Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇന്ത്യക്കായി കളിച്ചിട്ടില്ല, എങ്കിലും ഹൂഡ ഹീറോടാ! കുറിച്ചത് വമ്പന്‍ നേട്ടം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ നേടിയ തീപ്പൊരി ഫിഫ്റ്റിയോടെ വമ്പന്‍ നേട്ടത്തിന് അവകാശിയായിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് താരം ദീപക് ഹൂഡ. വെറും 20 ബോളുകളില്‍ നിന്നും ഹൂഡ ഈ മല്‍സരത്തില്‍ ഫിഫ്റ്റി തികച്ചിരുന്നു. ഇതോടെ 23ല്‍ കുറഞ്ഞ ബോളില്‍ രണ്ടു ഫിഫ്റ്റികള്‍ നേടിയ, ദേശീയ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത ആദ്യ താരമെന്ന റെക്കോര്‍ഡ് ഹൂഡയെ തേടിയെത്തി. നേരത്തേ 22 ബോളിലായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു അതിവേഗ ഫിഫ്റ്റി.

1

ഹൂഡയുടെ ഇന്നിങ്‌സിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. താരത്തിന്റെ രണ്ടു അതിവേഗ ഫിഫ്റ്റികളും ഒരേ തിയ്യതിയില്‍ ഒരേ എതിരാളികള്‍ക്കെതിരേയാണെന്നതാണ് കൗതുകകരം. 2015 ഏപ്രില്‍ 12നായിരുന്നു ഹൂഡ 22 ബോളില്‍ ഫിഫ്റ്റിയടിച്ചത്. ഇത്തവണ അതേ ദിവസം, രാജസ്ഥാനെതിരേ തന്നെ 20 ബോളില്‍ അദ്ദേഹം വീണ്ടും ഫിഫ്റ്റി കുറിച്ചിരിക്കുകയാണ്.

2

ടൂര്‍ണമെന്റില്‍ ദേശീയ ടീമിനായി കളിക്കുന്നതിനു മുമ്പ് ഒരു താരം നേടിയ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റി കൂടിയാണ് ഹൂഡയുടേത്. അടുത്തിടെ ഇന്ത്യക്കായി അരങ്ങേറിയ ഇഷാന്‍ കിഷന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. 2018ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിനെതിരേ വെറും 17 ബോളിലായിരുന്നു ഇഷാന്റെ ഫിഫ്റ്റി. ഈ ലിസ്റ്റിലെ രണ്ടാംസ്ഥാനം മാത്രമല്ല മൂന്നാംസ്ഥാനവും ഹൂഡയ്ക്കാണ്. 2015ല്‍ രാജസ്ഥാനെതിരേ തന്നെ അദ്ദേഹം 22 ബോളില്‍ നേടിയ ഫിഫ്റ്റിയാണ് ലിസ്റ്റില്‍ മൂന്നാംസ്ഥാനത്ത്. മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്കാണ് നാലാംസ്ഥാനം. 2016ല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ (ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) അദ്ദേഹം 22 ബോളില്‍ ഫിഫ്റ്റി കുറിച്ചിരുന്നു.

അതേസമയം, രാജസ്ഥാനെതിരേ നാലാമനായി ക്രീസിലെത്തിയ ഹൂഡയുടെ ഇന്നിങ്‌സ് മല്‍സരഗതി തന്നെ മാറ്റിമറിക്കുന്നതായിരുന്നു. വെറും 28 ബോളില്‍ ആറു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം 64 റണ്‍സ് വാരിക്കൂട്ടിയാണ് അദ്ദേഹം ക്രീസ് വിട്ടത്. ഹൂഡയുടെയും നായകന്‍ കെഎല്‍ രാഹുലിന്റെയും (91) ഉജ്ജ്വല ഇന്നിങ്‌സുകളുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറു വിക്കറ്റിന് 221 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. രാഹുല്‍ 50 ബോളിലാണ് ഏഴു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 91 റണ്‍സ് നേടിയത്. രാജസ്ഥാന്‍ ക്യാപ്റ്റനെന്ന നിലയില്‍ മലയാളി താരം സഞ്ജു സാംസണിന്റെ അരങ്ങേറ്റ മല്‍സരമായിരുന്നു ഇത്. ടോസ് ലഭിച്ച സഞ്ജു ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Story first published: Monday, April 12, 2021, 22:48 [IST]
Other articles published on Apr 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+