For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡല്‍ഹിക്ക് കടുത്ത തിരിച്ചടി, സീസണിന്റെ പാതിവഴിയില്‍ പിന്മാറി ആര്‍ അശ്വിന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. കുടുംബം കോവിഡ് 19യുടെ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് സീനിയര്‍ താരം പിന്മാറ്റം നടത്തിയിരിക്കുന്നത്. ഈ സീസണില്‍ മികവിനൊത്ത് ഉയരാന്‍ അശ്വിന് സാധിച്ചിരുന്നില്ല. ഡല്‍ഹിയിലേക്ക് അക്ഷര്‍ പട്ടേലും തിരിച്ചെത്തിയതോടെ ടീമിന്റെ സ്പിന്‍നിര ശക്തമാണ്. അമിത് മിശ്രയും മികച്ച ഫോമില്‍ പന്തെറിയുന്നതിനാല്‍ അശ്വിന്റെ അഭാവം ടീമിനെ കാര്യമായി ബാധിക്കില്ല.

Ashwin takes break from IPL 2021 | Oneindia Malayalam

'നാളെ മുതല്‍ ഈ സീസണില്‍ നിന്ന് ഞാന്‍ ഇടവേള എടുക്കുകയാണ്. എന്റെ കുടുംബം കോവിഡ് 19യുടെ പ്രശ്‌നങ്ങളുമായി പോരടിക്കുകയാണ്. ഈ ബുദ്ധിമുട്ടേറിയ കാലത്ത് അവരെ പിന്തുണയ്‌ക്കേണ്ടതുണ്ട്. കാര്യങ്ങളെല്ലാം അനുകൂലമായി പോകുന്ന സാഹചര്യമുണ്ടായാല്‍ മാത്രമെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുള്ളു. ഡല്‍ഹി ക്യാപിറ്റല്‍സിന് നന്ദി' -എന്നാണ് അശ്വിന്‍ പറഞ്ഞത്.

rashwin

ഇന്ത്യയില്‍ കോവിഡ് വ്യാപനം ശക്തമാണ്. തമിഴ്‌നാടുകാരനാണ് അശ്വിന്‍. ഇന്ത്യയില്‍ ഓക്‌സിജനും വാക്‌സിനും കിട്ടാന്‍ വളരെ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. നിലവില്‍ താരങ്ങളെല്ലാം ബയോബബിള്‍ സുരക്ഷയില്‍ കഴിയുന്നതില്‍ അവര്‍ക്ക് അസുഖം ബാധിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ കുടുംബങ്ങളെല്ലാം കോവിഡിന്റെ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഇത്തവണത്തെ സീസണില്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് അശ്വിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചവര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ പാതിവഴിയില്‍ അദ്ദേഹം മടങ്ങാന്‍ നിര്‍ബന്ധിതനായതോടെ ഈ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും ഡല്‍ഹി നിരയില്‍ അശ്വിനുണ്ടായിരുന്നു. നാല് ഓവറില്‍ 27 റണ്‍സ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റ് നേടാനായില്ല. മധ്യ ഓവറുകളില്‍ റണ്ണൊഴുക്ക് തടഞ്ഞ് നിര്‍ത്തുന്നതില്‍ അശ്വിന്റെ പങ്ക് വലുതായിരുന്നു.

ഇത്തവണ മികച്ച രീതിയിലാണ് ഡല്‍ഹിയുടെ കുതിപ്പ്. നായകനെന്ന നിലയില്‍ പ്രതീക്ഷിച്ചതിലും പക്വത കാട്ടുന്ന റിഷഭ് പന്ത് ടീമിന്റെ കിരീട പ്രതീക്ഷകളെ സജീവമാക്കുകയാണ്. അഞ്ച് മത്സരത്തില്‍ നാല് ജയവും ഒരു തോല്‍വിയുമടക്കം രണ്ടാം സ്ഥാനത്തേക്കെത്താന്‍ ഡല്‍ഹിക്കായി. നിലവില്‍ പേസ് നിരയില്‍ മാത്രമാണ് ഡല്‍ഹിക്ക് അല്‍പ്പം അഴിച്ചുപണി വേണ്ടത്. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന് ഉടമയായ കഗിസോ റബാദ ഈ സീസണില്‍ നിരാശപ്പെടുത്തുകയാണ്.

Story first published: Monday, April 26, 2021, 9:20 [IST]
Other articles published on Apr 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+