ റണ്‍വേട്ടക്കാരില്‍ മുന്നില്‍. ദിനേഷ് കാര്‍ത്തിക്, മോര്‍ഗന്‍ എന്നിവര്‍ക്കൂടി ഫോം വീണ്ടെടുക്കണം. മധ്യനിരയില്‍ ആന്‍ഡ്രേ റസലിന്റെ അഭാവം ടീമിന് തിരിച്ചടിയാണ്.

സാധ്യതാ 11

സാധ്യതാ 11

ഡല്‍ഹി- ശിഖര്‍ ധവാന്‍, പൃഥ്വി ശാ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കഗിസോ റബാദ, ടോം കറാന്‍/ മാര്‍ക്കസ് സ്‌റ്റോയിനിസ്, ആവേഷ് ഖാന്‍, ആന്‍ റിച്ച് നോക്കിയേ.

കെകെആര്‍- ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, നിധീഷ് റാണ, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, ദിനേഷ് കാര്‍ത്തിക്, ഷക്കീബ് അല്‍ ഹസന്‍, സുനില്‍ നരെയ്ന്‍, ലോക്കി ഫെര്‍ഗൂസന്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

Story first published: Tuesday, October 12, 2021, 18:15 [IST]
Other articles published on Oct 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+