Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വാര്‍ണറെ പുറത്താക്കിയത് എസ്ആര്‍എച്ചിന്റെ ഏറ്റവും വലിയ വിഡ്ഢിത്തം! ഇതാ കാരണങ്ങള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ നായക സ്ഥാവനത്തു നിന്നു മാത്രമല്ല പ്ലെയിങ് ഇലവനില്‍ നിന്നു പോലും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെ പുറത്താക്കിയതിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ടീമിന്റെ മോശം പ്രകടനവും വാര്‍ണര്‍ക്കു ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞില്ലെന്നതുമാണ് പുറത്താക്കാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്യാപ്റ്റന്‍സിയില്‍ നിന്നു നീക്കുക മാത്രമല്ല ഞായറാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയില്‍ പ്ലെയിങ് ഇലവനില്‍ നിന്നു പോലും വാര്‍ണറെ പുറത്താക്കിയ എസ്ആര്‍എച്ച് വലിയ മണ്ടത്തരം തന്നെയാണ് കാണിച്ചത് എന്ന കാര്യത്തില്‍ സംശയമില്ല.

കാരണം ടീമിന്റെ നെടുംതൂണായി നിന്ന ഒരു താരത്തെയാണ് ഒരു സുപ്രഭാതത്തില്‍ ടീമില്‍ നിന്നു പോലും എസ്ആര്‍എച്ച് ഒഴിവാക്കിയിരിക്കുന്നത്. ഓറഞ്ചു പടയെ സംബന്ധിച്ച് വാര്‍ണറുടെ പ്രാധാന്യം എത്രത്തോളം വലുതാണെന്നറിയാന്‍ പിന്നിലേക്കു നോക്കേണ്ടി വരും. എത്ര വലിയ ഇംപാക്ടാണ് ടീമില്‍ അദ്ദേഹമുണ്ടാക്കിയതെന്നു അപ്പോള്‍ ബോധ്യമാവും. എന്തുകൊണ്ടാണ് എസ്ആര്‍എച്ചിന്റെ തീരുമാനം ഏറ്റവും വലിയ വിഡ്ഢിത്തമായി മാറിയെന്നു നമുക്കു പരിശോധിക്കാം.

വാര്‍ണറിലെല്ലെങ്കില്‍ എസ്ആര്‍എച്ചില്ല

വാര്‍ണറിലെല്ലെങ്കില്‍ എസ്ആര്‍എച്ചില്ല

വാര്‍ണറില്ലെങ്കില്‍ ഇന്നു കാണുന്ന എസ്ആര്‍എച്ചില്ലെന്നു തന്നെ പറയാം. അത്രയും നിര്‍ണായസ്ഥാനമാണ് അദ്ദേഹത്തിനു ഫ്രാഞ്ചൈസിയിലുള്ളതെന്നു കണക്കുകള്‍ അടിവരയിടുന്നു. 93 ഇന്നിങ്‌സുകളില്‍ നിന്നും 50.78 എന്ന മികച്ച ശരാശരിയില്‍ 40 ഫിഫ്റ്റികളും രണ്ടു സെഞ്ച്വറികളും 42 ഫിഫ്റ്റി പ്ലസ് സ്‌കോറുകളുമടക്കം വാര്‍ണര്‍ വാരിക്കൂട്ടിയത് 4012 റണ്‍സാണ്. ടീമിന്റെ റണ്‍വേട്ടക്കാരുടെ ലിസ്‌റ്റെടുത്താല്‍ മറ്റാരും അദ്ദേഹത്തിന്റെ ഏഴയലത്തു പോലുമെത്തില്ല.
ഐപിഎല്ലില്‍ വാര്‍ണര്‍ ആകെ നേടിയ 5447 റണ്‍സില്‍ 4012 റണ്‍സും എസ്ആര്‍എച്ചിനു വേണ്ടിയാണ്. ഇങ്ങനെയൊരു താരത്തോടാണ് ഫ്രാഞ്ചൈസി ഇത്രയും വലിയൊരു അനാദരവ് ഇപ്പോള്‍ കാണിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ ടോപ്‌സ്‌കോറര്‍

കഴിഞ്ഞ തവണ ടോപ്‌സ്‌കോറര്‍

യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ എസ്ആര്‍എച്ചിന്റെ ടോപ്‌സ്‌കോററായിരുന്നു വാര്‍ണര്‍. 16 ഇന്നിങ്‌സുകളില്‍ നിന്നും 39.14 ശരാശരിയില്‍ 134.64 സ്‌ട്രൈക്ക് റേറ്റോടെ 548 റണ്‍സ് അദ്ദേഹം നേടിയിരുന്നു. നാലു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്.
ടീമിന്റെ ക്യാപ്റ്റന്‍സിക്കൊപ്പമാണ് വാര്‍ണര്‍ ടോപ്‌സ്‌കോററുമായി മാറിയത്. ടൂര്‍ണമെന്റില്‍ ഒരു ഘട്ടത്തില്‍ പ്ലേഓഫില്‍ കടക്കില്ലെന്നു കരുതിയ എസ്ആര്‍എച്ചിനെ അവസാന റൗണ്ടുകളില്‍ തുടര്‍ വിജയങ്ങളുമായി അദ്ദേഹം പ്ലേഓഫിലേക്കു കൈടിപിടിച്ചു കയറ്റുകയും ചെയ്തിരുന്നു.
ഐപിഎല്ലില്‍ ഏറ്റവുമധികം തവണ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായ താരം കൂടിയാണ് വാര്‍ണര്‍. മൂന്നു തവണയാണ് എസ്ആര്‍എച്ച് കുപ്പായത്തില്‍ അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

 വാര്‍ണറുടെ ക്യാപ്റ്റന്‍സി

വാര്‍ണറുടെ ക്യാപ്റ്റന്‍സി

ഇനി ക്യാപ്റ്റന്‍സിയിലേക്കു വന്നാല്‍ അവിടെയും വാര്‍ണറുടെ തട്ട് ഉയര്‍ന്നു തന്നെയാണ്. നാലു സീസണുകളിലാണ് അദ്ദേഹം എസ്ആര്‍എച്ചിനെ നയിച്ചിട്ടുള്ളത്. ഇവയില്‍ മൂന്നിലും പ്ലേഓഫിലെത്തിയ അവര്‍ ഒരു തവണ ചാംപ്യന്‍മാരാവുകയും ചെയ്തു. എസ്ആര്‍എച്ചിന്റെ ഏക ഐപിഎല്‍ കിരീടവിജയവവും വാര്‍ണര്‍ക്കു കീഴില്‍ തന്നെയാണ്.
2015ലാണ് വാര്‍ണര്‍ എസ്ആര്‍എച്ചിന്റെ നായകസ്ഥാനത്തേക്കു വന്നത്. ഈ സീസണില്‍ പക്ഷെ ആറാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ അവര്‍ക്കായുള്ളൂ. എന്നാല്‍ തൊട്ടടുത്ത സീസണില്‍ ടീമിനെ ചാംപ്യന്‍മാരാക്കി അദ്ദേഹം പ്രായശ്ചിത്തം ചെയ്തു. 2017ല്‍ നാലാമലും കഴിഞ്ഞ സീസണില്‍ മൂന്നാമതുമായിരുന്നു എസ്ആര്‍എച്ച് ഫിനിഷ് ചെയ്തത്.
സസ്‌പെന്‍ഷനെ തുടര്‍ന്നു വാര്‍ണര്‍ക്കു 2018ലെ ഐപിഎല്‍ നഷ്ടമായിരുന്നു. 2018, 19 സീസണുകളില്‍ വില്ല്യംസണായിരുന്നു ടീമിനെ നയിച്ചത്. 18ല്‍ ടീം ഫൈനലില്‍ തോറ്റപ്പോള്‍ 19ല്‍ നാലാംസ്ഥാനക്കാരായിരുന്നു. കഴിഞ്ഞ സീസണിലാണ് വാര്‍ണറെ വീണ്ടും നായകസ്ഥാനമേല്‍പ്പിച്ചത്.

Story first published: Monday, May 3, 2021, 17:22 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+