For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 92 ഒക്കെ ഒരു സ്‌കോറാണോ? റോയല്‍സിനെ ട്രോളിയ ആര്‍സിബി ഫാന്‍ ദീപികയ്ക്ക് പണി കിട്ടി!

2010ലെ ഐപിഎല്ലിനിടെയുള്ള ട്രോളാണ് വീണ്ടും വൈറലായത്

ഐപിഎല്ലില്‍ തിങ്കളാഴ്ച നടന്ന മല്‍സരത്തില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ദയനീയ തോല്‍വിയായിരുന്നു നേരിട്ടത്. ഒയ്ന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു ആര്‍സിബി നാണംകെടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി വെറും 92 റണ്‍സിന് ഓള്‍ഔട്ടായപ്പോള്‍ 10 ഒാവറില്‍ തന്നെ ഒരു വിക്കറ്റിന് കെകെആര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഈ മല്‍സരത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ബോളിവുഡ് സുന്ദരി ദീപിക പദുകോണിന്റെ പഴയൊരു ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്.

ഇതിനൊരു കാരണം കൂടിയുണ്ട്. ആര്‍സിബിയുടെ കടുത്ത ഫാനാണ് ദീപിക. ടീമിന്റെ പല മല്‍സരങ്ങളും കാണാന്‍ അവര്‍ മുമ്പ് സ്റ്റേഡിയത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. ദീപിക മുമ്പൊരിക്കല്‍ രാജസ്ഥാന്‍ റോയല്‍സിനെ മോശം പ്രകടനത്തിന്റെ പേരില്‍ കളിയാക്കിയിരുന്നു. അതേ ദുരന്തം ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആര്‍സിബിയും ആവര്‍ത്തിച്ചിരിക്കുകയാണ്.

 92!! ഇതൊക്കെ ഒരു സ്‌കോറാണോ?

92!! ഇതൊക്കെ ഒരു സ്‌കോറാണോ?

2010ലെ ഐപിഎല്ലിനിടെയുള്ള ദീപികയുടെ ട്വീറ്റാണ് ഇപ്പോള്‍ പലരും കുത്തിപ്പൊക്കിയതോടെ വൈറലായി മാറിയിരിക്കുന്നത്. അന്നു രാജസ്ഥാന്‍ റോയല്‍സിനെ കളിയാക്കുന്നതായിരുന്നു ദീപികയുടെ ട്വീറ്റ്. ആര്‍സിബിക്കെതിരായ മല്‍സരത്തില്‍ റോയല്‍സ് അന്ന് വെറും 92 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഇതിനു ശേഷമായിരുന്നു റോയല്‍സിനെ നടി ട്രോളിയത്.
92!! ഇതൊക്കെ ഒരു സ്‌കോറാണോ? ഒരുപാട് മുന്നോട്ട് പോവാനുണ്ട് ആര്‍സിബി! നിങ്ങള്‍ക്കൊപ്പം എല്ലായ്‌പ്പോഴുമുണ്ടാവും... ഓരോ സെക്കന്റും ലൈവായി കണ്ടുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു ദീപികയുടെ പഴയ ട്വീറ്റ്.

 2010ലെ ആര്‍സിബി- റോയല്‍സ് മല്‍സരം

2010ലെ ആര്‍സിബി- റോയല്‍സ് മല്‍സരം

2010ലെ റോയല്‍ ചാലഞ്ചേഴ്‌സ്- രാജസ്ഥാന്‍ റോയല്‍സ് മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ഇതു നടന്നത് മാര്‍ച്ച് 18ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു. ആര്‍സിബിയെ നയിച്ചത് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയായിരുന്നെങ്കില്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണായിരുന്നു.
കുംബ്ലെയ്ക്കായിരുന്നു ടോസ്. അദ്ദേഹം ബൗളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ഒരു ബോള്‍ ബാക്കിനില്‍ക്കെ വെറും 92 റണ്‍സിന് റോയല്‍സ് കൂടാരത്തില്‍ തിരിച്ചെത്തി. യൂസുഫ് പഠാനാണ് (26) ടോപ്്‌സ്‌കോററായത്. ഡാമിയന്‍ മാര്‍ട്ടിന്‍ (19), നമാന്‍ ഓജ (16), മൈക്കല്‍ ലംബ് (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്നു വിക്കറ്റ് വീതമെടുത്ത കുംബ്ലെയും പ്രവീണ്‍ കുമാണ് റോയല്‍സിന്റെ കഥ കഴിച്ചത്. ജാക്വസ് കാലിസ് രണ്ടു വിക്കറ്റുമെടുത്തു.
മറുപടിയില്‍ 10.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ആര്‍സിബി ലക്ഷ്യത്തിലെത്തുകയും ചെയ്തു. ഓപ്പണര്‍മാരായ കാലിസ് 44* (34 ബോള്‍, 7 ബൗണ്ടറി), മനീഷ് പാണ്ഡെ 42* (30 ബോള്‍, 7 ബൗണ്ടറി, 1 സിക്‌സര്‍) എന്നിവര്‍ തിളങ്ങി. കാലിസായിരുന്നു മാന്‍ ഓഫ് ദി മാച്ച്. നിലവിലെ ആര്‍സിബി ക്യാപ്റ്റനായ വിരാട് കോലി പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല.

ആര്‍സിബി- കെകെആര്‍ പോരാട്ടം

ആര്‍സിബി- കെകെആര്‍ പോരാട്ടം

കഴിഞ്ഞ ദിവസം നടന്ന ആര്‍സിബി- കെകെആര്‍ പോരാട്ടത്തിലേക്കു വരികയാണെങ്കില്‍ അന്ന് റോയല്‍സിനു കൊടുത്തത് കോലിക്കും സംഘത്തിനും തിരിച്ചുകിട്ടുകയായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള കോലിയുടെ തീരുമാനം അമ്പെ പരാജയമായി മാറി. കെകെആറിന്റെ മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണത്തിനു മുന്നില്‍ എല്ലാവര്‍ക്കും അടിതെറ്റി. ഒരോവര്‍ ബാക്കിനില്‍ക്കെയാണ് ആര്‍സിബിയുടെ ശക്തമായ ബാറ്റിങ് നിര 92 റണ്‍സിന് കൂടാരത്തില്‍ തിരിച്ചെത്തിയത്. 22 റണ്‍സെടുത്ത മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലായിരുന്നു ടോപ്‌സ്‌കോറര്‍. അരങ്ങേറ്റക്കാരന്‍ ശ്രീകര്‍ ഭരത് (16), ഹര്‍ഷല്‍ പട്ടേല്‍ (12), ഗ്ലെന്‍ മാക്‌സ്വെല്‍ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസ്സലും മൂന്നു വിക്കറ്റ് വീതമെടുത്തു.
മറുപടിയില്‍ വെറും 10 ഓവറില്‍ കെകെആര്‍ ലക്ഷ്യത്തിലെത്തി. ശുഭ്മാന്‍ ഗില്‍ (48), അരങ്ങേറ്റക്കാരനായ വെങ്കടേഷ് അയ്യര്‍ (41*) എന്നിവരാണ് കെകെആറിന്റെ ജയം അനായാസമാക്കിയത്. വന്‍ മാര്‍ജിനിലുള്ള ജയം ഏഴാം സ്ഥാനക്കാരായിരുന്ന കെകെആറിനെ അഞ്ചാംസ്ഥാനത്തേക്കുയര്‍ത്തുകയും ചെയ്തിരുന്നു.

Story first published: Tuesday, September 21, 2021, 16:02 [IST]
Other articles published on Sep 21, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+