Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രണ്ടാം പാദത്തില്‍ ധോണിയുടെ ഏറ്റവും മികച്ച പ്രകടനം നിങ്ങള്‍ക്ക് കാണാം- ദീപക് ചഹാര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ബാറ്റിങ്ങുകൊണ്ട് തിളങ്ങാനായില്ലെങ്കിലും നായകനായും വിക്കറ്റ് കീപ്പറായും കൈയടി നേടാന്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിക്ക് സാധിച്ചു. 2020 സീസണില്‍ ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ ധോണിയുടെ വിരമിക്കലിനായി മുറവിളി കൂട്ടിയവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് അദ്ദേഹം ഇത്തവണ കാഴ്ചവെച്ചത്.

14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നുപോയപ്പോള്‍ രണ്ടാം സ്ഥാനത്ത് സിഎസ്‌കെയായിരുന്നു. ഇത്തവണ സജീവ കിരീട പ്രതീക്ഷയുള്ള തകര്‍പ്പന്‍ ടീമായിരുന്നു സിഎസ്‌കെയുടേത്. എന്നാല്‍ ധോണിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിക്കാത്തത് ആരാധകരെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന കാര്യമായിരുന്നു.

ഇപ്പോഴിതാ ഐപിഎല്‍2021 പുനരാരംഭിച്ചാല്‍ ധോണിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സിഎസ്‌കെ സ്റ്റാര്‍ പേസര്‍ ദീപക് ചഹാര്‍. സ്‌പോര്‍ട്‌സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ തുറന്ന് പറച്ചില്‍. 2020 സീസണില്‍ ടീമിന് തിരിച്ചടിയായ കാരണങ്ങളെക്കുറിച്ചും ദീപക് പ്രതികരിച്ചു.

csk-deepakchahar

'2020 സീസണിന് മുമ്പുള്ള ഞങ്ങളുടെ ടീമിന്റെ സാഹചര്യം വളരെ മോശമായിരുന്നു. ടീമിനുള്ളിലെ ഒട്ടുമിക്ക താരങ്ങളും സ്ഥിരമായി കളിക്കാത്തവരായിരുന്നു. കൂടാതെ പരിശീലനത്തിനും അവസരം ലഭിച്ചില്ല. ദുബായിലേക്ക് നേരത്തെ പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും അനുവാദം ലഭിച്ചില്ല. അതിനാല്‍ത്തന്നെ 5-6 ദിവസം ചെന്നൈയില്‍ ക്യാംപ് നടത്തുകയാണ് ചെയ്തത്.

എനിക്ക് കോവിഡ് പോസിറ്റീവായി 16-17 ദിവസം ക്വാറന്റെയ്‌നില്‍ ഇരിക്കേണ്ടി വന്നു. റുതുരാജ് ജയ്ഗ്വാദും കോവിഡ് പോസിറ്റീവായി 28 ദിവസത്തോളം ക്വാറന്റെയ്‌നില്‍ ഇരുന്നു. ഒരു ബൗളറെന്ന നിലയില്‍ കോവിഡ് ബാധിതനായ ശേഷം മികച്ച പ്രകടനത്തിലേക്കെത്താന്‍ സമയം ആവിശ്യമായിരുന്നു. എന്നാല്‍ 2020 സീസണില്‍ അത് ലഭിച്ചില്ല'-ദീപക് പറഞ്ഞു.

റെയ്‌ന ഭായിയുടെ അഭാവം ടീമിനെ ബാധിച്ചു. ടീമിന്റെ സംതുലിതാവസ്ഥ നഷ്ടപ്പെടുത്തി. എന്നാല്‍ 2021ല്‍ ഇതെല്ലാം ഞങ്ങള്‍ക്ക് തിരികെ ലഭിച്ചു. സിഎസ്‌കെയ്‌ക്കൊപ്പമുള്ള എന്റെ നാലാമത്തെ വര്‍ഷമാണിത്. പ്രധാന ബൗളറെന്ന നിലയില്‍ ധോണിഭായി എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഈ വിശ്വാസം വളരെ പ്രധാനപ്പെട്ടതാണ്.കാരണം ഞങ്ങളെപ്പോലുള്ള യുവതാരങ്ങളുടെ വലിയ പ്രചോദനമാണ് അദ്ദേഹം.

താരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് കൃത്യമായി അറിയാം എന്നതാണ് നായകനെന്ന നിലയിലെ അദ്ദേഹത്തിന്റെ വിജയത്തിന് കാരണം.അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനാല്‍ തുടര്‍ച്ചയായി അദ്ദേഹം കളിക്കാറില്ല. അതിനാല്‍ത്തന്നെ പെട്ടെന്ന് വന്ന് മികച്ച പ്രകടനം കാഴ്ചവെക്കുക എളുപ്പമല്ല. എന്നാല്‍ ഈ സീസണില്‍ അദ്ദേഹത്തിന്റെ ഷോട്ടുകള്‍ പഴയതുപോലെ ആയിട്ടുണ്ട്. ടൂര്‍ണമെന്റ് തുടര്‍ന്നാല്‍ ധോണിയില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം തന്നെ നിങ്ങള്‍ക്ക് കാണാന്‍ സാധിച്ചേക്കുമെന്നും ദീപക് ചഹാര്‍ പറഞ്ഞു.

Story first published: Wednesday, May 26, 2021, 11:21 [IST]
Other articles published on May 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+