Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ധോണിപ്പടയെ ഹൈദരാബാദിന് പൂട്ടണം, പോരാട്ടം കടുക്കും, കാത്തിരിക്കുന്ന റെക്കോഡുകളിതാ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഹൈദരാബാദിനെ വീഴ്ത്തി പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താനുറച്ചാവും സിഎസ്‌കെ ഇറങ്ങുക. അതേ സമയം നാല് മത്സരങ്ങള്‍ ഇതിനോടകം തോറ്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഹൈദരാബാദിന് ഇന്ന് തിരിച്ചുവരവ് നടത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. ധോണിയുടെ തന്ത്രങ്ങളെ ഡേവിഡ് വാര്‍ണറും കെയ്ന്‍ വില്യംസണും ചേര്‍ന്ന് വീഴ്ത്തുമോയെന്ന് കണ്ടറിയാം. മത്സരത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് നോക്കാം.

സിഎസ്‌കെയുടെ സുരേഷ് റെയ്‌നയ്ക്ക് ഐപിഎല്ലില്‍ 500 ബൗണ്ടറി പൂര്‍ത്തിയാക്കാന്‍ വേണ്ടത് 1 ബൗണ്ടറികൂടി. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാവാനുള്ള അവസരമാണ് റെയ്‌നക്ക് മുന്നിലുള്ളത്. ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, വിരാട് കോലി എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്.

ഡേവിഡ് വാര്‍ണര്‍ ഒരു സിക്‌സര്‍ കൂടി നേടിയാല്‍ 200 സിക്‌സര്‍ ക്ലബ്ബിലെത്താന്‍ അദ്ദേഹത്തിനാവും. ഈ നേട്ടത്തിലെത്തുന്ന എട്ടാമത്തെ താരവും നാലാമത്തെ വിദേശതാരവുമായി വാര്‍ണര്‍ മാറും.ക്രിസ് ഗെയ്ല്‍,എബി ഡിവില്ലിയേഴ്‌സ്,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ വിദേശ താരങ്ങള്‍.

dhoni-davidwarner

ഒരു വിക്കറ്റ് കൂടി നേടിയാല്‍ പീയൂഷ് ചൗളയെ മറികടന്ന് ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി ഡ്വെയ്ന്‍ ബ്രാവോ മാറും. 170 വിക്കറ്റുമായി ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

രണ്ട് വിക്കറ്റ് കൂടി നേടിയാല്‍ ഹൈദരാബാദിനായി 50 വിക്കറ്റ് വീഴ്ത്തിയവരുടെ ക്ലബ്ബിലേക്ക് സിദ്ധാര്‍ത്ഥ് കൗളുമെത്തും. ഭുവനേശ്വര്‍ കുമാറിനും റാഷിദ് ഖാനും ശേഷം ഈ നേട്ടത്തിലെത്തുന്ന താരമായി സിദ്ധാര്‍ത്ഥ് കൗള്‍ മാറും.

ഡേവിഡ് വാര്‍ണര്‍ 35 റണ്‍സ് നേടിയാല്‍ ഹൈദരാബാദിനായി 4000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന റെക്കോഡാണ് വാര്‍ണറെ കാത്തിരിക്കുന്നത്. 40 റണ്‍സ് കൂടി നേടിയാല്‍ 10000 ടി20 റണ്‍സ് പൂര്‍ത്തിയാക്കാനും വാര്‍ണര്‍ക്കാവും. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമെന്ന ബഹുമതിയാണ് വാര്‍ണറെ കാത്തിരിക്കുന്നത്.

ഒരു അര്‍ധ സെഞ്ച്വറി കൂടി നേടിയാല്‍ സിഎസ്‌കെയ്ക്കായി കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടുന്നവരില്‍ മൈക്കല്‍ ഹസിക്കൊപ്പം മൂന്നാം സ്ഥാനത്തേക്കെത്താന്‍ ഫഫ് ഡുപ്ലെസിസിനാവും. 18 അര്‍ധ സെഞ്ച്വറിയാണ് മൈക്കല്‍ ഹസിയുടെ പേരിലുള്ളത്.

ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ സിഎസ്‌കെയ്ക്കായി 100 ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ഡ്വെയ്ന്‍ ബ്രാവോ. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമെന്ന ബഹുമതിയാണ് ബ്രാവോയെ കാത്തിരിക്കുന്നത്.

Story first published: Wednesday, April 28, 2021, 12:12 [IST]
Other articles published on Apr 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+